Activate your premium subscription today
ന്യൂഡൽഹി ∙ പാക്കിസ്ഥാനിലുള്ള ഭീകരനേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെടുംമുൻപ്, ജമ്മു കശ്മീരിൽ ഒളിച്ചുകഴിയുന്ന രണ്ടും മൂന്നും നിര ഭീകരരെ കണ്ടെത്തി ഇല്ലായ്മ ചെയ്യാനാണ് ഇന്ത്യൻ സുരക്ഷാഏജൻസികൾ ഒരുങ്ങുന്നത്. നുഴഞ്ഞുകയറ്റക്കാരായ ഭീകരരെ പാക്കിസ്ഥാനിൽ കടന്ന് ആക്രമിക്കാനുള്ള പദ്ധതിയെക്കാൾ, ഭീകരസംഘടനകളിലെ പുതിയ നേതാക്കൾ ആരൊക്കെയെന്ന് കണ്ടെത്താനുള്ള നീക്കമാണ് കൂടുതൽ പ്രായോഗികമെന്നു വിലയിരുത്തുന്നു.
ഒരു മലമുകളിൽ മുഴുവൻ മാർബിളിൽ കൊത്തിയെടുത്ത ജൈനക്ഷേത്രങ്ങളുള്ള സ്ഥലമാണു ഗുജറാത്തിലെ പാലിത്താന. വർഷം മുഴുവൻ തീർഥാടകരെത്തുന്ന കേന്ദ്രം. യാത്രയുടെ ഭാഗമായി അവിടെ എത്തിയതാണ് ഞങ്ങൾ. സ്ഥലത്തെ പ്രത്യേകതകളൊക്കെ കണ്ട്, അവിടത്തെ പ്രശസ്തമായ ഭക്ഷണം കഴിക്കണം എന്നതാണ് ഉദ്ദേശ്യം. നോക്കിയപ്പോൾ എല്ലാ കെട്ടിടങ്ങളുടെയും മുറ്റത്ത് അരികിലായി ചുവന്നനിറത്തിൽ കുറച്ചുഭാഗം; കോലമിട്ടതാണോയെന്നു സംശയം തോന്നി. സൂക്ഷിച്ചുനോക്കിയപ്പോഴാണ് ആളുകൾ പാൻ ചവച്ചുതുപ്പിയതാണെന്നു മനസ്സിലായത്. ആചാരമാണോ എന്നു ചോദിച്ച് ഇടി വാങ്ങാൻ നിൽക്കാതെ സ്ഥലം കാലിയാക്കി. ഇനി ഭക്ഷണമാവാം. ഏറ്റവും പ്രശസ്തമായ പൂരിക്കടയിൽത്തന്നെ ചെന്നു. കുറെനേരം കാത്തിരുന്നിട്ടും ആരും വരുന്ന ലക്ഷണം കാണാതെ അൽപം ഉറക്കെ ചോദിച്ചു: ‘ഭയ്യാ, ഖാനേ കോ ക്യാ മിലേഗാ.’ വിശപ്പിത്തിരി ശക്തമായിരുന്നതുകൊണ്ടു ഖാനാ പുല്ലിംഗ് ആണോ സ്ത്രീലിംഗ് ആണോ എന്നാലോചിക്കാൻ പറ്റിയില്ല.
1994ലെ എസ്.ആർ.ബൊമ്മെ കേസിലെ വിധിപ്രഖ്യാപനത്തിനു സമാനമാണ് ഏപ്രിൽ 8ന് തമിഴ്നാട് ഗവർണറുമായി ബന്ധപ്പെട്ടുണ്ടായ സുപ്രീം കോടതി വിധി. സംസ്ഥാനങ്ങളിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്താൻ അധികാരം നൽകുന്ന ആർട്ടിക്കിൾ 356ന്റെ ദുരുപയോഗം തടഞ്ഞുള്ള ബൊമ്മെ കേസ് വിധി ഇന്ത്യൻ ഭരണഘടനാനിയമത്തിലെ വഴിത്തിരിവായിരുന്നു. സംസ്ഥാന സർക്കാരിനെ പിരിച്ചുവിടാനുള്ള രാഷ്ട്രപതിയുടെ തീരുമാനം ജുഡീഷ്യൽ അവലോകനത്തിനു വിധേയമായിരിക്കണം എന്നാണ് അന്നു സുപ്രീംകോടതി വിധിച്ചത്. രാഷ്ട്രപതിയുടെ വ്യക്തിപരമായ ബോധ്യം എന്തുമാകട്ടെ, പിരിച്ചുവിടലിന് അടിസ്ഥാനമായ കാരണം ജുഡീഷ്യറി വിശകലനം ചെയ്യേണ്ടതുണ്ട് എന്നായിരുന്നു വിധി. സർക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കപ്പെടേണ്ടത് നിയമസഭയ്ക്കുള്ളിലാണ്, അല്ലാതെ ഗവർണറുടെ വിവേചനാധികാരത്തിലൂടെയല്ല എന്ന് സുപ്രീം കോടതി ഊന്നിപ്പറയുകയും ചെയ്തു. ഫെഡറലിസവും ജുഡീഷ്യൽ മേൽനോട്ടവും ഉയർത്തിപ്പിടിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാരിന്റെ അമിതാധികാര പ്രയോഗം തടയേണ്ടതെന്നും സുപ്രീംകോടതി നിരീക്ഷിക്കുകയുണ്ടായി. ഗവർണറുടെ നടപടികളുടെ മേലുള്ള ജുഡീഷ്യൽ അവലോകനത്തെക്കുറിച്ച്
