Activate your premium subscription today
ബ്രസൽസ് ∙ റഷ്യയുമായി ഒത്തുതീർപ്പിനു യുഎസ് ശ്രമിക്കുമ്പോൾ, യുദ്ധത്തിൽ യുക്രെയ്നിന് മുഴുവൻ പാശ്ചാത്യപിന്തുണയും ഉണ്ടാകുമെന്നു ജർമനിയും ബ്രിട്ടനും പ്രഖ്യാപിച്ചു. യുഎസ് പിന്മാറിയശേഷം ഇതാദ്യമായി 50 രാജ്യങ്ങളുടെ കൂട്ടായ്മ നാറ്റോ ആസ്ഥാനത്തു യോഗം ചേർന്നാണു യുക്രെയ്നിനു സൈനികപിന്തുണ പ്രഖ്യാപിച്ചത്.
വാഷിങ്ടൻ ∙ നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) സഖ്യത്തിൽനിന്നു യുഎസ് പുറത്തുകടക്കണമെന്നു ഡോജ് മേധാവിയും വ്യവസായിയുമായ ഇലോൺ മസ്ക്. യൂറോപ്പിന്റെ പ്രതിരോധത്തിന് അമേരിക്ക പണം നൽകുന്നതിൽ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
വാഷിങ്ടൻ ∙ നാറ്റോ സൈനിക സഖ്യത്തിൽ അംഗത്വം നേടാനുള്ള താൽപര്യം യുക്രെയ്ൻ മറക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്കി വെള്ളിയാഴ്ച യുഎസ് സന്ദർശിക്കാനിരിക്കെയാണ് നിലപാട് വ്യക്തമാക്കി ഡോണൾഡ് ട്രംപ് രംഗത്തെത്തിയത്. യുക്രെയ്ൻ നാറ്റോ അംഗത്വത്തിനു ശ്രമിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നും അതിനാൽ നാറ്റോ അംഗത്വം യുക്രെയ്ൻ മറക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
അമേരിക്കയുടെ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരം ഏറ്റെടുത്തതിനു ശേഷം അദ്ദേഹത്തെ സന്ദർശിക്കാൻ ഒട്ടേറെ രാഷ്ട്രത്തലവന്മാർ തിടുക്കം കാട്ടുന്നുണ്ട്. ജപ്പാൻ പ്രധാനമന്ത്രി ഇഷിബ ഷിഗേരുവിന്റെ വിജയകരമായ യുഎസ് സന്ദര്‍ശനത്തിനെ കുറിച്ച് പോയ വാരം ഈ പംക്തിയിൽ പ്രതിപാദിച്ചിരുന്നു. അദ്ദേഹത്തിന് പുറമേ കഴിഞ്ഞ ഒരു മാസത്തില്‍ ട്രംപിനെ കണ്ടത് 3 രാഷ്ട്രത്തലവന്മാരാണ്– ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല ഇബ്ൻ അൽ ഹുസൈൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവര്‍ക്കെല്ലാമിടയില്‍ പൊതുവായ ഒറ്റക്കാര്യം മാത്രമേയുള്ളൂ. എല്ലാവരും ഏഷ്യയില്‍ നിന്നുള്ളവരാണ്. അതായാത് ട്രംപ് പ്രസിഡന്റായി ഒരു മാസം കഴിഞ്ഞിട്ടും യൂറോപ്പില്‍ നിന്നുള്ള ഒരു രാഷ്ട്രത്തലവന് പോലും അദ്ദേഹത്തെ കാണാനോ ചര്‍ച്ചകള്‍ നടത്താനോ യുഎസിലേക്ക് വിമാനം കയറിയിട്ടില്ല. ഈ കാലയളവില്‍ യൂറോപ്പിലെയും അമേരിക്കയിലെയും മുതിര്‍ന്ന ഭരണകര്‍ത്താക്കൾ ഉള്‍പ്പെട്ട ഒരു യോഗം മാത്രമാണ് നടന്നത്. ഇതിന്റെ വേദി ജര്‍മനിയിലെ മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സ് (Munich Security Conference arenas MSC) ആയിരുന്നു. 