Activate your premium subscription today
ന്യൂയോർക്ക് ∙ മുംബൈ ഭീകരാക്രമണക്കേസിൽ കുറ്റാരോപിതനായ പാക്ക് വംശജനും കാനഡ പൗരനുമായ തഹാവൂർ റാണ (64) ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ നൽകിയ പുതിയ ഹർജി യുഎസ് സുപ്രീം കോടതി അടുത്ത മാസം 4ന് പരിഗണിക്കും. ഇന്ത്യയ്ക്ക് കൈമാറിയാൽ ശാരീരികമായി പീഡിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് കാട്ടിയാണ് ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സിന് പ്രത്യേക പരാതി നൽകിയത്.
വാഷിങ്ടൻ ∙ ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണ കേസിലെ പ്രധാന പ്രതി തഹാവൂർ റാണ സമർപ്പിച്ച അടിയന്തര അപേക്ഷ യുഎസ് സുപ്രീംകോടതി തള്ളി. റാണയെ ഇന്ത്യയ്ക്കു കൈമാറാൻ യുഎസ് കോടതി നേരത്തേ ഉത്തരവിട്ട പശ്ചാത്തലത്തിൽ രക്ഷപ്പെടാനുള്ള അവസാന വഴിയായിരുന്നു ഈ അപേക്ഷ.
വാഷിങ്ടൻ ∙ തന്നെ ഇന്ത്യയ്ക്കു കൈമാറുന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുംബൈ ഭീകരാക്രമണ കേസ് പ്രതിയും കനേഡിയൻ പൗരനുമായ തഹാവൂർ റാണ. യുഎസ് സുപ്രീംകോടതിയിലാണ് തഹാവൂർ റാണ അപേക്ഷ സമർപ്പിച്ചത്.
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി. പാക്ക് വംശജനായ കനേഡിയൻ വ്യവസായി. ലഷ്കറെ തയിബയും ഐഎസ്ഐയുമായി ബന്ധം. 6 യുഎസ് പൗരന്മാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിലൊരാളായ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്ലിയുടെ അടുത്ത അനുയായി. ഹെഡ്ലിക്ക് ഇന്ത്യയിലെത്താനും മുംബൈയിലെ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്താനും വീസ സംഘടിപ്പിച്ചു നൽകിയത് റാണയുടെ സ്ഥാപനമായിരുന്നു.
വാഷിങ്ടൻ ∙ മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യുഎസ് സുപ്രീം കോടതിയുടെ അനുമതി. കീഴ്ക്കോടതി ഉത്തരവിനെതിരെ തഹാവൂർ റാണ നൽകിയ അപ്പീൽ ഹർജി തള്ളിയാണ് നിർണായക ഉത്തരവ്. കേസിൽ ശിക്ഷിക്കപ്പെട്ടതിനെതിരായി തഹാവൂർ റാണ നൽകിയ ഹർജി കോടതി തള്ളുകയായിരുന്നു.
വാഷിങ്ടൺ ∙ മുംബൈ ഭീകരാക്രമണ കേസിൽ ഇന്ത്യയ്ക്കു കൈമാറാമെന്ന യുഎസ് കോടതി ഉത്തരവിട്ടതിനെതിരെ പ്രതി പാക്ക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണ യുഎസ് സുപ്രീംകോടതിയെ സമീപിച്ചു. അപ്പീൽ കോടതിയിൽ നിന്നും പ്രതികൂല വിധി ഉണ്ടായതിനെ തുടർന്നാണ് തഹാവൂർ റാണ യുഎസ് സുപ്രീംകോടതിയെ സമീപിച്ചത്. ഇന്ത്യയ്ക്കു കൈമാറാതിരിക്കാൻ റാണയ്ക്കു മുന്നിലുള്ള അവസാന നിയമ സാധ്യതയാണിത്.
വാഷിങ്ടൻ∙ യുഎസിൽ അറസ്റ്റിലായ പാക്ക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണ മുംബൈ ഭീകരാക്രമണത്തിൽ പങ്കെടുത്തതിന് ‘ഉയർന്ന ക്ലാസ്’ മെഡൽ മാത്രമല്ല, കൊല്ലപ്പെട്ട ഒൻപത് എൽഇടി ആക്രമണകാരികൾക്ക് പാക്കിസ്ഥാന്റെ ഉയർന്ന സൈനിക ബഹുമതി നൽകണമെന്നും ആവശ്യപ്പെട്ടതായി യുഎസ് സർക്കാർ ഫെഡറൽ കോടതിയെ അറിയിച്ചു. ഡേവിഡ്
വാഷിങ്ടൻ ∙ മുംബൈ ഭീകരാക്രമണക്കേസിലെ പിടികിട്ടാപ്പുള്ളിയായ പാക്ക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയ്ക്കു കൈമാറരുതെന്ന് യുഎസ് കോടതി ഉത്തരവിട്ടു. ബൈഡൻ ഭരണകൂടത്തിന്റെ അപ്പീൽ തള്ളിയാണു റാണയെ കൈമാറാനുള്ള കലിഫോർണിയ ഡിസ്ട്രിക്ട് കോർട്ട് വിധിക്കു നയൻത് സർക്കീറ്റ് കോടതി സ്റ്റേ അനുവദിച്ചത്. ഇന്ത്യയ്ക്കു കൈമാറാനുള്ള വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് റാണ നയൻത് സർക്കീറ്റ് കോർട്ടിലെ യുഎസ് കോർട്ട് ഓഫ് അപ്പീൽസിൽ പരാതി നൽകിയിരുന്നു.
വാഷിങ്ടൻ ∙ ഇന്ത്യയ്ക്ക് കൈമാറാനുള്ള യുഎസ് കോടതി ഉത്തരവിനെതിരെ, മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയും പാക്ക് വംശജനുമായ കനേഡിയൻ വ്യാപാരി തഹാവൂർ റാണ (62) റിട്ട് ഹർജി നൽകി. കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയും യുഎസും തമ്മിലുള്ള ഉടമ്പടിയിലെ വകുപ്പുകൾ ലംഘിക്കുന്നതാണ് തീരുമാനമെന്നാണ് ഹർജിയിലെ വാദം. യുഎസിൽ ശിക്ഷിക്കപ്പെടുകയോ കുറ്റവിമുക്തനാക്കുകയോ ചെയ്തയാളെ കൈമാറേണ്ടതില്ലെന്നാണ് ഉടമ്പടിയിൽ പറയുന്നത്.
ന്യൂയോർക്ക് ∙ 2008 മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയും പാക്ക് വംശജനുമായ കനേഡിയൻ വ്യാപാരി തഹാവൂർ റാണയെ (62) ഇന്ത്യയ്ക്കു കൈമാറാൻ യുഎസ് കോടതി അനുമതി നൽകി. കലിഫോർണിയയിലെ ജില്ലാ കോടതി മജിസ്ട്രേട്ട് ജാക്വിലിