Activate your premium subscription today
വാഷിങ്ടൻ ∙ ഗാസ മുനമ്പിൽ നിന്നുള്ള അഭയാർഥികളെ ജോർദൻ, ഈജിപ്റ്റ് ഉൾപ്പടെയുള്ള അറബ് രാജ്യങ്ങൾ ഇനിയും ഏറ്റെടുക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
അബുദാബി ∙ വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷം യുഎഇയിൽനിന്ന് ഗാസയിലേക്ക് സഹായമെത്തിക്കുന്നത് ഊർജിതമാക്കി.
ജറുസലം∙ ഇസ്രയേലുമായുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായി 4 യുവ വനിതാ സൈനികരെ ഹമാസ് ഇന്ന് മോചിപ്പിക്കും. 2023 ഒക്ടോബർ 7 ന് ഗാസ അതിർത്തിക്ക് സമീപം സേവനമനുഷ്ഠിക്കുന്നതിനിടെ പലസ്തീൻ ഓപ്പറേറ്റർമാർ തട്ടിക്കൊണ്ടുപോയവരാണ് ഇവർ. ലിറി അൽബാഗ്, കരീന അരിയേവ്, ഡാനിയേല ഗിൽബോവ, നാമ ലെവി എന്നിവരെ ഗാസ അതിർത്തിയോട് ചേർന്നുള്ള നഹൽ ഓസ് സൈനിക താവളത്തിൽ ഒരു നിരീക്ഷണ യൂണിറ്റിൽ നിന്നാണ് പിടികൂടിയത്.
ടെൽ അവീവ് ∙ വെടിനിർത്തൽ കരാറിന്റെ ഭാഗമായി രണ്ടാമതായി മോചിപ്പിക്കുന്ന 4 ഇസ്രയേൽ വനിതാ സൈനികരുടെ പേര് ഹമാസ് പുറത്തു വിട്ടു. ഇന്ന് ഉച്ചയ്ക്കു ശേഷം നടക്കുന്ന കൈമാറ്റത്തിൽ ഇവർക്കു പകരം തടവിലുള്ള 200 പലസ്തീൻ സൈനികരെ ഇസ്രയേൽ വിട്ടയയ്ക്കും. വിട്ടയയ്ക്കുന്ന ഒരു വനിതാ സൈനികയ്ക്കു പകരം 50 പലസ്തീൻ സൈനികരെ വിടുമെന്നാണ് കരാർ.
അബുദാബി ∙ ഗാസയിലേക്ക് 5800 ടൺ ദുരിതാശ്വാസ വസ്തുക്കളുമായി യുഎഇയിൽനിന്നുള്ള കപ്പൽ പുറപ്പെട്ടു.
ജറുസലം ∙ ഗാസ വെടിനിർത്തലിനു പിന്നാലെ, അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 8 പലസ്തീൻകാർ കൊല്ലപ്പെട്ടു. 35 പേർക്കു പരുക്കേറ്റു. ഹെലികോപ്റ്ററുകളുടെ സഹായത്തോടെയായിരുന്നു ആക്രമണം. ജെനിൻ നഗരത്തിലെ അഭയാർഥി ക്യാംപ് കേന്ദ്രീകരിച്ചുള്ള പലസ്തീൻ സായുധ സംഘടനകളെ ലക്ഷ്യമിട്ട് ഏതാനും വർഷങ്ങളായി ഇസ്രയേൽ സൈന്യം ഇവിടെ ആക്രമണം നടത്തിവരികയാണ്. വെസ്റ്റ്ബാങ്കിൽ പലസ്തീൻപ്രദേശങ്ങളിൽ ആക്രമണം നടത്തുന്ന ഇസ്രയേലി കുടിയേറ്റക്കാർക്കെതിരെയുള്ള ഉപരോധം പിൻവലിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണു ജെനിൻ നഗരത്തിൽ ആക്രമണം നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉത്തരവിട്ടത്.
അബുദാബി ∙ ഗാസ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതോടെ പലസ്തീനികൾക്ക് പിന്തുണ ആവർത്തിച്ച് യുഎഇ. മരുന്ന്, ഭക്ഷണം, കൂടാരങ്ങൾ എന്നിവ നൽകുന്നത് തുടരുമെന്ന് യുഎഇ റിലീഫ് മിഷൻ മേധാവി ഹമദ് അൽ നെയാദി പറഞ്ഞു.
ഖാൻ യൂനിസ് (ഗാസ) ∙ വെടിയൊച്ച നിലച്ചതിനുപിന്നാലെ തകർന്നടിഞ്ഞ നാട്ടിലേക്കു പലസ്തീൻകാരുടെ കൂട്ടപ്രവാഹം. തിരിച്ചെത്തിയവർ കൊല്ലപ്പെട്ട ബന്ധുക്കളുടെ കബറിടങ്ങളിൽ പ്രാർഥന നടത്തി. സൈന്യം ഒഴിഞ്ഞുപോയ പട്ടണങ്ങളിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നഷ്ടമായവർക്കുവേണ്ടിയുള്ള തിരച്ചിലും ആരംഭിച്ചു.
ദോഹ∙ പതിനഞ്ച് മാസത്തോളം നീണ്ട ഇസ്രയേൽ–ഹമാസ് പോരാട്ടത്തിന് അവസാനം കുറിക്കുന്നത് ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ കരാർ ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പ്രാബല്യത്തിലായത്. ഈജിപ്ത്, ഖത്തർ, യുഎസ് എന്നിവരുടെ മധ്യസ്ഥതയിൽ തയാറാക്കിയ കരാർ മധ്യപൂർവദേശത്ത് സമാധാനം പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷ. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന കരാർ ഇങ്ങനെ. ആറാഴ്ച നീളുന്ന 3 ഘട്ടങ്ങളുള്ളതാണ് കരാര്.
ടെൽ അവീവ്∙ ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനു പിന്നാലെ ഇസ്രയേൽ ദേശീയ സുരക്ഷാമന്ത്രിയും ഒറ്റ്സ്മ യെഹൂദിത് പാർട്ടി നേതാവുമായ ഇറ്റാമർ ബെൻ–ഗ്വിർ രാജിവച്ചു. ഗ്വിറിനൊപ്പം യെഹൂദിത് പാർട്ടിയുടെ മറ്റ് അംഗങ്ങളും രാജി സമർപ്പിച്ചിട്ടുണ്ട്. യഹൂദിത് പാർട്ടിക്ക് 6 അംഗങ്ങളാണുള്ളത്. ഇതോടെ ഇസ്രയേൽ പാർലമെന്റിൽ നെതന്യാഹു സർക്കാരിന്റെ ഭൂരിപക്ഷം 68ൽ നിന്ന് 62 ആയി കുറഞ്ഞിട്ടുണ്ട്. 61 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
Results 1-10 of 620