അമേരിക്കന്‍ പൗരത്വമുള്ള, ഇന്ത്യന്‍ വംശജയായ സുനിതാ ലിന്‍ സുനി വില്ല്യംസ് ലോകത്ത് ഏറ്റവുമധികം അറിയപ്പെടുന്ന ബഹിരാകാശ യാത്രികരിൽ ഒരാളാണ്. അമേരിക്കയുടെ അഭിമാന ശാസ്ത്ര നേട്ടങ്ങളില്‍ ഒന്നായ ഐഎസ്എസിന്റെ കമാന്‍ഡറും ആയിട്ടുണ്ട് സുനിത. അമേരിക്കന്‍ നാവിക സേനയില്‍ നിന്ന് വിരമിച്ച ശേഷമാണ് സുനിത ബഹിരാകാശ സാഹസങ്ങൾ ആരംഭിച്ചത്. സ്‌പേസ്‌വാക്കില്‍ ലോകത്തെ ഏറ്റവും അനുഭവസമ്പത്തുളള വ്യക്തികളിലൊരാള്‍. ഒമ്പതു സ്‌പേസ്‌വാക്കുകള്‍ നടത്തിയിട്ടുണ്ട്-മൊത്തം സമയം 62 മണിക്കൂറും, 6 മിനിറ്റും. ഏതെങ്കിലും ഒരു വനിത നടത്തിയിരിക്കുന്ന സ്‌പേസ്‌വാക്കിന്റെ സമയത്തിന്റെ കാര്യത്തില്‍ റെക്കോഡ് ആണിത്. ഒമ്പത് സ്‌പേസ്‌വാക്ക് നടത്തിയിരിക്കുന്ന സുനിത, ഇക്കാര്യത്തില്‍ എണ്ണത്തില്‍ വനിതകളില്‍ രണ്ടാമതാണ്.