Activate your premium subscription today
ധാക്ക ∙ അതിർത്തിയിലെ പ്രശ്നങ്ങളെത്തുടർന്ന് ഇന്ത്യൻ ഹൈക്കമ്മിഷണർ പ്രണയ് വർമയുമായി ബംഗ്ലദേശ് വിദേശകാര്യ സെക്രട്ടറി മുഹമ്മദ് ജാഷിമുദ്ദീൻ ചർച്ച നടത്തി. ഉഭയകക്ഷി കരാർ ലംഘിച്ച് അതിർത്തിയിലെ 5 സ്ഥലങ്ങളിൽ ഇന്ത്യ മുള്ളുകമ്പി കൊണ്ടുള്ള വേലി നിർമിക്കുന്നെന്ന ആരോപണത്തിനു തൊട്ടുപിന്നാലെയാണിത്.
ഇസ്ലാമാബാദ്∙ അഫ്ഗാൻ താലിബാനെതിരെ രൂക്ഷവിർശനവുമായി നൊബേൽ ജേതാവ് മലാല യൂസഫ്സായി. താലിബാൻ ലിംഗവിവേചനം നടപ്പാക്കുകയാണെന്നും സംസ്കാരത്തിന്റെയും മതത്തിന്റെയും ന്യായം പറഞ്ഞ്, അതിന്റെ മറവിൽ തങ്ങളുടെ കുറ്റകൃത്യങ്ങൾ മറച്ചുവയ്ക്കുകയാണെന്നും മലാല തുറന്നടിച്ചു. ഇസ്ലാമാബാദിലെ രാജ്യാന്തര കോൺഫറൻസിൽ, മുസ്ലിം രാജ്യങ്ങളിലെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചു പ്രസംഗിക്കുകയായിരുന്നു മലാല.
ന്യൂഡൽഹി ∙ വീണ്ടും ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്കും അഫ്ഗാൻ ഇന്ത്യയിലേക്കും കൈനീട്ടി. ഇരുവരും സൂക്ഷിച്ചാണെങ്കിലും പരസ്പരം കൈപിടിച്ചു തുടങ്ങി. പാക്കിസ്ഥാനു വീണ്ടും ഉറക്കം കെടുത്തുന്ന ദിനങ്ങളാണ് ഇനി വരുന്നത്. ഭീകരരെന്നു വിളിച്ചിരുന്ന അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവുമായി ഇന്ത്യ ഔദ്യോഗികതലത്തിൽ ബന്ധങ്ങൾ സ്ഥാപിച്ചുതുടങ്ങിയതോടെ മധ്യേഷ്യയിലേക്കു വീണ്ടും ഇന്ത്യ ഒരു പടിവാതിൽ കണ്ടെത്തി.
ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ ഇന്ത്യ അപലപിച്ചു. സ്വന്തം പരാജയങ്ങളുടെ പേരിൽ അയൽക്കാരെ പഴിചാരുന്നത് പാക്കിസ്ഥാന്റെ പണ്ടു മുതലേയുള്ള രീതിയാണെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.
ലഹോർ ∙ രാജ്യം വിട്ടു മറ്റെവിടെയെങ്കിലും 3 വർഷം കഴിയാൻ അവസരം ലഭിച്ചിരുന്നെന്നും എന്നാൽ താനതു സ്വീകരിച്ചില്ലെന്നും ജയിലിൽ കഴിയുന്ന പാക്ക് മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാൻ.
ലഹോർ∙ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാൻ അനധികൃതമായി അതിർത്തി കടന്ന ഇന്ത്യൻ യുവാവ് പാക്കിസ്ഥാന്റെ തടവിൽ. യുവാവിനെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്നു പെൺകുട്ടി പൊലീസിനെ അറിയിക്കുക കൂടി ചെയ്തതോടെ ആകെ കുരുക്കിലായിരിക്കുകയാണ് ഉത്തർപ്രദേശിൽ നിന്നുള്ള മുപ്പതുകാരൻ.
അതിർത്തിയെന്നു പറയപ്പെടുന്ന രേഖകടന്ന് വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി– പാക്കിസ്ഥാനിലെ വിവിധ അതിർത്തി മേഖലകളിൽ ഇന്നലെ ആക്രമണം നടത്തിയ ശേഷം പാക്ക് പ്രതിരോധമന്ത്രാലയം അറിയിച്ചതിങ്ങനെയാണ്.പാക്കിസ്ഥാനും അഫ്ഗാനും ഇടയിലുള്ള അതിർത്തി അഫ്ഗാനിസ്ഥാൻ അംഗീകരിക്കാറില്ല. ലോകത്തിലെ ഏറ്റവും അപകടകരമായ
കാബൂൾ ∙ പാക്കിസ്ഥാനിലെ സൈനിക പോസ്റ്റുകളിൽ അഫ്ഗാനിസ്ഥാനിലെ താലിബാൻ സേന ആക്രമണം നടത്തി. ഒരു പാക്ക് സുരക്ഷാ ഉദ്യോഗസ്ഥൻ മരിക്കുകയും മറ്റ് 7 പേർക്ക് പരുക്കുപറ്റുകയും ചെയ്തെന്നാണു റിപ്പോർട്ട്. എന്നാൽ 19 പാക്ക് സൈനികർ മരിച്ചെന്ന് അഫ്ഗാൻ പ്രതിരോധവൃത്തങ്ങൾ അവകാശപ്പെടുന്നു.
ഏജന്റിന്റെ ചതിയിൽപ്പെട്ട് പാക്കിസ്ഥാനിൽ കുടുങ്ങിപ്പോയ സ്ത്രീക്ക് 22 വർഷങ്ങൾക്കിപ്പുറം സ്വന്തം രാജ്യത്ത് കാലുകുത്താൻ അവസരം ലഭിച്ചു. മുംബൈ സ്വദേശിനിയായിരുന്ന ഹമീദ ബാനു 2002-ലാണ് ഒരു ഏജന്റിന്റെ ചതിയിൽപ്പെട്ട് പാക്കിസ്ഥാനിൽ എത്തിയത്. ദുബായിൽ ജോലി വാഗ്ദാനം ചെയ്ത ഏജന്റ് ഹമീദയെ എത്തിച്ചത് പാക്കിസ്ഥാനിലെ
ഡോ. മൻമോഹൻ സിങ്ങിനെ ആദ്യം കാണുന്നത് സൂനാമിക്കു പിന്നാലെയാണ്. പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം കേരള സന്ദർശനത്തിനെത്തിയതാണ്. അന്നു ഞാൻ ഡിജിപി. കൊച്ചി മേഖലയിലെ നാശനഷ്ടങ്ങൾ കാണാൻ അദ്ദേഹം ഹെലികോപ്റ്ററിൽ പുറപ്പെട്ടെങ്കിലും വീണ്ടും സൂനാമി വന്നേക്കുമെന്ന മുന്നറിയിപ്പുണ്ടായതിനാൽ ലാൻഡ് ചെയ്യാതെ തിരുവനന്തപുരത്തേക്കു മടങ്ങി. രാജ്ഭവനിലാണ് അദ്ദേഹം താമസിച്ചത്. അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണനും ഒപ്പമുണ്ടായിരുന്നു. അവിടെവച്ച് അദ്ദേഹത്തെ പരിചയപ്പെടാൻ കഴിഞ്ഞു.
Results 1-10 of 1301