Activate your premium subscription today
ആഗോള സാമ്പത്തിക വിപണിക്കെന്ന പോലെ ഇന്ത്യയ്ക്കും 2025 മികച്ച വർഷമാണെന്ന് ഐക്യരാഷ്ട്ര സംഘടന (യുഎൻ). കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ 6.6 % ശതമാനത്തിന്റെ വളർച്ച ഈ വർഷവും തുടരുമെന്നും വിലക്കയറ്റത്തിൽ 4.3 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തുമെന്നും യുഎൻ ഇന്നലെ പുറത്തിറക്കിയ ‘വേൾഡ് ഇക്കണോമിക് സിറ്റുവേഷൻ ആൻഡ് പ്രൊസ്പെക്റ്റസ് റിപ്പോർട്ടിലുണ്ട് (2025).
ഭൂമിയുടെ മൊത്തം കരഭാഗത്തിന്റെ 77 ശതമാനത്തിലധികം 2020 വരെയുള്ള മൂന്നു പതിറ്റാണ്ടുകൾക്കിടയിൽ വരണ്ടെന്ന് യുഎൻ റിപ്പോർട്ട്. 30 വർഷത്തിനിടെ വരണ്ട പ്രദേശങ്ങൾ 40% കൂടി.
യുണൈറ്റഡ് നാഷൻസ് എൻവയേൺമെന്റ് പ്രോഗ്രാമിന്റെ(യുഎൻഇപി) 2024ലെ 'ചാംപ്യൻസ് ഓഫ് ദി എർത്ത്' പുരസ്കാരം മാധവ് ഗാഡ്കില്ലിന്. പരിസ്ഥിതി മേഖലയിൽ യുഎൻ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് ചാംപ്യൻസ് ഓഫ് ദി എർത്ത്. ഈ വർഷം ആറുപേരാണ് പുരസ്കാരത്തിന് അർഹരായിരിക്കുന്നത്. ഭൂമിയെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിൽ മുന്നിട്ടുനിൽക്കുന്നവരെയാണ് പുരസ്കാരം നൽകി ആദരിക്കുന്നത്.
അബുദാബി ∙ യുഎന്നിന്റെ 2025ലെ ജീവൻ രക്ഷാ അഭയാർഥി പദ്ധതിക്ക് യുഎഇ 2 ലക്ഷം ഡോളർ സംഭാവന ചെയ്തു.
ന്യൂയോർക്ക് ∙ യുഎൻ സമാധാന കമ്മിഷനിലേക്ക് (പിബിസി) ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നിലവിലുള്ള കാലാവധി ഡിസംബർ 31ന് തീരുകയാണ്. സംഘർഷം നിലനിൽക്കുന്ന രാജ്യങ്ങളിലെ സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കാൻ സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ഉപദേശക സമിതിയാണ് പിബിസി. യുഎൻ പൊതുസഭ, രക്ഷാസമിതി, സാമ്പത്തിക സാമൂഹിക കൗൺസിൽ എന്നിവയിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 31 അംഗങ്ങളാണുള്ളത്. ഇതുവരെ 180 ഓളം ഇന്ത്യൻ സൈനികർ സേവനത്തിനിടെ വീരമൃത്യുവരിച്ചിട്ടുണ്ട്.
ബാക്കു ∙ കാലാവസ്ഥാമാറ്റം നേരിടാനായി വികസ്വരരാജ്യങ്ങൾക്കായി സമ്പന്നരാജ്യങ്ങളുടെ 30,000 കോടി ഡോളറിന്റെ ധനസഹായ പാക്കേജ് ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥ ഉച്ചകോടി (സിഒപി 29) അംഗീകരിച്ചു. എന്നാൽ, തുക നാമമാത്രമെന്നു ചൂണ്ടിക്കാട്ടി പാക്കേജ് ഇന്ത്യ തള്ളി. ഇന്ത്യയുടെ അഭിപ്രായം പ്രകടിപ്പിക്കാൻ അവസരം നൽകാതെ പാക്കേജ് അടിച്ചേൽപിക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി.
ന്യൂയോർക്ക്∙ ഐക്യരാഷ്ട്ര സംഘടനയിൽ ജമ്മു കശ്മീരിനെക്കുറിച്ച് പാക്കിസ്ഥാൻ നടത്തിയ പരാമർശത്തിൽ ശക്തമായ മറുപടി നൽകി ഇന്ത്യ. തെറ്റായ വിവരങ്ങൾ പറഞ്ഞുകൊണ്ടിരുന്നാൽ സത്യം സത്യമല്ലാതാകുന്നില്ലെന്നായിരുന്നു ഇന്ത്യയുടെ മറുപടി.
ന്യൂയോർക്ക് ∙ മേഖലയിലും ആഗോളതലത്തിലും സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ പരമ്പരാഗത ആയുധങ്ങളുടെ നിയന്ത്രണം വഹിക്കുന്ന പങ്ക് എടുത്തുകാട്ടുന്ന പാക്ക് പ്രമേയത്തിനു കിട്ടിയ ഏക എതിർവോട്ട് ഇന്ത്യയുടേത്. നിരായുധീകരണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന യുഎൻ പൊതുസഭയുടെ ഫസ്റ്റ് കമ്മിറ്റിക്കു മുൻപാകെ വച്ച പ്രമേയത്തെ 176 അംഗങ്ങൾ അനുകൂലിച്ചപ്പോൾ, വോട്ടെടുപ്പിൽനിന്ന് ഇസ്രയേൽ വിട്ടുനിന്നു.
യുണൈറ്റഡ് നേഷൻസ് അസോസിയേഷൻ ഓഫ് യുഎസ്എ (യുഎൻഎ-യുഎസ്എ) ഡാലസിന്റെ എലീനർ റൂസ്വെൽറ്റ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ബികെ സിസ്റ്റർ രഞ്ജന് നൽകി ആദരിച്ചു.
അബുദാബി/ ന്യൂയോർക്ക് ∙ മധ്യപൂർവദേശത്ത് അക്രമങ്ങൾ അപകടകരമായ രീതിയിൽ വർധിക്കുമെന്ന് മുതിർന്ന യുഎൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
Results 1-10 of 234