Activate your premium subscription today
ജറുസലം ∙ ഗാസ വെടിനിർത്തലിനു പിന്നാലെ, അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 8 പലസ്തീൻകാർ കൊല്ലപ്പെട്ടു. 35 പേർക്കു പരുക്കേറ്റു. ഹെലികോപ്റ്ററുകളുടെ സഹായത്തോടെയായിരുന്നു ആക്രമണം. ജെനിൻ നഗരത്തിലെ അഭയാർഥി ക്യാംപ് കേന്ദ്രീകരിച്ചുള്ള പലസ്തീൻ സായുധ സംഘടനകളെ ലക്ഷ്യമിട്ട് ഏതാനും വർഷങ്ങളായി ഇസ്രയേൽ സൈന്യം ഇവിടെ ആക്രമണം നടത്തിവരികയാണ്. വെസ്റ്റ്ബാങ്കിൽ പലസ്തീൻപ്രദേശങ്ങളിൽ ആക്രമണം നടത്തുന്ന ഇസ്രയേലി കുടിയേറ്റക്കാർക്കെതിരെയുള്ള ഉപരോധം പിൻവലിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണു ജെനിൻ നഗരത്തിൽ ആക്രമണം നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉത്തരവിട്ടത്.
ജറുസലം∙ ഇസ്രയേലിന്റെ മിലിറ്ററി ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറൽ ഹെർസി ഹലവി രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. 2023 ഒക്ടോബർ 7 നു തെക്കൻ ഇസ്രയേലിലെ ഹമാസ് കടന്നാക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തമേറ്റാണു രാജി. മാർച്ച് 6നു രാജിവയ്ക്കുമെന്നു പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനു നൽകിയ കത്തിൽ വ്യക്തമാക്കി. സൈന്യമാണു കത്ത് പുറത്തുവിട്ടത്. ഗാസ ആക്രമണത്തിലൂടെ ഇസ്രയേൽ സൈന്യത്തിന്റെ കരുത്തു വീണ്ടെടുത്തതായും അദ്ദേഹം അവകാശപ്പെട്ടു
ജറുസലം ∙ ഗാസയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമായി. റഫയിൽ 67 പലസ്തീൻകാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ജീവകാരുണ്യസഹായവുമായി 600 ട്രക്കുകൾ ഇന്നലെ ഗാസയിൽ പ്രവേശിച്ചു.
ഖാൻ യൂനിസ് (ഗാസ) ∙ വെടിയൊച്ച നിലച്ചതിനുപിന്നാലെ തകർന്നടിഞ്ഞ നാട്ടിലേക്കു പലസ്തീൻകാരുടെ കൂട്ടപ്രവാഹം. തിരിച്ചെത്തിയവർ കൊല്ലപ്പെട്ട ബന്ധുക്കളുടെ കബറിടങ്ങളിൽ പ്രാർഥന നടത്തി. സൈന്യം ഒഴിഞ്ഞുപോയ പട്ടണങ്ങളിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നഷ്ടമായവർക്കുവേണ്ടിയുള്ള തിരച്ചിലും ആരംഭിച്ചു.
ടെൽ അവീവ്∙ 471 ദിവസത്തെ തടവറവാസത്തിനും നരകയാതനയ്ക്കുമൊടുവിൽ അവർ മൂന്നുപേർ ജന്മനാട്ടിൽ തിരിച്ചെത്തി. ഹമാസ് മോചിപ്പിച്ച ഡോറോൻ സ്റ്റൈൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ എന്നിവരാണ് ഇസ്രയേലിലെത്തിയത്. ഹമാസ് റെഡ് ക്രോസിനു കൈമാറിയ യുവതികളെ ഇന്ത്യൻ സമയം ഞായറാഴ്ച രാത്രി 9.30 മണിയോടെയാണ് ഇസ്രയേൽ അതിർത്തിയിലെത്തിച്ചത്. തുടർന്ന് ടെൽ അവീവിലെത്തിച്ചു.
