Activate your premium subscription today
രാജ്യാന്തര ക്രിക്കറ്റ് കൗൺസിന്റെ (ഐസിസി) കഴിഞ്ഞ വർഷത്തെ ടെസ്റ്റ് ടീമിൽ ഇന്ത്യയിൽ നിന്ന് ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, യശസ്വി ജയ്സ്വാൾ എന്നിവർ ഇടംപിടിച്ചു. ഓസ്ട്രേലിയൻ താരം പാറ്റ് കമിൻസാണ് ടീം ക്യാപ്റ്റൻ. കമിൻസാണ് ടീമിലെ ഏക ഓസ്ട്രേലിയൻ താരവും. ലങ്കൻ താരം ചരിത് അസലങ്ക ക്യാപ്റ്റനായ ഏകദിന ടീമിൽ ഇന്ത്യൻ താരങ്ങൾക്ക് ആർക്കും ഇടംലഭിച്ചില്ല.
രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാക്കുമായി കൂടിക്കാഴ്ച നടത്തി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാൻ ജയ് ഷാ. 2028 ലൊസാഞ്ചലസ് ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തത്.
ദുബായ് ∙ ഐസിസി വനിതാ ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥന രണ്ടാം സ്ഥാനത്തെത്തി. റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരമാണ് സ്മൃതി. ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർട്ടാണ് ഒന്നാം സ്ഥാനത്ത്.
ഐസിസി ചാംപ്യൻസ് ട്രോഫിക്കുള്ള ബംഗ്ലദേശ് ക്രിക്കറ്റ് ടീമിൽ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനും വിക്കറ്റ് കീപ്പർ ബാറ്റർ ലിറ്റൻ ദാസിനും ഇടമില്ല. സംശയകരമായ ബോളിങ് ആക്ഷൻ മൂലമാണ് ഷാക്കിബിനെ പരിഗണിക്കാതിരുന്നത്. ലിറ്റന് ബാറ്റിങ് പ്രകടനം മോശമായതാണ് തിരിച്ചടിയായത്.
മുംബൈ ∙ ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം അടുത്തയാഴ്ചത്തേക്ക് നീളും. ചാംപ്യൻസ് ട്രോഫി ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സിലക്ഷൻ കമ്മിറ്റി യോഗം ഈ മാസം 18, 19 തീയതികളിലൊന്നിൽ നടക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു.
ഇസ്ലാമാബാദ്∙ ചാംപ്യൻസ് ട്രോഫിക്കു തുടക്കമാകാൻ ആഴ്ചകൾ മാത്രം ശേഷിക്കെ, ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്ന പാക്കിസ്ഥാനിൽ സ്റ്റേഡിയങ്ങളുടെ നിർമാണം ഇപ്പോഴും പാതിവഴിയിലെന്ന് റിപ്പോർട്ട്. ടൂർണമെന്റിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്കു വരണമെന്നു വാശിപിടിച്ച് ഇത്രയും നാൾ വാർത്തകളിൽ നിറഞ്ഞുനിന്ന
യാന (വെസ്റ്റിൻഡീസ്) ∙ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവർക്കിടയിൽ കൂടുതൽ മത്സരങ്ങൾ വരുന്ന രീതിയിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ദ്വിതല ടെസ്റ്റ് സംവിധാനത്തെ രൂക്ഷമായി വിമർശിച്ച് മുൻ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ക്ലൈവ് ലോയ്ഡ്. സമീപകാലത്ത് പ്രകടനം മോശമായ വെസ്റ്റിൻഡീസ് ഉൾപ്പെടെയുള്ള ടീമുകൾക്കും പുതുതായി ടെസ്റ്റ് പദവി നേടിയെടുത്ത ടീമുകൾക്കും പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരം ഇല്ലാതാക്കുന്നതാണ് പുതിയ സംവിധാനമെന്ന് ലോയ്ഡ് പറഞ്ഞു.
കേപ്ടൗൺ∙ ഒന്നാം ഇന്നിങ്സിൽ 615 റൺസ് എന്ന കൂറ്റൻ സ്കോർ പിന്തുടരുമ്പോൾ ഫോളോഓൺ വഴങ്ങി 194 റൺസിന് ഓൾഔട്ടാവുക. 421 റൺസിന്റെ കൂറ്റൻ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിന് ഇറങ്ങി ഓപ്പണിങ് വിക്കറ്റിൽത്തന്നെ ഇരട്ടസെഞ്ചറി കൂട്ടുകെട്ടു തീർക്കുക – രാജ്യാന്തര ക്രിക്കറ്റിൽ ഇത്തരമൊരു അപ്രവചനീയത ഒരുപക്ഷേ, പാക്കിസ്ഥാനു
ചെന്നൈ∙ ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയുടെ ഷൂവിൽനിന്ന് പുറത്തുചാടിയ ‘അജ്ഞാത വസ്തു’, പന്തു ചുരുണ്ടുന്നതിനായി ഒളിപ്പിച്ചുവച്ചിരുന്നതാണെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങളെ പരിഹസിച്ച് ഇന്ത്യയുടെ മുൻ താരം രവിചന്ദ്രൻ അശ്വിൻ രംഗത്ത്. സംഭവത്തിൽ
മുംബൈ∙ മുൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററും അഭിഭാഷകനുമായ ദേവജീത് സൈക്കിയ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറിയാകും. ജയ് ഷാ ഐസിസി ചെയർമാനായതോടെ ഒഴിവു വന്ന സെക്രട്ടറി സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള കാലാവധി ഇന്നലെ അവസാനിച്ചപ്പോൾ അസം സ്വദേശിയായ ദേവജീത് സൈക്കിയ അല്ലാതെ മറ്റാരും പത്രിക സമർപ്പിച്ചിട്ടില്ല. ജയ് ഷാ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ ബിസിസിഐയുടെ താൽക്കാലിക സെക്രട്ടറിയായി സൈക്കിയ ചുമതലയേറ്റിരുന്നു. ട്രഷറർ സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ച പ്രഭതേജ് ഭാട്യയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടേക്കും.
Results 1-10 of 500