Activate your premium subscription today
തൃശൂർ∙ റഷ്യൻ കൂലിപ്പട്ടാളത്തിൽ അംഗമായ കുട്ടനെല്ലൂർ സ്വദേശി യുക്രെയ്നിൽ യുദ്ധമുഖത്തു കൊല്ലപ്പെട്ടു. ബിനിൽ ബാബു എന്ന യുവാവാണു കൊല്ലപ്പെട്ടത്. ബിനിലിന്റെ സുഹൃത്തായ ജെയിൻ കുര്യൻ വെടിയേറ്റു ഗുരുതര പരുക്കോടെ ആശുപത്രിയിൽ കഴിയുകയാണ്. ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി ബിനിലിന്റെ ബന്ധുക്കൾ അറിയിച്ചു.
യുദ്ധത്തിൽ വലഞ്ഞ യുക്രെയ്ൻ ജനതയ്ക്ക് സഹായങ്ങൾ നൽകി ഒലേന സെലൻസ്ക ഫൗണ്ടേഷൻ. മുപ്പതിലധികം രാജ്യാന്തര സംഘടനകളുടെ സഹായത്തോടെയാണു ഒലേന ഫൗണ്ടേഷൻ ഇതു നിർവിച്ചത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലിൻസ്കിയുടെ ഭാര്യയാണ് ഒലേന. ഒലേനയുടെ ഫൗണ്ടേഷൻ വാർഷിക കണക്കുകൾ വെളിയിൽ വിട്ടു. യുക്രെയ്നിലെ 10 മേഖലകളിലുള്ള
കീവ് ∙ റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാട് നിർണായകമായേക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. ‘യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ഞങ്ങളെ സംബന്ധിച്ച് പ്രധാനം. യുദ്ധം തുടരുന്നതിൽ നിന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ തടയാനും പുട്ടിനെ തടയാൻ ഞങ്ങളെ സഹായിക്കുന്നതിലും ഡോണൾഡ് ട്രംപിന്റെ നിലപാട് നിർണായകമാകും’ – യുക്രെയ്നിലെ ടെലിവിഷനു നൽകിയ അഭിമുഖത്തിൽ സെലെൻസ്കി വ്യക്തമാക്കി.
രാജ്യത്തെ തന്ത്രപ്രധാന പ്രദേശത്തു വച്ച് തന്റെ വിശ്വസ്തനായ സേനാ മേധാവികളിൽ ഒരാൾ കൊല്ലപ്പെട്ടിരിക്കുന്നു. റഷ്യയുടെ റേഡിയോളജിക്കൽ, കെമിക്കൽ, ബയോളജിക്കൽ ഡിഫൻസ് സേനകളുടെ തലവനാണ് കൊല്ലപ്പെട്ട ഇഗോർ കിരിലോവ്. ഏറെ സുരക്ഷിതമെന്ന് കരുതിയിരുന്ന മോസ്കോയിലെ റിയാസന്സ്കി സ്ട്രീറ്റിലെ ഒരു കെട്ടിട സമുച്ചയത്തിനു പുറത്തു നടന്ന സ്ഫോടനത്തിലായിരുന്നു മരണം. ഇത്രയും സുരക്ഷയൊരുക്കിയിട്ടുള്ള, സൈനിക മേധാവികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ പോലും ആക്രമണം നടന്നുവെന്നത് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെയും ഞെട്ടിക്കുന്ന വാർത്തയായിരുന്നു. തന്റെ ജീവനു പോലും എത്രമാത്രം സംരക്ഷണമുണ്ടെന്നു പ്രസിഡന്റിനെക്കൊണ്ട് തോന്നിപ്പിച്ച നിമിഷം. ഡിസംബർ 17നായിരുന്നു വീട്ടുപടിക്കൽ വച്ചുള്ള കിരിലോവിന്റെ മരണം. കൊലപാതകത്തിന് പിന്നിൽ യുക്രെയ്ൻ ആണെന്ന് ആദ്യമേ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇത്രയേറെ സുരക്ഷയുള്ള റഷ്യയിൽ ഇത്തരമൊരു ആക്രമണം നടത്താൻ യുക്രെയ്ന് എങ്ങനെ സാധിക്കും? സാധിച്ചു എന്നതാണ് ഉത്തരം. യുക്രെയ്നും റഷ്യയും തമ്മിലുള്ള രഹസ്യ ആക്രമണത്തിലെ സുപ്രധാന നിമിഷം അടയാളപ്പെടുത്തുന്നതു കൂടിയായി ഈ ആക്രമണം. മാസങ്ങളോളം നടത്തിയ കൃത്യമായി പ്ലാനിങ്ങിലൂടെയാണ് റഷ്യൻ ആസ്ഥാനത്തുതന്നെ കയറി യുക്രെയ്ൻ ആക്രമിച്ചത്. റഷ്യൻ സേനയെയും പുട്ടിനെയും മാനസികമായി തകർക്കാൻ ശേഷിയുള്ളതായിരുന്നു ഈ ആക്രമണം. റഷ്യയുടെ രാസ, ജൈവ ആയുധ പദ്ധതികൾ തകർക്കുക എന്ന ലക്ഷ്യവും ഈ കൊലപാതകത്തിന് പിന്നിലുണ്ടായിരിക്കാം എന്നും നിരീക്ഷകർ പറയുന്നു. ആരാണ് കൊല്ലപ്പെട്ട ഇഗോർ കിരിലോവ്? എന്തൊക്കെ ആയുധങ്ങളും സാങ്കതിക സംവിധാനങ്ങളും ആസൂത്രണങ്ങളുമാണ് കൊലപാതകത്തിന് ഉപയോഗിച്ചത്? യുക്രെയ്നാണ് ഇതിനു പിന്നിലെന്ന് എങ്ങനെ ഉറപ്പിക്കാനാകും?