1963 മുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ നടന്നുവരുന്ന ഈ സമ്മേളനത്തില്‍ രാജ്യാന്തര സുരക്ഷയെ സംബന്ധിച്ച ഗൗരവതരമായ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യാറുള്ളത്. ലോക മഹായുദ്ധങ്ങള്‍ പോലെ, മനുഷ്യരാശിക്ക് നാശം സംഭവിക്കാവുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യമാണ് മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സ് ആരംഭിച്ചതിന് പിന്നിലുള്ളത്. യൂറോപ്പില്‍ നിന്നുള്ള ഭരണാധികാരികള്‍ക്കു പുറമേ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളും സുരക്ഷാ വിദഗ്ധരും ഈ ചർച്ചയിൽ പങ്കെടുക്കാറുണ്ട്. അമേരിക്കയില്‍ നിന്നും വൈസ് പ്രസിഡന്റാണ് സാധാരണയായി പങ്കെടുക്കാനെത്തുക. ട്രംപ് അധികാരമേറ്റെടുത്തതിന് ശേഷം നടക്കുന്ന ആദ്യ മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സ് എന്ന നിലയ്ക്കും പുതിയ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് സംബന്ധിക്കുന്ന ആദ്യ രാജ്യാന്തര സമ്മേളനം ആയതിനാലും ഫെബ്രുവരി മൂന്നാം വാരം നടന്ന യോഗം ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. യൂറോപ്പിന്റെ ഒരു ഭാഗത്തു തുടരുന്ന റഷ്യ- യുക്രെയ്ന് യുദ്ധം, ഇനിയും പൂര്‍ണ സമാധാനം തിരിച്ചെത്താത്ത ഗാസ, തെക്കന്‍ ചൈന സമുദ്രത്തിലും തയ്വാന് തുരുത്തിലും ചൈന നിരന്തരം തുടരുന്ന പ്രകോപനം എന്നിങ്ങനെ ലോകത്തിന്റെ സമാധാനത്തിന് തടസ്സം വരുത്തുന്ന ധാരാളം വിഷയങ്ങള്‍ നിലവിലുണ്ട്. ഇവയോട് അമേരിക്കയിലെ പുതിയ ഭരണകൂടത്തിന്റെ സമീപനമെന്താണ്
ബുഡാപെസ്റ്റ്∙ റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നത് യൂറോപ്യൻ സുരക്ഷയ്ക്ക് മാത്രമല്ല, യുഎസിനും ഭീഷണിയാണെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ. യുക്രെയ്നിനെതിരായ യുദ്ധത്തിന് ഉത്തരകൊറിയ റഷ്യക്ക് സൈനിക സഹായം നൽകിയിരുന്നുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഈ സഹായത്തിന് പകരമായി റഷ്യ ഉത്തര കൊറിയയിലേക്ക് ഏറ്റവും പുതിയ
മോസ്കോ∙ യുക്രെയ്നുമായുള്ള യുദ്ധം രൂക്ഷമായിരിക്കെ ആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ. ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പരീക്ഷിച്ചത്. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു പരീക്ഷണം. നിരവധി തവണ പരീക്ഷണം ഉണ്ടായതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബര്‍ലിന്‍ ∙ ജര്‍മനിയിലുള്ള നാറ്റോയുടെ വ്യോമ പ്രതിരോധ കേന്ദ്രത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി. ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പില്‍ സമാധാനം ഉറപ്പാക്കുന്നതിന് വേണ്ടി ഉണ്ടാക്കിയ സൈനിക സഖ്യമാണ് നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്ഗനൈസേഷന് (നാറ്റോ– NATO). 