ന്യൂയോർക്ക്∙ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂർ റാണയെ ഉടൻ ഇന്ത്യയ്ക്ക് കൈമാറും. തഹാവൂർ റാണയുമായി ഇന്ത്യയിൽ നിന്നുള്ള സംഘം ഇങ്ങോട്ടേയ്ക്കു തിരിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഇന്ന് അർധരാത്രിയോ നാളെ പുലർച്ചയോ ഇന്ത്യയിലെത്തിയേക്കും. ഇന്ത്യയ്ക്ക് കൈമാറുന്നത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് റാണ സമർപ്പിച്ച ഹർജി യുഎസ് സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണ് ഇന്ത്യ നടപടികൾ വേഗത്തിലാക്കുന്നത്.
വിയറ്റ്നാം യുദ്ധകാലത്ത് സിപിഎം ഇന്ത്യയിൽ ഉയർത്തിയൊരു മുദ്രാവാക്യമുണ്ട്: ‘വിയറ്റ്നാം നിങ്ങളും ഞാനുമാണ്’. കൃത്യം മൂന്നു പതിറ്റാണ്ടിനുശേഷം ഇതേ മുദ്രാവാക്യം മറ്റൊരു രീതിയിൽ ഇടതുഭരണത്തിനെതിരായി ബംഗാളിൽ ഉയർന്നുകേട്ടു: ‘നന്ദിഗ്രാം നിങ്ങളും ഞാനുമാണ്’! ഇടതുപക്ഷം നേരിടുന്ന പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുന്നതാണ് ഈ വൈരുധ്യം. ഒപ്പം, അത് പഴയ ഇടതുപക്ഷത്തിൽ നിന്നു പുതിയ ഇടതുപക്ഷത്തിലേക്കുള്ള ദൂരത്തെയും കുറിക്കുന്നു. സിപിഎമ്മിന്റെ വിയറ്റ്നാം മുദ്രാവാക്യത്തിന്റെ കാലത്താണ് എം.എസ്.സത്യു ഇന്ത്യാവിഭജനം ആസ്പദമാക്കി ഗരം ഹവ (1973) എന്ന സിനിമ തയാറാക്കിയത്. കമ്യൂണിസത്തെ അതിൽ ഭാവിപ്രതീക്ഷയുടെ പ്രതീകമായി അവതരിപ്പിക്കുന്നൊരു രംഗമുണ്ട്. സിനിമയിലെ നായകൻ സലിം മിർസ ഇന്ത്യയിൽനിന്നു പാക്കിസ്ഥാനിലേക്കു കുടിയേറാൻ റെയിൽവേ സ്റ്റേഷനിലേക്കു പോകുന്നു. മാർഗമധ്യേ അയാൾ കമ്യൂണിസ്റ്റു പാർട്ടി പ്രകടനം കാണുകയും പാക്കിസ്ഥാൻ യാത്ര ഉപേക്ഷിച്ച് അതിൽ അണിചേരുകയും ചെയ്യുന്നു.
ന്യൂഡൽഹി∙ രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ജനുവരി മുതൽ ഇന്നുവരെ ആകെ 682 ഇന്ത്യക്കാരെ യുഎസിൽനിന്നു നാടുകടത്തിയതായി കേന്ദ്രസര്ക്കാര് ഇന്നലെ പാർലമെന്റിൽ അറിയിച്ചു. നാടുകടത്തിയവരിൽ ഭൂരിഭാഗവും നിയമവിരുദ്ധമായി രാജ്യത്തേക്കു പ്രവേശിക്കാന് ശ്രമിക്കുന്നതിനിടെ അതിർത്തിയിൽ പിടിയിലായവരാണ്. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
വാഷിങ്ടൻ∙ പകരച്ചുങ്കത്തിൽ അനുനയ നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. പുതിയ താരിഫ് നയത്തിൽ ഇന്ത്യ, വിയറ്റ്നാം, ഇസ്രയേൽ രാജ്യങ്ങളുമായി യുഎസ് വ്യാപാര ചർച്ചകൾ നടത്തി വരികയാണെന്നാണ് റിപ്പോർട്ട്. ഈ രാജ്യങ്ങളുടെ പ്രതിനിധികളുമായി ഡോണാൾഡ് ട്രംപ് വ്യക്തിപരമായി ചർച്ച നടത്തുന്നുണ്ടെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പകരച്ചുങ്കം പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ചർച്ച.
