Activate your premium subscription today
‘‘ലോകത്തിന്റെ ദൃഷ്ടിയിൽനിന്നു മറഞ്ഞിരിക്കുകയും ദൈവം കണ്ടെത്തുകയും ചെയ്തയാളാണ് ഫ്രാൻസിസ് മാർപാപ്പ’’. – കർദിനാൾ ജോർജ് മാരിയോ ബെർഗോഗ്ലിയോ, ഫ്രാൻസിസ് ഒന്നാമന് എന്ന നാമധേയത്തിൽ വിശുദ്ധ പത്രോസിന്റെ പരിശുദ്ധ സിംഹാസനത്തിലേക്ക് ആരോഹണം ചെയ്തതിന് പിന്നാലെ മാർ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവാ പറഞ്ഞ വാക്കുകളാണിത്. ആഗോള കത്തോലിക്ക സഭയിൽ ഒട്ടേറെ ‘അപൂർവതകൾക്ക്’ വഴിയൊരുക്കിക്കൊണ്ട് കടന്നുവന്ന ആ വലിയ ഇടയനെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഇതിലും മനോഹരമായി വിവരിക്കാൻ ആകുമായിരുന്നില്ല. കാലത്തിന്റെ നിയോഗം പോലെ വളരെ അപ്രതീക്ഷിതമായി ആയിരുന്നു സഭാധ്യക്ഷന്റെ കുപ്പായത്തിലേക്ക് ഫ്രാൻസിസ് പാപ്പയുടെ വരവ്. ഈ വരവിലും അതിന് മുൻപും അതിന് ശേഷവും സഭാ ചരിത്രത്തിൽ അദ്ദേഹം ഒരുക്കിവച്ച ഒട്ടേറെ അപൂർവതകളുണ്ട്. അതിനെല്ലാം ഒരു പങ്കാളിയും. രണ്ട് മാർപ്പാപ്പമാർ ചേർന്ന് സൃഷ്ടിച്ച ആ അപൂർവതകളിലേക്ക് ഒരു യാത്ര... 700 വർഷങ്ങൾക്കിപ്പുറം ഒരു മാർപ്പാപ്പ സ്വമേധയ രാജിവയ്ക്കുന്നു. ബനഡിക്ട് പതിനാറാമൻ പാപ്പയുടെ സ്ഥാന ത്യാഗത്തിന് പിന്നാലെ പുതിയ പാപ്പയെ തിരഞ്ഞെടുക്കാനുള്ള തയാറെടുപ്പുകൾ നടക്കുന്നു. എന്നാൽ അപ്പോഴും എവിടെയും അർജന്റീനയിലെ ബ്യൂണസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന ‘കർദിനാൾ ബർഗോളിയോയുടെ’ പേര് ഉയർന്നു കേട്ടിരുന്നില്ല. കോൺക്ലേവിനു മുൻപ് ഉയർന്നുകേട്ട പേരുകൾ മറ്റുപലരുടേതുമായിരുന്നു. എന്നാൽ, എല്ലാ കണക്കുകൂട്ടലുകളെയും കാറ്റിൽ പറത്തിക്കൊണ്ടാണ് 1272 വർഷത്തിനു ശേഷം കർദിനാൾ ബർഗോളിയോയിലൂടെ യൂറോപ്പിനു പുറത്തുനിന്ന് ഒരു മാർപാപ്പയെ ആഗോള കത്തോലിക്ക സഭയ്ക്ക് ലഭിക്കുന്നു.