1949ല്‍ യൂറോപ്പിലെ പത്തു രാജ്യങ്ങളും അമേരിക്കയും കാനഡയും അടക്കമുള്ള പന്ത്രണ്ട് രാഷ്ട്രങ്ങളും ചേര്‍ന്നാണ് ഇതിനു തുടക്കം കുറിച്ചത്. ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ ഈ സഖ്യത്തിലെ അംഗരാജ്യങ്ങള്‍ പരസ്പരം സഹായിക്കുമെന്ന മിനിമം ധാരണയുടെ അടിസ്ഥാനത്തിലാണ് ഇത് നിലവില്‍ വന്നത്. നാറ്റോയ്ക്കു വേണ്ടി പാരിസില്‍ സ്ഥാപിച്ച സൈനിക കാര്യാലയം 1950ല്‍ ഇതിന്റെ മുഴുവന്‍ സമയ ഓഫിസായി വളരെ വേഗം പരിണാമം പ്രാപിച്ചു. ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഫ്രാന്‍സ് സൈനിക സഹകരണത്തില്‍ നിന്നും പിന്‍വാങ്ങിയതിനെ തുടര്‍ന്ന് കൂടുതല്‍ വിപുലമായ ഒരു സ്ഥിരകാര്യാലയം 1967ല്‍ ബ്രസ്സൽസിൽ നിലവില്‍ വന്നു. 1991ല്‍ സോവിയറ്റ് യൂണിയന് തകരുന്നത് വരെ യൂറോപ്പില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ വലിയ പങ്കു വഹിക്കുവാന്‍ ഈ സഖ്യത്തിന് കഴിഞ്ഞിട്ടുണ്ട്. നാറ്റോയുടെ പട്ടാള സംബന്ധമായ കാര്യങ്ങള്‍ നോക്കുവാനും ആവശ്യമുള്ളപ്പോള്‍ വിന്യസിക്കുവാനും വേണ്ട നേതൃത്വം നല്‍കുന്നതിനായി ഒരു മിലിട്ടറി കമാന്‍ഡ് (Military Command) ഉണ്ട്. 1991നു ശേഷം യൂറോപ്പിലെ ബാല്‍ക്കന്‍ തുരുത്തില് ഉടലെടുത്ത ദേശീയവാദത്തെ നിയന്ത്രിക്കുന്നതില്‍ യുഎൻ സേനയെ സഹായിക്കുവാനും അതിനു ശേഷം ഉയര്‍ന്ന ഭീകരതയെ
ന്യുയോർക്ക്∙ യുഎസ് പ്രസിഡന്റ് ജോ ബൈഡന് വാർത്താ സമ്മേളനത്തിൽ നാക്കുപിഴ. വൈസ് പ്രസിഡന്റ് കമല ഹാരിസിനു പകരം ഡോണൾഡ് ട്രംപിന്റെ പേരാണ് ബൈഡൻ പറഞ്ഞത്. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിക്കു പകരം പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പേരും പറഞ്ഞത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായി. ആരോഗ്യകാരണങ്ങളാൽ ബൈഡൻ തിരഞ്ഞെടുപ്പിൽനിന്ന്
റഷ്യയും യുക്രെയ്നുമായുള്ള യുദ്ധത്തിനു ഒത്താശ ചെയ്തത് ചൈനയെന്നു കുറ്റപ്പെടുത്തി നാറ്റോ. ബുധനാഴ്ച യുഎസിലെ വാഷിങ്ടനില്‍ ചേർന്ന നാറ്റോയുടെ 75–ാം വാർഷിക ഉച്ചകോടിയിലാണ് റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ആദ്യമായി ചൈയ്ക്കെതിരെ പരസ്യമായ ആരോപണം ഉന്നയിച്ചത്. യുക്രെയിന് എതിരായ റഷ്യൻ ആക്രമണങ്ങളിൽ ചൈന നിര്‍ണായക ശക്തിയാണെന്നും ആയുധങ്ങളും സാങ്കേതികവിദ്യയും കയറ്റുമതി ചെയ്യുന്നതിൽനിന്നും ചൈനയെ തടയണമെന്നും നാറ്റോ ആവശ്യപ്പെട്ടു. നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് അവതരിപ്പിച്ച പ്രസ്താവന 32 രാജ്യങ്ങൾ അംഗീകരിച്ചു.
Results 1-10 of 60