Activate your premium subscription today
ബെയ്റൂട്ട് ∙ ദക്ഷിണ ലബനനിൽ ഹിസ്ബുല്ല സൈനിക കേന്ദ്രത്തിലെ റോക്കറ്റ് ലോഞ്ചറുകൾ ആക്രമണത്തിൽ നശിപ്പിച്ചെന്ന് ഇസ്രയേൽ സൈന്യം. ഹിസ്ബുല്ലയുടെ മധ്യദൂര റോക്കറ്റ് ലോഞ്ചറുകളാണ് നശിപ്പിച്ചത്. റോക്കറ്റ് ലോഞ്ചറുകൾ നശിപ്പിക്കാൻ ലബനൻ സൈന്യത്തിന് മുൻകൂട്ടി അഭ്യർത്ഥന നൽകിയെങ്കിലും പ്രതികരിക്കാത്തതിനാലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, ഇതേക്കുറിച്ച് പ്രതികരിക്കാൻ ലെബനൻ സൈന്യം തയാറായില്ല.
സിറിയയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇതുവരെ 77 പേരെയാണ് സിറിയയിൽ നിന്നും ഒഴിപ്പിച്ചത്. ഇതിൽ 44 പേരും ജമ്മു കശ്മീരിൽ നിന്നു പോയ തീർഥാടകരാണെന്നും ഇവർ സൈദ സൈനബ് നഗരത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജെയ്സ്വാൾ പറഞ്ഞു.
ജറുസലം ∙ ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ ഇന്നലെ 6 പേർ കൊല്ലപ്പെട്ടു. ലബനനിൽ നടന്ന സ്ഫോടനത്തിൽ 4 ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടു. തുരങ്കത്തിൽ സൂക്ഷിച്ചിരുന്ന ഹിസ്ബുല്ലയുടെ സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെയായിരുന്നു അപകടം. യെമനിൽ നിന്നയച്ച ഡ്രോൺ ഇസ്രയേലിൽ കെട്ടിട സമുച്ചയത്തിനു നാശം വരുത്തി.
ഏതു യുദ്ധവും ഒരു ദിവസമെങ്കിലും നേരത്തേ അവസാനിച്ചെങ്കിൽ എന്നാണ് ലോകമനഃസാക്ഷി ആഗ്രഹിക്കുന്നത്. എന്നാൽ, പുതിയ യുദ്ധമുഖങ്ങൾ തുറക്കാനും കൂടുതൽ പ്രദേശങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കാനുമുള്ള ത്വരയാണ് പലപ്പോഴും ദൃശ്യമാകുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലബനനിലേക്കും ഇസ്രയേൽ തുറന്ന യുദ്ധമുഖം.
രക്തരൂക്ഷിതങ്ങളായ കലാപവും യുദ്ധവും ഏതൊരു രാജ്യത്തിന്റെയും പുരോഗതിയെ ബാധിക്കും. 2024ൽ ലോകം എഐ സാങ്കേതിക വിദ്യയുടെ അദ്ഭുത ലോകത്ത് അഭിരമിക്കുമ്പോഴും, പരസ്പരമുള്ള കൈയ്യേറ്റത്തിന്റെയും കീഴടക്കലിന്റെയും പിടിച്ചടക്കലിന്റെയും മാനസികാവസ്ഥയിൽനിന്നും മോചനം നേടാന്‍ കഴിഞ്ഞിട്ടില്ല. സാങ്കേതിക വിദ്യകളെയും ഇത്തരം
ജറുസലം∙ വെടിനിർത്തൽ നിലവിൽ വന്നിട്ടും പോരാട്ടം തുടരുന്ന ലബനനിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ 11 മരണം. ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണത്തിനു മറുപടി ആയാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഹിസ്ബുല്ല അംഗങ്ങളെയും ആയുധ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം പറഞ്ഞു. തർക്കപ്രദേശമായ മൗണ്ട് ദോവിലേക്കു ഹിസ്ബുല്ല കഴിഞ്ഞ ദിവസം റോക്കറ്റുകൾ അയച്ചിരുന്നു.
മകൾ ടിഫാനിയുടെ ഭർതൃപിതാവ് മസാദ് ബൗലോസിനെ മിഡിൽ ഈസ്റ്റ് വിഷയങ്ങളിലെ മുതിർന്ന ഉപദേഷ്ടാവ് ആയി നിയമിക്കുമെന്ന് പ്രഖ്യാപിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ബെയ്റൂട്ട്∙ ഇസ്രയേലും ലബനനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ മഹത്തായ വിജയം എന്ന് വിശേഷിപ്പിച്ച് ഹിസ്ബുല്ല തലവൻ നയിം ഖാസിം. ‘‘2006 ജൂലൈയിലെ വിജയത്തെ മറികടക്കുന്ന ഒരു വലിയ വിജയമാണിത്. ഹിസ്ബുല്ലയെ നശിപ്പിക്കുന്നതിൽ നിന്ന് ശത്രുവിനെ തടഞ്ഞതുകൊണ്ടാണ് ഞങ്ങൾ വിജയിച്ചത്. ഹിസ്ബുല്ലയെ
ബെയ്റൂട്ട് ∙ വെടിനിർത്തൽ നിലവിൽ വന്നു മണിക്കൂറുകൾക്കകം തെക്കൻ ലബനൻ അതിർത്തിയിലെ 6 സ്ഥലങ്ങളിൽ ജനങ്ങൾക്കുനേരെ ഇസ്രയേൽ സൈന്യം വെടിയുതിർത്തു. വീടുകളിലേക്കു മടങ്ങിയെത്തുന്ന ഗ്രാമീണർക്കൊപ്പം വാഹനങ്ങളിൽ ഹിസ്ബുല്ല സംഘവും എത്തിയെന്നാരോപിച്ചാണ് ഇന്നലെ രാവിലെ വെടിയുതിർത്തത്. 2 പേർക്കു പരുക്കേറ്റു. ഇവിടങ്ങളിൽ കർഫ്യൂ പുനഃസ്ഥാപിച്ച ഇസ്രയേൽ സൈന്യം, ജനങ്ങളോടു വീടുകളിലേക്ക് ഉടൻ തിരിച്ചെത്തരുതെന്നു മുന്നറിയിപ്പു നൽകി.
മധ്യേഷ്യയില്‍ നടന്നു കൊണ്ടിരിക്കുന്ന സംഘര്‍ഷത്തില്‍ ഇസ്രയേൽ സൈന്യം ദക്ഷിണ ലബനനിലുള്ള ചില മേഖലകളില്‍ ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകളിൽ മെഡിക്കൽ മേഖലയിൽ പ്രവര്‍ത്തിക്കുന്ന അഞ്ച് പേര് കൊല്ലപ്പെട്ടു എന്നു ചില റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു. ഈ മേഖലയില്‍ ഇസ്രായേലിന്റെ പട്ടാളക്കാരും ഹിസ്ബുള്ള
Results 1-10 of 150