Activate your premium subscription today
ബുഡാപെസ്റ്റ് ∙ രാജ്യാന്തര ക്രിമിനൽ കോടതിയിലെ (ഐസിസി) അംഗത്വം ഉപേക്ഷിക്കാൻ തീരുമാനിച്ചതായി ഹംഗറി പ്രഖ്യാപിച്ചു. ഐസിസിയുടെ അറസ്റ്റ് വാറന്റുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇന്നലെ ഹംഗറിയിലെത്തിയതിനു പിന്നാലെയാണു പ്രഖ്യാപനം. തീവ്ര വലതുപക്ഷ നിലപാടുകാരനായ ഹംഗറിയുടെ പ്രസിഡന്റ് വിക്ടർ ഒർബാന്റെ ക്ഷണം സ്വീകരിച്ചാണു നെതന്യാഹുവിന്റെ സന്ദർശനം. ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ കഴിഞ്ഞ നവംബറിലാണ് ജനീവ ആസ്ഥാനമായ രാജ്യാന്തര കോടതി അറസ്റ്റ് വാറന്റ് നൽകിയത്.
ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു മധ്യ യൂറോപ്യൻ രാജ്യമാണ് ഹംഗറി. റോമൻ, ഓട്ടോമന്‍ ഉള്‍പ്പെടെ വിവിധ സാമ്രാജ്യങ്ങളുടെ കീഴിലായിരുന്ന ഹംഗറി രണ്ടാം ലോക മഹായുദ്ധസമയത്ത് ജർമനിയുടെ സഖ്യകക്ഷിയായിരുന്നു. പിന്നീട് കമ്മ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലായ ഹംഗറി 1989-ൽ ആണ് അതിൽ നിന്ന് മോചിതമായത്. ഹംഗേറിയൻ സംസ്കാരം പാരമ്പര്യവും ആധുനികതയും ചേർന്നതാണ്. ഒരു കരബന്ധിത രാജ്യമായ ഹംഗറിയുടെ അയല്‍രാജ്യങ്ങള്‍ കിഴക്ക് റൊമാനിയ, ഉക്രൈൻ, തെക്ക് സെർബിയ, ക്രൊയേഷ്യ, സ്ലോവേനിയ, പടിഞ്ഞാറ് ഓസ്ട്രിയ, വടക്ക് സ്ലോവാക്യ എന്നിവയാണ്. ബുഡാപെസ്റ്റ് ആണ് ഹംഗറിയുടെ തലസ്ഥാനം. ബുഡാപെസ്റ്റിലൂടെ ഒഴുകുന്ന ഡാന്യൂബ് നദിയുടെ തീരത്തുള്ള 'ഷൂസ് ഓൺ ദി ഡാന്യൂബ് ബാങ്ക്' (Shoes on the Danube Bank) എന്ന രണ്ടാം ലോകമഹായുദ്ധത്തിലെ ജൂത വംശഹത്യയുടെ സ്മാരകത്തിന്റെ വിശേഷങ്ങള്‍ നോക്കാം.
‘പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്’ സന്ദേശം സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച പ്രഭാകരൻ എന്ന കഥാപാത്രം പറഞ്ഞതല്ല, കേരളത്തിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാന്റെ നിലപാടാണിത്. റോം നഗരം കത്തിച്ചാമ്പലാകുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെപ്പറ്റി ചരിത്ര ക്ലാസുകളിൽ പഠിച്ചിട്ടുണ്ടാകും. രാജ്യം ഒരു പ്രശ്നം അഭിമുഖീകരിക്കുമ്പോൾ രാജ്യം വിടുന്ന, മറ്റൊരു രാജ്യത്ത് ഉല്ലസിക്കുന്ന നേതാക്കളുമുണ്ട്. അക്കൂട്ടത്തിലെ പുതിയ എൻട്രിയാണ് ഒർബാൻ. രണ്ടാഴ്ച നീണ്ട സ്വകാര്യ സന്ദർശനം എന്നാണു പറഞ്ഞതെങ്കിലും കക്ഷി മുങ്ങിയതു തന്നെ! അഴിമതിക്കേസിൽ പോളണ്ട് പുറത്താക്കിയ മുൻമന്ത്രിക്ക് ഹംഗറി രാഷ്ട്രീയാഭയം നൽകിയതോടെയാണ് പോളണ്ടും ഹംഗറിയും തമ്മിലുള്ള ഉഭയകക്ഷി തർക്കങ്ങൾ രൂക്ഷമായത്. ഇതിനിടയിലാണ് ഒർബാന്റെ കേരള സന്ദർശനം. യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് സ്ഥാനം പോളണ്ട് ഏറ്റെടുക്കുന്ന ചടങ്ങിലേക്കു ഹംഗേറിയൻ പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നുമില്ല. യൂറോപ്യൻ യൂണിയന്റെ ഇത്തരം ചടങ്ങുകളിൽ ഹംഗറി ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരെ ക്ഷണിക്കുന്നത് പതിവാണ്. ജനുവരി മൂന്നിനായിരുന്നു ചടങ്ങ്. ഈ ചടങ്ങു നടക്കുമ്പോ
ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ കുംഭമേള പുരോഗമിക്കുകയാണ്. ഇന്ത്യന്‍ സംസ്കാരത്തെയും വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുന്ന മേളയെന്ന അവകാശവാദത്തോടെ നടക്കുന്ന പരിപാടിയില്‍ നിരവധി വിദേശികളും ഇത്തവണ പങ്കെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഹംഗേറിയന്‍ പ്രധാനമന്ത്രി കുംഭമേളയില്‍ പങ്കെടുക്കുന്നതിനായി
ഹംഗറി വിദേശ തൊഴിലാളി താമസ പെർമിറ്റുകളുടെയും തൊഴിലുമായി ബന്ധപ്പെട്ട റസിഡൻസ് പെർമിറ്റുകളുടെയും എണ്ണം 2025ൽ 35,000 ആയി പരിമിതപ്പെടുത്തും.
