Activate your premium subscription today
വടക്കുപടിഞ്ഞാറന് തുര്ക്കിയിലെ സ്കീ റിസോര്ട്ടിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില് 66 മരണം. 51 പേര്ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് തുര്ക്കി ആഭ്യന്തര മന്ത്രി അലി യെര്ലികായ പറഞ്ഞു. അതേസമയം തീപിടിത്തത്തിന്റെ കാരണങ്ങൾ വ്യക്തമല്ല. 234 പേരാണ് ഹോട്ടലിൽ ഉണ്ടായിരുന്നത്.
24 മണിക്കൂറിനുള്ളിൽ 100 പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുമെന്ന് പ്രഖ്യാപിച്ച ഒൺലിഫാൻസ് മോഡൽ അറസ്റ്റിലായി.
രണ്ടു ലോകങ്ങള്ക്കിടയിലുള്ള പാലമെന്ന പോലെ, ബോസ്ഫറസ് കടലിടുക്കില് കിടക്കുന്ന ഒരു ദ്വീപ് നഗരമാണ് ഇസ്താംബൂള്. ഇതിന്റെ ഒരു വശം യൂറോപ്യൻ വൻകരയിലേക്കും (ത്രെസ്) മറുവശം ഏഷ്യൻ വൻകരയിലേക്കും (അനറ്റോളിയ) നീണ്ടുകിടക്കുന്നു. ഏറ്റവും ഇടുങ്ങിയ ഭാഗത്ത് വെറും 700 മീറ്റർ മാത്രമാണ്, അതിനാൽ രണ്ട് ഭൂഖണ്ഡങ്ങളും
ഇസ്താംബൂൾ∙ തുർക്കിയിലെ ഇസ്താംബൂളിൽ അസുഖബാധിതയായ തന്റെ കുഞ്ഞിനെ വായിൽ കടിച്ചുപിടിച്ച് വെറ്ററിനറി ക്ലിനിക്കിൽ എത്തിച്ച അമ്മ നായയുടെ വാർത്ത ഏവരുടെയും ഹൃദയം കവർന്നിരിക്കുകയാണ്. ജനുവരി 13ന് ബെയ്ലിക്ഡുസുവിലെ അദ്നാൻ കഹ്വെസി പരിസരത്തുള്ള ഒരു വെറ്ററിനറി ക്ലിനിക്കിന്റെ വാതിൽക്കൽ മഴയത്ത് കുഞ്ഞിനെ വായിൽ
നൈജീരിയയിൽ നിന്നെത്തിയ തുർക്കിഷ് എയർലൈൻ വിമാനത്തിന്റെ കാർഗോ ഹോൾഡിൽ നിന്ന് കുഞ്ഞു ഗൊറില്ലയെ അധികൃതർ രക്ഷപ്പെടുത്തി. സെയ്തീൻ എന്ന അഞ്ചു മാസം പ്രായമുള്ള കുഞ്ഞു ഗൊറില്ല ഇനി കുറച്ചുനാൾ ഇസ്താംബുളിലെ മൃഗശാലയിൽ കഴിയും. കഴിഞ്ഞ മാസമാണ് വിമാനത്തിൽ സാധനങ്ങൾ വെയ്ക്കുന്ന കാർഗോ ഹോൾഡിലെ ബോക്സിൽ കുഞ്ഞു ഗൊറില്ല കയറികൂടിയത്.
സിറിയയുടെ വടക്കുകിഴക്കൻ മേഖല അറിയപ്പെടുന്നതു റോജാവ എന്നാണ്. ഇതു രണ്ടാം തവണയാണു മാധ്യമ പ്രവർത്തക എന്ന നിലയിൽ ഈ നാടു ഞാൻ സന്ദർശിക്കുന്നത്. കഴിഞ്ഞ 5 വർഷത്തിൽ, 2019 നു ശേഷം റോജാവയുടെ തലസ്ഥാനമായ ഖാമിഷ്ലോ വല്ലാതെ മാറിയിരിക്കുന്നു. പുതിയ കെട്ടിടങ്ങൾ തലയുയർത്തിയിട്ടുണ്ട്. മുൻപ് ഐഎസിന്റെ നിയന്ത്രത്തിലായിരുന്ന അൽ ഹാസക്കായിലേക്കുള്ള എം7 ഹൈവേ അടക്കം റോഡുകൾ സ്വതന്ത്രമാക്കപ്പെട്ടു. ജനങ്ങൾ ഇപ്പോഴും ഭീതിയുടെ പിടിയിലാണ്. നാളെയെന്ത് എന്ന അനിശ്ചിതത്വം. ബഷാർ അൽ അസദ് ഭരണകൂടം വീണെങ്കിലും തുർക്കി അതിർത്തിയോടു ചേർന്ന സിറിയയിലെ കുർദുമേഖലയായ റോജാവയ്ക്കു സ്വാതന്ത്ര്യം ഇനിയും അകലെ. ഐഎസിനെതിരായ യുദ്ധകാലത്തു നേടിയെടുത്ത റോജാവ ഓട്ടണമസ് അഡ്മിനിസ്ട്രേഷൻ എന്ന പേരിലുള്ള പരിമിത സ്വയംഭരണമടക്കം നഷ്ടമാകുമോ എന്ന ഭീതി കുർദുകൾക്കുണ്ട്. നാലുചുറ്റും ശത്രുക്കളോടു പൊരുതുകയാണു കുർദുകൾ – തുർക്കിയുടെ പിന്തുണയുള്ള ഫ്രീ സിറിയൻ ആർമി എന്ന എസ്എൻഎ ഒരു വശത്ത്. ഐഎസ് പോലെയുള്ള ഭീകരസംഘടനകൾ മറ്റൊരു വശത്ത്.
299 യാത്രക്കാരും 10 ജീവനക്കാരുമായി തുർക്കി എയർലൈൻസ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. തുർക്കിയിലെ ഇസ്താംബൂളിൽനിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്കായിരുന്നു വിമാനം. മോശം കാലാവസ്ഥയെത്തുടർന്നാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്.
അങ്കാറ∙ തുർക്കിയിൽ ആശുപത്രിക്കു സമീപം ഹെലികോപ്റ്റർ തകർന്നുവീണ് 4 പേർ മരിച്ചു. 2 പൈലറ്റുമാരും ഡോക്ടറും ആശുപത്രി ജീവനക്കാരനുമാണു മരിച്ചത്. കനത്ത മൂടൽമഞ്ഞു കാരണമായിരുന്നു അപകടം.
സിറിയയിലെ വിമതർ ഡമാസ്കസ് പിടിച്ചെടുത്തതും സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് രാജ്യം വിട്ട് റഷ്യയിൽ അഭയം തേടിയതും കഴിഞ്ഞദിവസത്തെ ശ്രദ്ധേയമായ സംഭവവികാസമാണ്. കേവലം ഒരു രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നം എന്ന രീതിയിൽ കാണാവുന്ന ഒന്നല്ല സിറിയയിലെ കാര്യം. കാരണം സിറിയ ഒരു രാജ്യാന്തര പടക്കളമായിരുന്നു.
തിരുവനന്തപുരം ∙ തുർക്കിയിൽ നടന്ന വേൾഡ് റോബട് ഒളിംപ്യാഡിൽ (ഡബ്ല്യുആർഒ-2024) മലയാളി സ്റ്റാർട്ടപ് ടീമിന് മൂന്നാം സ്ഥാനം.
Results 1-10 of 178