Activate your premium subscription today
വായു മലിനീകരണവും അത്യുഷ്ണവും പേമാരിയും അടക്കമുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ ആഗോള തലത്തിൽ ആരോഗ്യ സേവന ദാതാക്കൾക്കുള്ള പങ്ക് ചൂണ്ടിക്കാട്ടി ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറം. കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ അതാത് സമയം വിലയിരുത്താൻ വിപുലമായ പരിശോധന സംവിധാനം കൊണ്ട് വരേണ്ടതിന്റെ ആവശ്യകതയ്ക്കൊപ്പം നിലവിലുള്ള വിജയകരമായ മാതൃകകളും വിദഗ്ധർ വിലയിരുത്തി.
കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിയിൽ ബഹറൈനിൽ നിന്നുള്ള മന്ത്രിതല സംഘം പങ്കെടുക്കുമെന്ന് മന്ത്രി പി. രാജീവ്. ബഹറൈൻ ധനമന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ് അൽ ഖലീഫയുമായി ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ നടത്തിയ ആദ്യഘട്ട കൂടിക്കാഴ്ചയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിന്റെ വാർഷിക സമ്മേളനത്തിൽ കേരളത്തിന് പ്രശംസ. 19 വർഷത്തിനു ശേഷമാണ് കേരളം ലോക സാമ്പത്തിക ഫോറം സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കേരളത്തിന്റെ വ്യവസായരംഗത്തെ മാറ്റങ്ങളെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉൾപ്പെടെയുള്ളവർ പ്രശംസിച്ചു.
കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിയിൽ ബഹ്റൈനിൽ നിന്നുള്ള മന്ത്രി തല സംഘം പങ്കെടുക്കും.
സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കളെയും വ്യവസായ പ്രമുഖരെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിസംബോധന ചെയ്തു.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായുള്ള ഇന്ത്യ പവിലിയനിൽ ഡീപ് ടെക്, ബയോ ടെക്, ഇ-ഗവേണൻസ് എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു കേരളം. കേരളത്തെ ഡീപ്ടെക് ഹബ്ബാക്കി മാറ്റണമെന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സെഷനിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ പ്രസംഗിച്ചു. ആരോഗ്യ സംരക്ഷണം, സ്പേസ് ടെക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഡീപ്ടെക് നവീകരണത്തിൽ ഇന്ത്യ നടത്തുന്ന പരിശ്രമങ്ങളും കേരളത്തിന്റെ സംഭാവനകളും ചർച്ച ചെയ്തു.
ദാവോസ്∙ ലോക സമ്പദ്വ്യവസ്ഥയുടെ ദിശ തന്നെ മാറ്റുമെന്ന് പ്രതീക്ഷിക്കുന്ന, ലോക സാമ്പത്തിക ഫോറത്തിന്റെ 33 വ്യവസായ ക്ലസ്റ്ററുകളിൽ ഇടംപിടിച്ച് കൊച്ചിയിലെ ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതിയും. ഇന്ത്യ, ബ്രസീൽ, ഓസ്ട്രേലിയ, കൊളംബിയ, സൗദി അറേബ്യ തുടങ്ങി 9 രാജ്യങ്ങളിൽ നിന്ന് 13 ഇൻഡസ്ട്രിയൽ ക്ലസ്റ്ററുകളാണ് ഇക്കുറി പുതുതായി ഇടംനേടിയത്. ഇതോടെ, ആകെ 16 രാജ്യങ്ങളിൽ നിന്ന് 33 ഇൻഡസ്ട്രിയൽ ക്ലസ്റ്ററുകളായി.
ലോക സാമ്പത്തിക ഫോറത്തിന്റെ 55-ാമത് ഉച്ചകോടി സ്വിറ്റ്സര്‍ലൻഡിലെ ദാവോസില്‍ ആരംഭിച്ചു. ലോകത്തിന്റെ അവസ്ഥ മെച്ചപ്പെടുത്താന്‍ ഗവണ്മെന്റുകളെയും ബിസിനസുകളെയും സിവില്‍ സമൂഹത്തെയും ഒരുമിച്ച് ഒരു കുടക്കീഴിലാക്കാന്‍ ലക്ഷ്യമിട്ടുള്ള ഉച്ചകോടിയില്‍ രാഷ്ട്രീയം, വ്യവസായം, ശാസ്ത്രം എന്നീ മേഖലകളില്‍ നിന്നുള്ള മൂവായിരത്തോളം നേതാക്കളാണ് പങ്കെടുക്കാനെത്തിയത്.
ദുബായ് ∙ ലോക സാമ്പത്തിക ഉച്ചകോടിയിൽ യുഎഇ സംഘത്തെ ദുബായ് കൾചർ അധ്യക്ഷ ഷെയ്ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നയിക്കും.
രാജ്യാന്തര വിഷയങ്ങളിൽ ചർച്ചകൾക്കായി സർക്കാർ, ബിസിനസ്, സിവിൽ സമൂഹം എന്നിവയിൽ നിന്നുള്ള ആഗോള നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്ന വേൾഡ് ഇക്കണോമിക് ഫോറം (WEF) വാർഷിക യോഗം ദാവോസിൽ ജനുവരി 20 നു ആരംഭിക്കും.
Results 1-10 of 23