വിഞ്ചിയോ റീവയും മനുഷ്യനാണെന്നു ലോകത്തെ അറിയിച്ചത് ഫ്രാൻസിസ് മാർപാപ്പയാണ്, ഒരു ചുംബനത്തിലൂടെ. മറ്റുള്ളവർക്ക് അകന്നുനിൽക്കാൻ മാത്രം തോന്നുംവിധം ദേഹമാകെ മുഴകളുള്ളവനായിരുന്നു വടക്കുകിഴക്കൻ ഇറ്റലിയിലെ വെനെറ്റോയിൽനിന്നുള്ള വിഞ്ചിയോ. 2013 നവംബർ 6ലെ ആ അനുഭവത്തെക്കുറിച്ച് വിഞ്ചിയോ പറഞ്ഞു: ‘ഒരു കൈകൊണ്ട് പാപ്പ എന്റെ തലയിൽ തടവി, മറ്റേ കൈകൊണ്ട് എന്റെ ശരീരത്തിലെ മുഴകളിലും. എന്നെ നെഞ്ചിലേക്കു ചേർത്തു, എന്റെ മുഖത്തു ചുംബിച്ചു. എന്നെ അമർത്തി കെട്ടിപ്പിടിച്ചു. ആ കൈത്തലങ്ങൾ മൃദുവും സുന്ദരവുമായിരുന്നു. ഞാനെന്റെ ദുഃഖങ്ങളെല്ലാം മറന്നു.’ മറ്റു ചില ചുംബനങ്ങൾ: കത്തോലിക്കാ സഭയുടെ 266ാം മാർപാപ്പയായി തിരഞ്ഞെടുക്കെപ്പട്ട് ദിവസങ്ങൾ കഴിഞ്ഞാണ് ഫ്രാൻസിസ് പാപ്പ ചെറുപ്പക്കാർക്കായി റോമിലെ കാസ ഡെൽ മാർമോയിലുള്ള ജയിൽ സന്ദർശിക്കുന്നത്; വിശുദ്ധ വാരത്തിലെ പെസഹാ ദിവസം. രണ്ടു പെൺകുട്ടികളുൾപ്പെടെ 12 പേരുടെ പാദങ്ങൾ പാപ്പ കഴുകി, അവയിൽ ചുംബിച്ചു. പെൺകുട്ടികളിലൊരാൾ മുസ്ലിമായിരുന്നു. നാലു മാസം കഴിഞ്ഞ്, ബ്രസീൽ സന്ദർശിച്ച് മടങ്ങുമ്പോൾ വിമാനത്തിൽവച്ച് മാധ്യമപ്രവർത്തകർ സ്വവർഗതൽപരരെക്കുറിച്ച് പാപ്പയോടു ചോദിച്ചു. ഉത്തരമൊരു മറുചോദ്യമായിരുന്നു: ‘വിധിക്കുവാൻ ഞാൻ ആര്?’ അഭയാർഥികളെയും അരികുകളിലേക്കു തള്ളപ്പെട്ടവരെയും പാപ്പാ ചേർത്തുപിടിക്കുമ്പോൾ ആ ചോദ്യം ലോകത്തോടുതന്നെയായി എത്രയോ തവണ ആവർത്തിക്കപ്പെട്ടു! താനുൾപ്പെടെ ആരും എല്ലാം തികഞ്ഞവരല്ല, ശാരീരികമായി മാത്രമല്ല,
ക്രൈസ്തവവിശ്വാസത്തിന്റെ മഹനീയതയും ദൈവസ്നേഹത്തിന്റെ ആഴവും പഠിപ്പിച്ച, സ്ഥാനത്യാഗത്തിലൂടെ എല്ലാവർക്കും മാതൃകയായ പ്രിയപ്പെട്ട ബനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്ക് വിശ്വാസിസമൂഹം വിടചൊല്ലി. അറുപതിനായിരത്തോളം പേർ പങ്കെടുത്ത ചടങ്ങിൽ കബറടക്ക ശുശ്രൂഷകൾക്ക് ഫ്രാൻസിസ് മാർപാപ്പ നേതത്വം നൽകി.
വത്തിക്കാൻ സിറ്റി ∙ മാർപാപ്പയുടെ കബറടക്ക ശുശ്രൂഷകൾക്ക് 220 വർഷത്തിനുശേഷം മറ്റൊരു മാർപാപ്പ നേതൃത്വം നൽകി. സ്ഥാനത്യാഗം ചെയ്ത ബനഡിക്ട് മാർപാപ്പയുടെ കബറടക്ക ശുശ്രൂഷയ്ക്ക് ഇന്നലെ ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകിയപ്പോൾ പുതു ചരിത്രം കുറിക്കുകയായിരുന്നു.
റോം ∙ കാലം ചെയ്ത ബനഡിക്ട് പതിനാറാമന് പാപ്പായുടെ സംസ്കാരശുശ്രൂഷകൾ പൂർത്തിയായി. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ഗ്രോട്ടോയിലെ കുടീരത്തിൽ ഭൗതികദേഹം അടക്കി. ഇന്ത്യന് സമയം ഉച്ചകഴിഞ്ഞ് രണ്ടുമണിക്കാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില് സംസ്കാര ശുശ്രൂഷകള് ആരംഭിച്ചത്. ചടങ്ങുകൾക്ക് മുഖ്യകാര്മികത്വം
വത്തിക്കാൻ സിറ്റി ∙ ബനഡിക്ട് മാർപാപ്പയുടെ സൂക്ഷ്മവും ലളിതവുമായ ചിന്തകളെ ഫ്രാൻസിസ് മാർപാപ്പ പ്രകീർത്തിച്ചു. പോൾ ആറാമൻ ഓഡിറ്റോറിയത്തിൽ തടിച്ചുകൂടിയ 1.3 ലക്ഷം പേരെ അഭിസംബോധന ചെയ്ത മാർപാപ്പ പ്രസംഗത്തിലുടനീളം മുൻഗാമിയുടെ പുണ്യജീവിതത്തെയും പ്രബോധനങ്ങളെയും പരാമർശിച്ചു.
പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്തു കാര്യം.? തമാശയ്ക്കും കാര്യത്തിനും ഈ ചൊല്ല് കാലാകാലങ്ങളായി പലപല അവസരങ്ങളിൽ പലരും ചോദിക്കാറുണ്ട്. എന്നാൽ ജീവചരിത്രം എഴുതുന്നിടത്തു പൂച്ചയ്ക്ക് എന്തു കാര്യം എന്നു ചോദ്യം മാറ്റിയാലോ..? അതു കേട്ടു മ്യാവു എന്നൊരു വിസ്മയ ശബ്ദം പുറപ്പെടുവിക്കാൻ വരട്ടെ. അതും വെറും ജീവചരിത്രമല്ല, മാർപാപ്പയുടെ ജീവചരിത്രം എഴുതുന്നിടത്തു തന്നെ പൂച്ചയ്ക്കു കാര്യമുണ്ടായിരുന്നു. ജീവചരിത്രകാരൻ മേശയും കസേരയുമിട്ടു തുരുതുരാ എഴുതുമ്പോൾ ചുമ്മാ വന്നു വാലാട്ടി ഇരിക്കുക അല്ലായിരുന്നു. പൂച്ച. പൂച്ച തന്നെ ജീവചരിത്രം അവതരിപ്പിക്കാൻ ഇടപെട്ടു എന്നു തന്നെ പറയാം– കാലം ചെയ്ത ബെനഡിക്ട് പാപ്പായുടെ ജീവിതത്തിലെ സംഭവമാണിത്. ഇതു മാത്രമല്ല, ഇങ്ങനെ രസകരമായ അനവധി സംഭവങ്ങളുണ്ടു ശനിയാഴ്ച രാവിലെ 9.34 നു കാലം ചെയ്ത ബെനഡിക്ട് പാപ്പായുടെ ജീവിതം നിറയെ. കഴിഞ്ഞ ആറു നൂറ്റാണ്ടിനിടെ കത്തോലിക്കാ സഭയിൽ സ്ഥാനത്യാഗം ചെയ്ത പാപ്പാ എന്നതു അപൂർവ്വത മാത്രമല്ല, നിരവധി അപൂർവ്വതകളുടെ സംഗമമാണ് ആ ധന്യ ജീവിതം.
വത്തിക്കാൻ സിറ്റി ∙ കാലം ചെയ്ത ബനഡിക്ട് മാർപാപ്പയ്ക്ക് ആയിരക്കണക്കിനു വിശ്വാസികൾ ആദരമർപ്പിച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പ്രധാന അൾത്താരയ്ക്കു മുന്നിൽ ഇന്നലെ പൊതുദർശനത്തിനുവച്ച മാർപാപ്പയുടെ ഭൗതികശരീരം ദർശിക്കാൻ നേരത്തേ തന്നെ വിശ്വാസികൾ ക്യൂ നിന്നിരുന്നു.
വത്തിക്കാൻ സിറ്റി∙ കാലം ചെയ്ത ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഭൗതികശരീരം ഇന്നു മുതൽ 3 ദിവസം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിനു വയ്ക്കും. അദ്ദേഹം താമസിച്ചിരുന്ന ആശ്രമത്തിൽ പ്രാർഥനകൾക്കു ശേഷം ഇന്നു രാവിലെ ഭൗതികശരീരം ബസിലിക്കയിലേക്കു മാറ്റും.
വത്തിക്കാൻ സിറ്റി ∙ ആറു നൂറ്റാണ്ടുകൾക്കു ശേഷമാണ് ഒരു മാർപാപ്പ തന്റെ മുൻഗാമിയുടെ കബറടക്ക ശുശ്രൂഷകൾക്കു കാർമികത്വം വഹിക്കുന്നത്. 600 വർഷത്തിനിടെ കത്തോലിക്കാ സഭയിൽ സ്ഥാനത്യാഗം ചെയ്ത ആദ്യത്തെ മാർപാപ്പ എന്ന അപൂർവതയാണു ബനഡിക്ട് പതിനാറാമന്റെ കബറടക്ക ശുശ്രൂഷയിലും പ്രതിഫലിക്കുക.
Results 1-10 of 29