Activate your premium subscription today
കൊല്ലം സ്വദേശിയുടെ മകൾ ജിദ്ദയിൽ അന്തരിച്ചു. ജിദ്ദ എംബിഎൽ കമ്പനിയിൽ എൻജിനീയറായ കൊല്ലം പള്ളിമുക്ക് സനു മൻസിലിൽ എം.ബി. സനൂജിന്റെ മകൾ റയ്യ സനൂജ് (9) ആണ് ഇന്നലെ ജിദ്ദയിൽ മരിച്ചത്.
മദീന ∙ ഉംറ വീസയിലെത്തിയ മലയാളി തീർഥാടക ഹൃദയാഘാതം മൂലം മദീനയിൽ അന്തരിച്ചു. മലപ്പുറം, കൊണ്ടോട്ടി, മേലങ്ങാടി സ്വദേശി, പുത്തൻമാളിയക്കൽ, ചോനങ്ങൽ വീട്ടിൽ ഖദീജ(72) ആണ് മരിച്ചത്. ഉംറ തീർഥാടനത്തിന് മകൻ റഫീഖിനൊപ്പം എത്തി മക്കയിൽ ഉംറ നിർവ്വഹിച്ചതിനു ശേഷം മദീനയിൽ മസ്ജിദുന്നബവി സന്ദർശിക്കാനെത്തിയതായിരുന്നു.
കേളി കലാസാംസ്കാരിക വേദി റിയാദിൽ സംഘടിപ്പിച്ച എട്ടാമത് മെഗാ രക്തദാന ക്യാംപിൽ 1428 പേർ പങ്കാളികളായി.
ദമാം∙ കിഴക്കൻ പ്രവിശ്യയിൽ ഇന്ന് (ചൊവ്വ) കനത്ത പൊടിക്കാറ്റ് ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ അതോറിറ്റിയുടെ മുന്നറിയിപ്പിനെ തുടർന്ന് മേഖലയിലെ എല്ലാ സ്കൂളുകളിലും ഓൺലൈൻ ക്ലാസുകളായിരിക്കുമെന്ന് പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിവിധ ഇന്ത്യൻ സ്കൂളുകളിൽ ഇന്ന് പതിവ് സമയത്ത് ഓൺലൈൻ മുഖനേയാണ് ക്ലാസുകൾ
അൽകോബാർ∙ പ്രവാസ ജീവിതത്തോട് വിടപറഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്കാരികവേദി കോബാർ മേഖല കമ്മിറ്റി അംഗവും ഷമാലിയ യൂണിറ്റ് രക്ഷാധികാരിയുമായ ശ്യാം തങ്കച്ചന് നവയുഗം യാത്രയയപ്പ് നൽകി. കോബാർ അപ്സര ഹോട്ടൽ ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ നവയുഗം കോബാർ മേഖല സെക്രട്ടറി ബിജു വർക്കി നവയുഗത്തിന്റെ ഉപഹാരം
ദുബായ്∙ സൗദി സന്ദർശക, തീർഥാടക വീസകൾ ലഭിക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതായി ദുബായിലെ ട്രാവൽ ഏജൻസികൾ. വരാനിരിക്കുന്ന ഹജ് സീസണിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി വീസ വിതരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും ചിലർ പറയുന്നു. ബിസിനസ്, കുടുംബ സന്ദർശനങ്ങൾ, മതപരമായ ആവശ്യങ്ങൾ എന്നിവയ്ക്കായി
ജിദ്ദ∙ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് റമസാൻ മാസത്തിൽ സ്വദേശികളും വിദേശികളുമടക്കം 15,135 പേരെ സൗദിയിൽ ശിക്ഷിച്ചു. ജവാസാത്ത് ഡയറക്ടറേറ്റിന് കീഴിൽ വിവിധ പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികളാണ് ഇത്രയും പേർക്ക് ശിക്ഷ വിധിച്ചത്. ശിക്ഷിക്കപ്പെട്ടവർക്ക് തടവും
റിയാദ്∙ സൗദി അറേബ്യയിൽ സന്ദർശക വീസയിൽ കഴിയുന്നവർ ഏപ്രിൽ 13നകം തിരികെ പോകണമെന്ന് പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് സൗദി പാസ്പോർട്ട് വിഭാഗം (ജവാസത്ത്) വ്യക്തമാക്കി. ഇത്തരത്തിലുള്ള ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും സമൂഹമാധ്യമത്തിലൂടെ പ്രചരിക്കുന്ന വിവരങ്ങൾ വിശ്വസിക്കരുതെന്നും അധികൃതർ
റിയാദ്∙ റിയാദിൽ വഴിയാത്രക്കാരെ പിടിച്ചുപറിക്കുകയും വീടുകളിൽ അതിക്രമിച്ചു കയറി കവർച്ച നടത്തുകയും ചെയ്ത 21 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റാന്വേഷണ വിഭാഗമാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവരിൽ 18 പേർ യെമൻ സ്വദേശികളും 3 പേർ സൗദി പൗരന്മാരുമാണ്. സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച്
റിയാദ്∙ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 22ന് സൗദി അറേബ്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി മോദി കൂടിക്കാഴ്ച നടത്തും. സൗദി നിക്ഷേപങ്ങളും തന്ത്രപരമായ ബന്ധങ്ങളും വർധിപ്പിക്കുന്നതിനാണ് മോദിയുടെ അഞ്ച് വർഷത്തിന് ശേഷമുള്ള ഈ സന്ദർശനം. കിരീടാവകാശി മുഹമ്മദ് ബിൻ
Results 1-10 of 674