നടൻ സെയ്ഫ് അലി ഖാനു വീട്ടിൽവച്ച് ഗുരുതരമായി കുത്തേറ്റ സംഭവത്തിൽ അറസ്റ്റിലായ പ്രതി ബംഗ്ലദേശ് സ്വദേശിയെന്നു പൊലീസ്. മുഹമ്മദ് ഷെരീഫുൽ ഇസ്ലാം ഷെഹ്സാദ് എന്നയാളാണു പിടിയിലായത്. വിജയ് ദാസ് എന്ന വ്യാജപേരിലാണ് ഇയാൾ മുംബൈയിൽ കഴിഞ്ഞിരുന്നതെന്നു ഡിസിപി ദീക്ഷിത് ഗെദാം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദോഹ∙ പതിനഞ്ച് മാസത്തോളം നീണ്ട ഇസ്രയേൽ–ഹമാസ് പോരാട്ടത്തിന് അവസാനം കുറിക്കുന്നത് ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ കരാർ ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പ്രാബല്യത്തിലായത്. ഈജിപ്ത്, ഖത്തർ, യുഎസ് എന്നിവരുടെ മധ്യസ്ഥതയിൽ തയാറാക്കിയ കരാർ മധ്യപൂർവദേശത്ത് സമാധാനം പുനഃസ്ഥാപിക്കുമെന്നാണ് പ്രതീക്ഷ. മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന കരാർ ഇങ്ങനെ. ആറാഴ്ച നീളുന്ന 3 ഘട്ടങ്ങളുള്ളതാണ് കരാര്.
ടെൽ അവീവ്∙ ഡോറോൻ സ്റ്റൈൻബ്രെച്ചർ, എമിലി ദമാരി, റോമി ഗോനെൻ... ഇസ്രയേൽ–ഹമാസ് യുദ്ധത്തിന് വിരാമമിട്ടുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള ബന്ദി കൈമാറ്റത്തിൽ ഹമാസ് ആദ്യം മോചിപ്പിക്കുന്ന മൂന്നുപേർ. ഇസ്രയേൽ പ്രാദേശിക സമയം വൈകിട്ട് നാലോടെ ഇവരെ റെഡ് ക്രോസിനു കൈമാറുമെന്നാണ് വിവരം. റെഡ് ക്രോസിൽനിന്ന് ഇവരെ ഇസ്രയേൽ സൈന്യം ഏറ്റുവാങ്ങും. തുടർന്ന് യുവതികളെ ടെൽ അവീവിലെ ഷെബ മെഡിക്കൽ സെന്ററിൽ പരിശോധനയ്ക്ക് എത്തിക്കും.
ടെൽ അവീവ്∙ ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനു പിന്നാലെ ഇസ്രയേൽ ദേശീയ സുരക്ഷാമന്ത്രിയും ഒറ്റ്സ്മ യെഹൂദിത് പാർട്ടി നേതാവുമായ ഇറ്റാമർ ബെൻ–ഗ്വിർ രാജിവച്ചു. ഗ്വിറിനൊപ്പം യെഹൂദിത് പാർട്ടിയുടെ മറ്റ് അംഗങ്ങളും രാജി സമർപ്പിച്ചിട്ടുണ്ട്. യഹൂദിത് പാർട്ടിക്ക് 6 അംഗങ്ങളാണുള്ളത്. ഇതോടെ ഇസ്രയേൽ പാർലമെന്റിൽ നെതന്യാഹു സർക്കാരിന്റെ ഭൂരിപക്ഷം 68ൽ നിന്ന് 62 ആയി കുറഞ്ഞിട്ടുണ്ട്. 61 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
ഗാസ∙ 15 മാസം പിന്നിട്ട യുദ്ധത്തിന് അന്ത്യം കുറിച്ച് ഗാസ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. ഇന്നു മോചിപ്പിക്കുന്ന മൂന്നു ബന്ദികളുടെ വിവരങ്ങൾ ഹമാസ് ഇസ്രയേലിന് കൈമാറി. മൂന്നു വനിതകളുടെ പേരുകളാണ് കൈമാറിയത്. കരാറിന്റെ ആദ്യഘട്ടത്തിൽ മോചിപ്പിക്കുന്ന 33 ബന്ദികളുടെ പട്ടിക ഹമാസ് കൈമാറിയില്ലെന്ന് ആരോപിച്ച് ഇസ്രയേൽ അപ്രതീക്ഷിതമായി രാവിലെ പിന്മാറിയിരുന്നു. പ്രാദേശിക സമയം രാവിലെ എട്ടരയ്ക്ക് കരാർ നടപ്പാകുമെന്നാണ് പറഞ്ഞിരുന്നത്.
Results 1-10 of 1513