Activate your premium subscription today
ബാങ്കോക്ക് ∙ മ്യാൻമറിൽ ഓൺലൈൻ തട്ടിപ്പുകേന്ദ്രങ്ങളിൽ അടിമജോലിക്കാരായി കുടുങ്ങിപ്പോയ ഇന്ത്യക്കാരടക്കം 260 പേരെ മോചിപ്പിച്ചതായി തായ്ലൻഡ് സൈന്യം അറിയിച്ചു. തെക്കുകിഴക്കൻ മ്യാൻമറിലെ മാവഡി ജില്ലയിൽനിന്നു തായ്ലൻഡിലെ ടാക് പ്രവിശ്യയിലെത്തിച്ച ഇവരെ നടപടിക്രമങ്ങൾക്കുശേഷം സ്വദേശത്തേക്കു മടക്കി അയയ്ക്കും.
ബാങ്കോക്ക് ∙ മ്യാൻമറിൽ ഓൺലൈൻ തട്ടിപ്പുകേന്ദ്രങ്ങളിൽ അടിമജോലിക്കാരായി കുടുങ്ങിപ്പോയ ഇന്ത്യക്കാരടക്കം 260 പേരെ മോചിപ്പിച്ചതായി തായ്ലൻഡ് സൈന്യം അറിയിച്ചു.
ലോകത്തിലെ ഏറ്റവും കാലാവസ്ഥാ ദുർബലമായ രാജ്യങ്ങളിലൊന്നാണ് മ്യാൻമർ. വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകൾ, കൊടുംചൂട്, മണ്ണിടിച്ചിലുകൾ തുടങ്ങി കാലാവസ്ഥ വ്യതിയാനങ്ങളുടെ ഒരു നീണ്ടനിര തന്നെയാണ് മ്യാൻമർ നേരിടുന്നത്. അതിനൊപ്പമാണ് ആഭ്യന്തര യുദ്ധം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും.
കൊൽക്കത്ത ∙ മണിപ്പുരിൽ 900 പേരടങ്ങിയ കുക്കി സംഘം ആക്രമണം നടത്തുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വൻ സന്നാഹമൊരുക്കി. ആക്രമണം നടക്കുമെന്നു റിപ്പോർട്ട് ചെയ്യപ്പെട്ട 28 ന് ആരും പുറത്തിറങ്ങരുതെന്ന് ഇൻഡിജനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐടിഎൽഎഫ്) ആവശ്യപ്പെട്ടു. ഇതേസമയം, കുക്കി വിഭാഗക്കാരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയാണ് നടക്കുന്നതെന്ന് ആരോപിച്ച് 26 മുതൽ 29 വരെ കുക്കി ജില്ലാ അതിർത്തികൾ അടച്ചിടാൻ ഗോത്രവിഭാഗക്കാർ തീരുമാനിച്ചു.
റോം ∙ മ്യാൻമറിൽ തടവിൽ കഴിയുന്ന ജനാധിപത്യ പ്രക്ഷോഭ നായികയും മുൻ പ്രധാനമന്ത്രിയുമായ ഓങ് സാൻ സൂ ചിയെ മോചിപ്പിക്കണമെന്ന് അഭ്യർഥിച്ച ഫ്രാൻസിസ് മാർപാപ്പ, ആവശ്യമെങ്കിൽ അവർക്കു വത്തിക്കാനിൽ അഭയം നൽകാമെന്നു വാഗ്ദാനം ചെയ്തു. സൂ ചിയുടെ മകനെ കണ്ടിരുന്നെന്നും സൂ ചിയെ റോമിലേക്ക് സ്വീകരിക്കാമെന്ന നിർദേശം മുന്നോട്ടുവച്ചെന്നും മാർപാപ്പ അടുത്തിടെ തെക്കുകിഴക്കൻ ഏഷ്യൻ പര്യടനത്തിനിടെ ഈശോ സഭാ വൈദികരുമായി നടത്തിയ സ്വകാര്യ യോഗത്തിലാണു വ്യക്തമാക്കിയത്.
മലപ്പുറം ∙ മ്യാൻമർ സംഘത്തിന്റെ ജോലി വാഗ്ദാനത്തട്ടിപ്പിൽ കുടുങ്ങിയ മലയാളികൾ ഒടുവിൽ ആശ്വാസ തീരമണഞ്ഞു. വള്ളിക്കാപ്പറ്റ കാഞ്ഞമണ്ണ സ്വദേശികളായ കുറ്റീരി ശുഹൈബ്, കെ.പി.സഫീർ എന്നിവർ കഴിഞ്ഞ ദിവസം വിമാനത്തിൽ ബെംഗളൂരുവിലെത്തിയിരുന്നു. സഫീർ ബസ് വഴി ഇന്നലെ രാവിലെ നാട്ടിലെത്തി. ശുഹൈബ് ബെംഗളൂരുവിൽ ജോലി ചെയ്യുന്ന
ന്യൂഡൽഹി∙ യാഗി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കനത്തമഴയിൽ മ്യാൻമറിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 113 ആയി. മൂന്നു ലക്ഷത്തിലേറെ പേർ വെള്ളപ്പൊക്കത്തിലും ചുഴലിക്കാറ്റിലുമായി മ്യാൻമാറിൽ ഭവനരഹിതരായെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മേഖലയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
യാങ്കൂൺ∙ മ്യാൻമറിൽ തൊഴിൽ തട്ടിപ്പിനിരയായവർ ഉടൻ രാജ്യത്തേക്കു മടങ്ങുമെന്ന് യാങ്കൂണിലെ ഇന്ത്യൻ എംബസി അറിയിച്ചു. 11 പേരാണ് ഇന്ത്യയിലേക്കു മടങ്ങുക. മ്യാൻമറിലെ മ്യാവഡിയിലുള്ള ഷ്വേ കോക്കോയിലാണ് ഇവർ തൊഴിൽ തട്ടിപ്പിനിരയായതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. മ്യാൻമാർ അധികൃതരുടെ സഹായത്തോടെയാണ് ഇവരെ രക്ഷിച്ചതെന്ന്
തിരുവനന്തപുരം∙ മ്യാന്മര് - തായ്ലന്ഡ് വ്യാജ റിക്രൂട്ട്മെന്റ് റാക്കറ്റുകള്‍ സജീവമാണെന്നും ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പു നല്‍കിയതായും നോര്‍ക്ക അറിയിച്ചു. മ്യാന്മര് - തായ്ലന്ഡ് അതിര്‍ത്തിമേഖല കേന്ദ്രീകരിച്ച് ഇന്ത്യയില്‍നിന്നുള്ള യുവതീയുവാക്കളെ ലക്ഷ്യം വച്ചുള്ള
താനൂർ ∙ മ്യാൻമറിലെ സായുധ സൈബർ തട്ടിപ്പു സംഘങ്ങളുടെ വലയിൽ ജില്ലയിൽ നിന്നുള്ള കൂടുതൽ യുവാക്കൾ അകപ്പെട്ടതായി സൂചന. ഓൺലൈൻ റിക്രൂട്ട്മെന്റിലൂടെ ലഭിച്ച ജോലിക്കായി തായ്ലാൻഡിലേക്കു പോയ നന്നമ്പ്ര സ്വദേശി മ്യാൻമറിലെ തട്ടിപ്പു സംഘങ്ങളുടെ തടവിലാണെന്നു കാണിച്ചു ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകി.
Results 1-10 of 180