Activate your premium subscription today
പുതിയ നഗരത്തിലേക്കുള്ള യാത്രയിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, ആകാശ യാത്രയിലെ ജീവിതം എന്നിവ പങ്കുവെയ്ക്കുക മാത്രമല്ല യാത്രകൾ പ്ലാൻ ചെയ്യാനും സാമ സഹായിക്കും. യാത്രാ സംബന്ധമായ ചോദ്യങ്ങൾക്കും സാമ ഉത്തരം നൽകും.
ദോഹ ∙ ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ നിർണായക പുരോഗതിയെന്ന് വിവരം. അന്തിമ വെടിനിർത്തൽ കരാറിന്റെ കരട് ഇസ്രയേലിനും ഹമാസിനും ഖത്തർ കൈമാറിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഘട്ടം ഘട്ടമായി സൈന്യത്തെ പിൻവലിക്കുന്നതാണ് ഒരു നിർദേശം. ഇതിനോടൊപ്പം ബന്ദികളെ കൈമാറുന്നതും ഘട്ടംഘട്ടമായി നടക്കും.
1,50,000 റിയാലിന്റെ (ഏകദേശം 35,49,000 ഇന്ത്യൻ രൂപ) വരെ എമർജൻസി മെഡിക്കൽ ചികിത്സയും 35,000 റിയാലിന്റെ (8,28,100 രൂപ) വരെ എമർജൻസി മെഡിക്കൽ സഹായങ്ങളും ലഭിക്കും.
പ്രാദേശിക പച്ചക്കറി ഉൽപാദനത്തിൽ മുന്നേറ്റം ലക്ഷ്യമിട്ട് ഖത്തർ.
ദേശീയ കായിക ദിനമായ ഫെബ്രുവരി 11ന് ലുസെയ്ൽ ബൗളെവാർഡിൽ ആണ് മാരത്തൺ. ലുസെയ്ൽ ടവറിനും ലുസെയ്ലിനും ഇടയിലായാണ് റേസ് നടക്കുക.
ആഭ്യന്തര ഉൽപാദന മേഖലയെ ശക്തിപ്പെടുത്തുക, സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളിൽ ഊന്നി ഖത്തറിന്റെ ദേശീയ ഉൽപാദന നയം പ്രഖ്യാപിച്ചു.
അൽമദ്രസ് അൽ ഇസ്ലാമിയ അൽവക്ര (ഇംഗ്ലിഷ് മീഡിയം) യുടെ ആഭിമുഖ്യത്തിൽ ഖത്തർ ദേശീയ ദിനവും രാജ്യാന്തര അറബിക് ഭാഷാ ദിനാഘോഷവും സംഘടിപ്പിച്ചു.
ഖത്തർ മന്ത്രിസഭയിൽ പുതിയ അംഗങ്ങളെ കൂടി ചേർത്ത് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉത്തരവിറക്കി. ദീർഘകാലം ഖത്തർ മന്ത്രി സഭയിൽ അംഗമായിരുന്നു ഡോ: ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യക്ക് പ്രധാന മന്ത്രിയുടെ പദവി നൽകിയതായി അമീരി ദിവാനി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.
ഖത്തറിലെ സാമൂഹിക, സാംസ്കാരിക സംഘടനയായ സംസ്കൃതി ഖത്തർ, അംഗങ്ങൾക്കായി ആരോഗ്യ പരിചരണ പദ്ധതിക്ക് തുടക്കമിട്ടു. സംസ്കൃതി ഖത്തറിന്റെ സോഷ്യൽ സർവീസ് വിഭാഗവും ഇമാറ ഹെൽത്ത് കെയർ ക്ലിനിക്കുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ഖത്തറിൽ വ്യക്തികൾക്ക് ഇനി മുതൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇഷ്ടമുള്ള വാഹനങ്ങൾ നേരിട്ട് ഇറക്കുമതി ചെയ്യാം. പക്ഷേ ഡീലർമാരിൽ നിന്നുള്ള വാറന്റി നിർബന്ധം. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റേതാണ് പുതിയ ഉത്തരവ്.
Results 1-10 of 1069