ന്യൂഡൽഹി∙ യുകെയും ഓസ്ട്രേലിയയും രാജ്യാന്തര അപേക്ഷകർക്കുള്ള വീസ ചാർജുകളും ട്യൂഷൻ ഫീസുകളും 13% വരെ വർധിപ്പിക്കും. ഈ മാസം മുതൽ ഇത് പ്രാബല്യത്തിൽ വരും. വിദേശത്ത് സന്ദർശനം, ജോലി, പഠനം എന്നിവ പദ്ധതിയിടുന്ന ഇന്ത്യക്കാർക്കുള്ള ഹ്രസ്വകാല സന്ദർശക വീസ, തൊഴിൽ സ്പോൺസർഷിപ്പുകൾ, ദീർഘകാല യൂണിവേഴ്സിറ്റി കോഴ്സുകൾ തുടങ്ങി നിരവധി വിഭാഗങ്ങളെ ഈ മാറ്റം ബാധിക്കും.
ഉയർന്ന ഇറക്കുമതിത്തീരുവ ചുമത്തി തങ്ങളെ ദ്രോഹിക്കുന്ന രാജ്യങ്ങൾക്കെതിരെ ഏപ്രിൽ 2ന് ‘പകരം തീരുവ’ പ്രഖ്യാപിക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ ദിവസത്തെ രാജ്യത്തിന്റെ മോചനദിനം (ലിബറേഷൻ ഡേ) എന്നാണ് വിശേഷിപ്പിച്ചത്. പക്ഷേ, ലോകക്രമത്തെ മാറ്റിമറിക്കാനും ഐക്യരാഷ്ട്ര സംഘടനയും ലോക വ്യാപാരസംഘടനയും പോലുള്ള രാജ്യാന്തര വേദികളെ അപ്രസക്തമാക്കാനും, ഒരുപക്ഷേ, ഒരു മൂന്നാം ലോകയുദ്ധത്തിനുതന്നെയും (അങ്ങനെ സംഭവിക്കാതിരിക്കട്ടെ) അതു കാരണമാകുമോ എന്നതാണു പ്രധാനചോദ്യം. ഇതിനെല്ലാം നല്ല സാധ്യതയുണ്ടെന്നതു സത്യം. ഇറക്കുമതിയോ കയറ്റുമതിയോ നടത്തുന്ന വ്യാപാരികളെ മാത്രം ബാധിക്കുന്നൊരു പ്രശ്നമാണ് ഇതെന്നു കരുതുന്നതു വിഡ്ഢിത്തമാകും. ‘വ്യാപാരദ്രോഹികളായ’ രാജ്യങ്ങൾക്കുമേൽ പകരം തീരുവ ചുമത്തുമെന്നതു ട്രംപിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു; ജയിച്ചുവന്നപ്പോൾ അതു പാലിക്കുന്നു. ഒറ്റനോട്ടത്തിൽ അങ്ങനെ പറയാം. പക്ഷേ, യുഎസിൽനിന്നുള്ള കാർഷികോൽപന്നങ്ങൾ മുതൽ വിസ്കിക്കും വാഹനങ്ങൾക്കും വരെ ഉയർന്ന ഇറക്കുമതിത്തീരുവ ചുമത്തുന്ന ഇന്ത്യയാണ് ട്രംപിന്റെ ഉന്നങ്ങളിലൊന്നെന്നു വ്യക്തം. അത്രകണ്ട് വികസിച്ചിട്ടില്ലാത്ത രാജ്യമായതുകൊണ്ടും
ബഹിരാകാശത്ത് നിന്നു നോക്കിയാൽ ഇന്ത്യയെ എങ്ങനെ കാണാം ? പതിറ്റാണ്ടുകൾക്ക് മുൻപ് ഈ ചോദ്യം ചോദിച്ചപ്പോൾ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ മറുപടി നൽകിയത് ‘സാരെ ജഹാൻ സെ അച്ഛാ’ എന്നാണ്. എന്നാൽ ഇപ്പോഴിതാ ബഹിരാകാശത്ത് നിന്നുകണ്ട ഇന്ത്യൻ കാഴ്ചയെപ്പറ്റി പറയുകയാണ് ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്.
Results 1-10 of 43