Activate your premium subscription today
മുംബൈ ∙ ഉച്ചഭാഷിണി ഉപയോഗം മതവിശ്വാസത്തിന്റെ അനിവാര്യ ഘടകമല്ലെന്നു ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ഉച്ചഭാഷിണിയുടെ ഉപയോഗം തടയുന്നത് ഭരണഘടനാ അവകാശ ലംഘനമല്ലെന്നു പറഞ്ഞ കോടതി ശബ്ദ നിയന്ത്രണത്തിനു സംവിധാനങ്ങൾ ഏർപ്പെടുത്താൻ മതസ്ഥാപനങ്ങളോടു നിർദേശിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.
പ്രയാഗ്രാജ് ∙ ബോളിവുഡ് നടി മമത കുൽക്കർണി മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി സന്യാസം സ്വീകരിച്ചു. കിന്നർ അഖാഡയുടെ ഭാഗമായി സന്യാസദീക്ഷ സ്വീകരിച്ച മമത (52) യാമൈ മമത നന്ദഗിരി എന്ന പേരും സ്വീകരിച്ചു. 2 വർഷമായി അഖാഡയുടെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നുണ്ടായിരുന്നു. ചടങ്ങുകളുടെ ഭാഗമായുള്ള പിണ്ഡബലി ഇന്നലെ നിർവഹിച്ചു.
ന്യൂഡൽഹി ∙ ഇന്റർനെറ്റ് ഇല്ലാതെ, കോളിനും എസ്എംഎസിനും മാത്രമായി ടെലികോം കമ്പനികൾ അവതരിപ്പിച്ച റീചാർജ് പ്ലാനുകൾ പരിശോധിക്കുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) അറിയിച്ചു. പുതിയ പ്ലാനുകളുടെ നിരക്കിൽ കാര്യമായ കുറവുണ്ടായില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു.
കൊൽക്കത്ത ∙ ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ ജോൺ ബാർല തൃണമൂൽ കോൺഗ്രസിലേക്ക്. കഴിഞ്ഞ ദിവസം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്ത പരിപാടിയിൽ ജോൺ ബാർലയും സംബന്ധിച്ചിരുന്നു. ആലിപുർദ്വാറിൽ നിന്നു 2 തവണ ജയിച്ച ബാർലയ്ക്ക് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിച്ചില്ല. പകരം മത്സരിച്ച മനോജ് ടിഗ്ഗ ജയിക്കുകയും ചെയ്തു.
പട്ന ∙ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. നിഷാന്ത് കുമാറിന്റെ രാഷ്ട്രീയ പ്രവേശനത്തെ അനുകൂലിച്ചു ജെഡിയു മന്ത്രി ശ്രാവൺ കുമാറും എതിർപ്പുമായി പ്രതിപക്ഷ നേതാവ് തേജസ്വി യാദവും രംഗത്തെത്തി. കഴിഞ്ഞയാഴ്ച നിതീഷ് കുമാറിനൊപ്പം മകൻ നിഷാന്ത് ബക്ത്യാർപുരിലെ പൊതുചടങ്ങിൽ പങ്കെടുത്തതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്.
ബെംഗളൂരു ∙ ഇരുപത്തിയെട്ടുകാരിയായ ബംഗ്ലദേശ് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മൃതദേഹം ഇന്ന് രാവിലെയോടെ കൽകെരെ തടാകത്തിനു സമീപത്ത് നിന്നാണ് കണ്ടെത്തിയത്. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്മോർട്ടത്തിലാണ് യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് വ്യക്തമായത്.
ന്യൂഡൽഹി ∙ ബിജെപിയും പൊലീസും അരവിന്ദ് കേജ്രിവാളിനെ വധിക്കാന് ഗൂഢാലോചന നടത്തുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അതിഷി. കേജ്രിവാളിന്റെ ജീവന് ഇല്ലാതാക്കാൻ ഈ രണ്ടു വിഭാഗവും ഗൂഢാലോചന നടത്തുകയാണ്. ഒന്നിനു പിന്നാലെ ഒന്നായി അദ്ദേഹത്തെ ആക്രമിക്കാനുള്ള ശ്രമങ്ങള് നടത്തുകയാണെന്നും അതിഷി ആരോപിച്ചു.
വയനാട്ടിൽ കടുവ യുവതിയെ കൊന്നുതിന്നതും സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധവുമായിരുന്നു ഇന്നത്തെ പ്രധാനവാർത്ത. മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയിൽ വനമേഖലയോടു ചേർന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ വനംവകുപ്പ് വാച്ചറായ അച്ചപ്പന്റെ ഭാര്യ രാധ (45) ആണു കൊല്ലപ്പെട്ടത്.
കൊൽക്കത്ത ∙ മോഷണ ശ്രമത്തിനിടെ നടൻ സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ ബംഗ്ലദേശ് പൗരൻ മുഹമ്മദ് ഷെരിഫുൽ ഇസ്ലാം ഷെഹ്സാദ് കേസിലെ യഥാർഥ പ്രതിയല്ലെന്ന് പിതാവ് രോഹുൽ അമീൻ. സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് ഷെരിഫുൽ അല്ലെന്നും മകനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കി കുടുക്കാൻ ശ്രമിക്കുകയാണെന്നും പിതാവ് പറഞ്ഞു.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. അവസാന കനലും കെട്ടു: കേരളത്തിലെ മാവോയിസം ഇനി പഴങ്കഥ കേരളത്തിലെ വനമേഖലകളിൽ മാവോയിസ്റ്റുകൾ ഇല്ലാതായതോടെ തണ്ടർബോൾട്ടിനു പുതിയ ജോലികൾ ഏറ്റെടുക്കേണ്ടി വരും. നിലവിൽ
Results 1-10 of 9938