മോസ്കോ∙ യുക്രെയ്നെതിരായ യുദ്ധം അവസാനിപ്പിക്കാൻ വിട്ടുവീഴ്ചക്ക് തയാറാണെന്ന് പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യുദ്ധം അവസാനിപ്പിക്കാൻ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ചയ്ക്ക് തയാറാണെന്നും പുട്ടിൻ പറഞ്ഞു. യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യൻ സൈന്യം പ്രാഥമിക ലക്ഷ്യം കൈവരിച്ചെന്ന വിലയിരുത്തലടക്കം നടത്തിയാണ് പുട്ടിൻ, നിലപാട് മയപ്പെടുത്തിയത്.
റഷ്യ–യുക്രെയ്ൻ യുദ്ധം അനന്തമായി നീളുമ്പോൾ, ആൾബലത്തിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന സ്വന്തം സൈന്യത്തെ യുദ്ധഭൂമിയിലേക്ക് അയച്ച് റഷ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു ഉത്തരകൊറിയ. റഷ്യയുമായുള്ള യുദ്ധത്തിൽ തങ്ങൾക്ക് ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നത് ഉത്തരകൊറിയ ആണെന്ന് യുക്രെയ്ൻ ഇന്റലിജൻസ്
മോസ്കോ∙ റഷ്യയിൽ സാഹചര്യങ്ങൾ പഴയതുപോലെയല്ല. യുക്രെയ്ൻ–റഷ്യ യുദ്ധം ആരംഭിച്ച് മൂന്നു വർഷത്തോട് അടുക്കുമ്പോൾ തിരിച്ചടികൾ റഷ്യയുടെ ‘വീട്ടുപടിക്കൽ’ വരെ എത്തിയിരിക്കുന്നു. യുക്രെയ്ൻ അതിർത്തിയിൽ മാത്രം ഒതുങ്ങിനിന്ന ആക്രമണങ്ങൾ നിയന്ത്രിത ആക്രമണങ്ങളുടെ രൂപത്തിൽ റഷ്യൻ നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്. റഷ്യയുടെ ആണവ, രാസ, ജൈവായുധ സേനാവിഭാഗം മേധാവി ലഫ്. ജനറൽ ഇഗോർ കിറിലോവ് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് മോസ്കോ നഗര ഹൃദയത്തിലാണ്.
മോസ്കോ∙ റഷ്യൻ ആണവ സംരക്ഷണ സേനയുടെ തലവൻ ലഫ്റ്റനന്റ് ജനറൽ ഇഗോർ കിറില്ലോവ് കൊല്ലപ്പെട്ടു. റഷ്യയുടെ ആണവ, ജീവശാസ്ത്ര, രാസ സംരക്ഷണ ട്രൂപ്പുകളുടെ തലവനാണ് ഇഗോൾ കിറില്ലോവ്. മോസ്കോയിൽ ഇലക്ട്രിക് സ്കൂട്ടറിൽ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് മരണം. മോസ്കോയിലെ റിയാസന്സ്കി പ്രോസ്പെക്റ്റിലെ ഒരു അപ്പാര്ട്ട്മെന്റ് കെട്ടിടത്തിനു പുറത്താണ് സ്ഫോടനം നടന്നത്.
വാഷിങ്ടൻ∙ റഷ്യയുടെ പ്രദേശങ്ങളിൽ യുക്രെയ്ൻ യുഎസ് മിസൈലുകൾ ഉപയോഗിക്കുന്നതിനെ ‘ഭ്രാന്തെ’ന്ന് വിശേഷിപ്പിച്ചു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ നയത്തോട് തീവ്രമായി വിയോജിക്കുന്നുവെന്ന് ട്രംപ് വ്യക്തമാക്കിയതോടെ, റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ യുഎസ് നയം മാറാൻ സാധ്യതയുണ്ടെന്നാണ് സൂചന. ടൈം മാഗസിന്റെ ‘പഴ്സൻ ഓഫ് ദി ഇയർ’ അഭിമുഖത്തിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
കീവ് ∙ യുക്രെയ്നിലെ ഊർജ ഉൽപാദന കേന്ദ്രങ്ങൾക്കു നേരെ റഷ്യ കനത്ത മിസൈൽ ആക്രമണം നടത്തി. 93 ക്രൂസ് മിസൈലുകളും 200 ഡ്രോണുകളും ഉപയോഗിച്ചാണ് ഇന്ധന, വൈദ്യുതി ഉൽപാദന കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയത്. ഊർജ കേന്ദ്രങ്ങൾക്കു നേരെ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. സഖ്യകക്ഷികൾ നൽകിയ എഫ്–16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് യുക്രെയ്ൻ ആക്രമണത്തെ നേരിട്ടതായും റഷ്യയ്ക്ക് ലോകം തക്ക മറുപടി നൽകണമെന്നും സെലെൻസ്കി പറഞ്ഞു.
Results 1-10 of 1356