Activate your premium subscription today
ജോർദാനിൽ രാജ്യത്തെ അട്ടിമറിക്കാനും കലാപം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് പദ്ധതികൾ തയ്യാറാക്കിയ ഭീകരസംഘത്തെ സുരക്ഷാസേന പിടികൂടി.
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ബിൻ അൽ ഹുസൈനുമായി ചർച്ച നടത്തി.
കഴക്കൂട്ടം (തിരുവനന്തപുരം) ∙ ജോർദാൻ സൈനികരുടെ വെടിയേറ്റു മരിച്ച തുമ്പ രാജീവ് ഗാന്ധി നഗറിൽ പുതുവൽ പുരയിടത്തിൽ ഗബ്രിയേൽ പെരേരയ്ക്ക് (അനി തോമസ്–45) നാടിന്റെ വിട.
തിരുവനന്തപുരം∙ ജോര്‍ദാന്‍ അതിര്‍ത്തിയില്‍ വെടിയേറ്റു മരിച്ച തുമ്പ സ്വദേശി തോമസ് ഗബ്രിയേലിന്റെ മൃതദേഹം സംസ്കരിച്ചു. പുലർച്ചെ 3.30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് തോമസ് ഗബ്രിയേലിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. അന്തിമോപചാരം അർപ്പിക്കാൻ മന്ത്രി ജി.ആർ.അനിൽ അടക്കം ഒട്ടേറെ പേർ വീട്ടിലെത്തിയിരുന്നു. മൃതദേഹം തുമ്പ സെന്റ്. ജോൺസ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം സെമിത്തേരിയിൽ സംസ്കരിച്ചു.
തിരുവനന്തപുരം ∙ ജോർദാനിൽ വെടിയേറ്റു മരിച്ച തോമസ് ഗബ്രിയേൽ പെരേരയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ചെലവ് കേന്ദ്ര സർക്കാർ വഹിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനു കത്തയച്ചു.
തിരുവനന്തപുരം∙ തുമ്പ സ്വദേശി ജോര്‍ദാന്‍ അതിര്‍ത്തിയില്‍ വെടിയേറ്റു മരിച്ച സംഭവത്തിനു പിന്നില്‍ മനുഷ്യക്കടത്താണോ എന്ന് ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. വിദേശരാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പു നടത്തുന്ന സംഭവങ്ങള്‍ തീരമേഖല കേന്ദ്രീകരിച്ച് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഐബി ഉദ്യോഗസ്ഥര്‍ പരിശോധന ശക്തമാക്കുന്നത്. ഇത്തരം പണം വാങ്ങി ആളുകളെ കൊണ്ടുപോകുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു.
തിരുവനന്തപുരം ∙ ജോര്‍ദാനില്‍ വെടിയേറ്റു മരിച്ച തോമസ് ഗബ്രിലേയിന്റെ കുടുംബം പണം വാങ്ങിയ ഏജന്റ് ബിജു സലാസിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു. തോമസിന്റെ മൃതശരീരം ഏതു വിധേനയും നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അതിനു ശേഷം നിയമനടപടികളിലേക്കു കടക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. സഹായിക്കാന്‍ വേണ്ടിയാണ് കൊണ്ടുപോയതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് തോമസും എഡിസണും ഇസ്രയേലിലേക്കു പോയതെന്നും ബിജു പറയുന്നത് കള്ളത്തരമാണെന്നും തോമസിന്റെ സഹോദരീഭര്‍ത്താവ് പറഞ്ഞു.
തിരുവനന്തപുരം∙ ജോര്‍ദാനിലെ ജയിലില്‍ ലഭിച്ച ഇന്ത്യന്‍ ചന്ദനത്തിരിയാണ് നാട്ടില്‍ തിരിച്ചെത്താനുള്ള പിടിവള്ളിയായതെന്ന് ജോര്‍ദാന്‍ അതിര്‍ത്തിയില്‍ വെടിയേറ്റ എഡിസണ്. ‘ദിവസങ്ങളോളം ജോര്‍ദാന്‍ ജയിലില്‍ കഴിഞ്ഞിട്ടും വീട്ടില്‍ വിളിച്ച് ഭാര്യയെ വിവരം അറിയിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഭാര്യയുടെ ഫോണ്‍ നമ്പര്‍ അറിയാമായിരുന്നെങ്കിലും ഇന്ത്യയിലേക്കു വിളിക്കേണ്ട കോഡ് അറിയാമായിരുന്നില്ല. ഭാഷ വലിയ പ്രശ്നമായിരുന്നു. ഒടുവില്‍ ദിവസങ്ങള്‍ക്കു ശേഷം ജയിലില്‍ കത്തിക്കാന്‍ ലഭിച്ച ചന്ദനത്തിരിയുടെ കൂടാണ് രക്ഷയായത്. ഇന്ത്യന്‍ ചന്ദനത്തിരിയാണ് കിട്ടിയത്. അതിന്റെ കൂടില്‍ ഇന്ത്യയുടെ കോഡ് ഉണ്ടായിരുന്നു. അടുത്ത ദിവസം അതു ചേര്‍ത്തു വിളിച്ചപ്പോഴാണ് ഭാര്യയുമായി സംസാരിക്കാന്‍ കഴിഞ്ഞതും ജയിലിലാണ് വിവരം പറഞ്ഞതും.’- എഡിസണ് പറഞ്ഞു.
തിരുവനന്തപുരം∙ ജോര്‍ദാന്‍ ഇസ്രയേല്‍ അതിര്‍ത്തിയില്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ച തുമ്പ സ്വദേശി തോമസ് ഗബ്രിയേലിന്റെ മൃതശരീരം എത്രയും വേഗം നാട്ടില്‍ കൊണ്ടുവന്ന് സംസ്കരിക്കുന്നതിന് സഹായം അഭ്യര്‍ഥിച്ച് ഭാര്യ ക്രിസ്റ്റീന മുഖ്യമന്ത്രിക്കു ഹര്‍ജി നല്കി. മരണവിവരം ബന്ധപ്പെട്ടവരെയോ ബന്ധുക്കളെയോ അറിയിക്കുന്നതില്‍ എംബസിക്കുണ്ടായിട്ടുള്ള കാലതാമസം ദുരൂഹമാണെന്ന് കുടുംബം ആരോപിക്കുന്നു. ഭര്‍ത്താവിന്റെ മരണത്തിന്റെ ലോക്കല്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റും മരണകാരണത്തിനുള്ള ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റും പോലീസ് സര്‍ട്ടിഫിക്കറ്റും ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ രേഖകളും ലഭ്യമാക്കാന്‍ ഇടപെടണമെന്നും മുഖ്യമന്ത്രിയോട് കുടുംബം അഭ്യര്‍ഥിച്ചു.
തിരുവനന്തപുരം∙ തോമസ് ഗബ്രിയേലിനെയും എഡിസണെയും ജോര്‍ദാനിലേക്കു കൊണ്ടുപോയത് അവരുടെ ബുദ്ധിമുട്ടുകള്‍ കണ്ടിട്ടാണെന്നും ഇസ്രയേലിലേക്കു കടക്കാന്‍ ഇരുവരും സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനമെടുത്തതെന്നും ബിജു ജലാസ്. ഏജന്റ് അല്ലെന്നും സുഹൃത്തുക്കളായതു കൊണ്ടു സഹായിച്ചതാണെന്നും ബിജു പറഞ്ഞു.
Results 1-10 of 50