മലയാളി യുവാവിനെ യുറോപ്യൻ രാജ്യമായ ഹംഗറിയിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
ആത്മഹത്യാ ഗാനം എന്ന പേരിൽ പ്രസിദ്ധിയാർജ്ജിക്കുക...! ഹംഗേറിയൻ കവി ലാസ്ലോ ജാവോർ രചിച്ച്, ഹംഗേറിയൻ സംഗീതസംവിധായകനും പിയാനിസ്റ്റുമായ റെസോ സെറെസ് ഈണം നൽകിയ ഗ്ലൂമി സൺഡേ എന്ന ഗാനത്തിന്റെ വിധി അതായിരുന്നു. 1933ൽ പുറത്തിറങ്ങിയ ഈ ഗാനം ആദ്യകാലത്ത് ശ്രദ്ധിക്കപ്പെട്ടില്ല എന്നതാണ് വാസ്തവം. 1936ൽ സാം എം ലൂയിസ് എഴുതിയ ഗാനത്തിന്റെ ഇംഗ്ലിഷ് പതിപ്പ് ഹാൽ കെംപും ഡെസ്മണ്ട് കാർട്ടർ എഴുതിയ ഇംഗ്ലിഷ് പതിപ്പ് പോൾ റോബ്സണുമാണ് റെക്കോർഡു ചെയ്തു പുറത്തിറക്കിയത്. ഗാനത്തിന്റെ പുതിയ പതിപ്പ് 1941ൽ ബില്ലി ഹോളിഡേ ഇറക്കിയതോടെ ഗാനം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. മഹാമാന്ദ്യത്തിന്റെ അനന്തരഫലങ്ങൾ അനുഭവിച്ചിരുന്ന ഹംഗറിയടക്കമുള്ള രാജ്യങ്ങളിൽ ജനപ്രീതി നേടിയെടുക്കാൻ ഗ്ലൂമി സൺഡേയ്ക്ക് സാധിച്ചു. ദുഃഖഭരിതമായ വരികളും മനോഹരമായ ഈണവും കാരണം ലോകമെമ്പാടും പ്രശസ്തമായ ഗാനത്തിന്റെ കഷ്ടകാലം തുടങ്ങുന്നത്, ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്ന ആത്മഹത്യകൾക്ക് ഈ ഗാനവുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ്.
യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ 'സമാധാനത്തിന്റെ മനുഷ്യൻ' എന്ന് പ്രശംസിച്ച് ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ രംഗത്ത്.
ബുഡാപെസ്ററ് ∙ ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്ബന് പുട്ടിനുമായി കൂടിക്കാഴ്ച നടത്തി. മോസ്കോയില്‍ എത്തിയ ഓര്ബന്
സ്റ്റുട്ഗർട്ട് ∙ യൂറോ കപ്പിൽ ‘ജർമൻ മെഷീന്റെ’ കുതിപ്പു തുടരുന്നു. പൊരുതിക്കളിച്ച ഹംഗറിയെ 2–0നു തോൽപിച്ച് ജർമനി ഗ്രൂപ്പ് എയിൽ നിന്ന് പ്രീക്വാർട്ടർ ഉറപ്പിച്ചു. ജർമനിയുടെ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തിൽ സ്കോട്ലൻഡിനെ ആതിഥേയർ 5–1നു തോൽപിച്ചിരുന്നു. ഇന്നലെ സ്റ്റുട്ഗർട്ടിലെ എംഎച്ച്പി അരീനയിൽ ജമാൽ മുസിയാലയും (22–ാം മിനിറ്റ്)ഇൽകായ് ഗുണ്ടോവനുമാണ് (67–ാം മിനിറ്റ്) ജർമനിക്കായി ഗോൾ നേടിയത്.
Results 1-10 of 29