Activate your premium subscription today
ക്വാലലംപുർ∙ 2 ഓവറിൽ 5 റൺസ് വഴങ്ങി 2 വിക്കറ്റ്, ഒപ്പം പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരവും ! അണ്ടർ 19 വനിതാ ലോകകപ്പിൽ മലയാളി താരം വി.ജെ.ജോഷിതയ്ക്ക് ഇതിലും മികച്ചൊരു അരങ്ങേറ്റം ലഭിക്കാനില്ല. ജോഷിതയുടെ തീപ്പൊരി ബോളിങ് സ്പെല്ലിന്റെ മികവിൽ അണ്ടർ 19 വനിതാ ലോകകപ്പിലെ ഗ്രൂപ്പ് എ മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ ആധികാരിക ജയം.
നെടുമ്പാശേരി ∙ വിമാന ജീവനക്കാരുടെ ജോലി സമയം കഴിഞ്ഞതിനെ തുടർന്ന് വിമാനം റദ്ദാക്കി. ശനിയാഴ്ച രാത്രി 11ന് കൊച്ചിയിൽ നിന്ന് ക്വാലലംപുരിലേക്കു പോകേണ്ടിയിരുന്ന മലിൻഡോ എയർ വിമാനമാണു റദ്ദാക്കിയത്.
ഇന്ത്യൻ പൗരന്മാർക്കുള്ള വീസ ഇളവ് രണ്ടു വർഷത്തേക്ക് കൂടി നീട്ടി മലേഷ്യൻ സർക്കാർ അറിയിച്ചു. വിനോദ സഞ്ചാരികൾ സന്ദർശിക്കാൻ കൂടുതലിഷ്ടപ്പെടുന്ന മുൻനിര ഏഷ്യൻ രാജ്യങ്ങളിൽപ്പെടുന്ന മലേഷ്യയിൽ കഴിഞ്ഞ വർഷമാണ് ആദ്യമായി ഇന്ത്യ, ചൈന എന്നീ രാജ്യക്കാർക്ക് വേണ്ടി ഒരു വർഷത്തേക്കുള്ള സൗജന്യ സന്ദർശക വീസസൗകര്യം ഏർപ്പെടുത്തിയത്.
മൺസൂൺ മഴയെത്തുടർന്ന് തെക്കൻ തായ്ലൻഡിലും മലേഷ്യയിലും പ്രളയമാണ്. തായ്ലൻഡ് ദുരന്തനിവാര വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം 25 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 3 ലക്ഷത്തിലധികം ജനങ്ങൾ ദുരിതത്തിലുമാണ്. മലേഷ്യയിൽ 6 പേർക്ക് ജീവൻ നഷ്ടമായി.
ന്യൂഡൽഹി ∙ സൈബർ കുറ്റകൃത്യങ്ങൾക്കായി മലേഷ്യ, സിംഗപ്പുർ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലേക്കു മനുഷ്യക്കടത്തു നടത്തിയ കേസിൽ 6 സംസ്ഥാനങ്ങളിലെ 22 ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധന നടത്തി.
ഹൈദരാബാദ്∙ ഈ വർഷത്തെ ആദ്യ വിജയം, കോച്ച് മനോലോ മാർക്കസിനു കീഴിലെ ആദ്യ ജയം എന്നീ സ്വപ്നങ്ങളുമായെത്തിയ ഇന്ത്യയെ, സൗഹൃദ മത്സരത്തിൽ സമനിലയിൽ തളച്ച് ഫിഫ റാങ്കിങ്ങിൽ പിന്നിലുള്ള മലേഷ്യ. ഓരോ ഗോളടിച്ചാണ് ഇരു ടീമുകളും സമനില വഴങ്ങിയത്. 19–ാം മിനിറ്റിൽ പൗലോ ജോസ്വെയുടെ ഗോളിൽ മുന്നിൽക്കയറിയ മലേഷ്യയ്ക്കെതിരെ, 39–ാം മിനിറ്റിൽ രാഹുൽ ഭേക്കെ നേടിയ ഗോളിലാണ് ഇന്ത്യ രക്ഷപ്പെട്ടത്. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ (125) പിന്നിലുള്ള ടീമാണു മലേഷ്യ (133).
ക്വാലലംപുർ ∙ ഓരോ ദിവസവും വേദന കൊണ്ട് ഞാൻ നീറുകയാണ്, എന്നോട് ക്ഷമിക്കുക– അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി നജീബ് റസാഖ് ആണ് മലേഷ്യൻ ജനതയോട് നിരുപാധികം മാപ്പു പറഞ്ഞത്. റസാഖിന്റെ മകൻ മുഹമ്മദ് നിസാർ നജീബ് ആണ് പത്രസമ്മേളനത്തിൽ കത്തു വായിച്ചത്.
ക്വാലലംപൂർ∙ ഒന്നര പതിറ്റാണ്ട് കാലത്തെ മലേഷ്യൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജോഹോർ മലയാളി കൂട്ടായ്മയുടെ (ജെഎംകെ) സ്ഥാപക ഭാരവാഹികളിൽ ഒരാളായ ഉമേഷ് അഞ്ചാംപുരക്ക് ജെഎംകെ പാനൽ അംഗങ്ങൾ ചേർന്ന് ഔദ്യോഗികമായി യാത്രയയപ്പ് നൽകി. ജെഎംകെയുടെ തുടക്കം മുതലുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും
ക്വാലാലമ്പൂർ ∙ കരിയറിലെ രണ്ടാം ഇന്നിങ്സിലും തിളങ്ങി മുൻ ഇന്ത്യൻ ഹോക്കി ഗോൾ കീപ്പർ പി.ആർ. ശ്രീജേഷ്. മലേഷ്യയിലെ ജോഹോർ സ്റ്റേറ്റിൽ വെച്ച് നടക്കുന്ന 'സുൽത്താൻ ഓഫ് ജോഹോർ കപ്പ്' ഹോക്കി ടൂർണമെന്റിൽ ശ്രീജേഷ് പരിശീലനം നൽകുന്ന ഇന്ത്യയുടെ അണ്ടർ 21 ടീം ആദ്യ രണ്ട് മത്സരങ്ങളിലും വിജയകുതിപ്പിൽ മുന്നേറുകയാണ്.ആദ്യ
ജോഹർ (മലേഷ്യ) ∙ ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പുതിയ പരിശീലകൻ പി.ആർ.ശ്രീജേഷിന് ഇന്ന് അരങ്ങേറ്റം. മലേഷ്യയിൽ നടക്കുന്ന സുൽത്താൻ ഓഫ് ജോഹർ കപ്പ് ജൂനിയർ ഹോക്കി ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഇന്നു ജപ്പാനെ നേരിടും. ശ്രീജേഷിന് കീഴിൽ ഇന്ത്യൻ ടീമിന്റെ ആദ്യ മത്സരമാണിത്. ജോഹർ കപ്പിൽ നാലാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.
Results 1-10 of 98