Activate your premium subscription today
ഭുവനേശ്വർ ∙ ഒഡീഷയിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയിൽ (കെഐഐടി) പഠിക്കുന്ന നേപ്പാളി വിദ്യാർഥികളെ ഹോസ്റ്റലിൽനിന്നു ബലമായി പുറത്താക്കിയ സംഭവത്തിൽ അറസ്റ്റിലായ 5 പേർക്ക് ജാമ്യം. നേപ്പാളി വിദ്യാർഥിനി പ്രകൃതി ലാംസലിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളെ തുടർന്നാണ് നേപ്പാളില്‍ നിന്നുള്ള വിദ്യാർഥികളെ അധികൃതർ ഹോസ്റ്റലിൽനിന്നു പുറത്താക്കിയത്. വിദ്യാർഥിയുടെ മരണവും പ്രതിഷേധവും ഇന്ത്യ–നേപ്പാള്‍ ബന്ധത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കയറാനുള്ള പെർമിറ്റ് ഫീസ് 36 ശതമാനം വര്‍ധിപ്പിച്ച് നേപ്പാള്‍. 2025 സെപ്റ്റംബർ മുതൽ ഇത് പ്രാബല്യത്തില്‍ വരും. എവറസ്റ്റിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ മെച്ചപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിനുമാണ് ഈ ഫീസ്
അക്കോസേട്ടനും ഉണ്ണിക്കുട്ടനും മലയാളികൾക്ക് ഏറെ പരിചിതമാക്കിയ നാടാണ് നേപ്പാൾ. അവിടുത്തെ കാഴ്ചകളും ആ നാടിന്റെ സൗന്ദര്യവുമൊക്കെ യോദ്ധയിലൂടെ നാം ആഘോഷമാക്കുകയും ചെയ്തു. പുതുവർഷാഘോഷങ്ങൾക്കു മാറ്റുകൂട്ടാൻ മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനായ നീരജ് മാധവും കുടുംബവും തിരഞ്ഞെടുത്തത് നേപ്പാൾ യാത്രയാണ്. ആ
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും വ്യവസായി ബോബി ചെമ്മണൂരിനെതിരെ നടി ഹണി റോസ് പരാതി നൽകിയതും നേപ്പാൾ– ടിബറ്റ് അതിർത്തിയിലെ ഭൂചലവുമാണ് ഇന്നത്തെ പ്രധാനവാർത്തകൾ.
ഏഷ്യയിൽ ഇപ്പോൾ ഏറ്റവുമധികം ഭൂചലനം രേഖപ്പെടുത്തുന്ന മേഖലയാണ് ഹിമാലയൻ രാജ്യമായ നേപ്പാൾ. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും വടക്കേ ഇന്ത്യയും എല്ലാം കഴിഞ്ഞ ഏതാനും വർഷങ്ങളായി തുടർചലനങ്ങൾ അനുഭവപ്പെടുന്ന മേഖലകളാണ്
ന്യൂഡൽഹി∙ നേപ്പാൾ–ടിബറ്റ് അതിർത്തിയിൽ 7.1 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനത്തിൽ 126 മരണം. ഒട്ടേറെ കെട്ടിടങ്ങൾക്കു നാശനഷ്ടമുണ്ടായി. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. മരണസംഖ്യ കൂടിയേക്കുമെന്ന് ആശങ്കയുള്ളതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂചലന സമയത്തെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇന്ത്യയിലെ പവർ ഗ്രിഡ് വഴി നേപ്പാളിൽ നിന്നു ബംഗ്ലദേശിലേക്കു വൈദ്യുതി കൈമാറുന്ന പദ്ധതിക്കു തുടക്കം. മൂന്നു രാജ്യങ്ങളിലെ ശൃംഖലകൾ ഭാഗമാകുന്ന ലോകത്തിലെ തന്നെ ആദ്യ വൈദ്യുതി വിതരണ സംവിധാനമാണിത്. നേപ്പാൾ മുൻ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ (പ്രചണ്ഡ) കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യ സന്ദർശിച്ച ഘട്ടത്തിലാണ് ഇതുമായി ബന്ധപ്പെട്ട ധാരണയായത്.
ലണ്ടൻ∙ ആഗോള പട്ടിണി സൂചികയിൽ (ഗ്ലോബൽ ഹംഗർ ഇൻഡക്സ്– ജിഎച്ച്ഐ) ഇന്ത്യയ്ക്ക് നേരിയ പുരോഗതി. 127 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 105 ആണ്. കഴിഞ്ഞ വർഷം 125 രാജ്യങ്ങളിൽ 111–ാം സ്ഥാനമായിരുന്നു.
കഠ്മണ്ഡു ∙ നേപ്പാളിലെ പെരുമഴയിലും പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 224 ആയി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 4331 പേരെ രക്ഷപ്പെടുത്തി. 24 പേരെ കാണാതായി. 158 പേർക്കു പരുക്കേറ്റു.
കനത്ത മഴയെത്തുടർന്ന് മധ്യ-കിഴക്കൻ നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും നിരവധിപ്പേരാണ് ദുരിതമനുഭവിക്കുന്നത്. ഇതുവരെ 190ലധികം മരണപ്പെട്ടതായി റിപ്പോർട്ടുണ്ട്. പ്രളയത്തിൽ വീടുകളെല്ലാം തകർന്ന നിരവധിപ്പേർ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നുണ്ട്.
Results 1-10 of 226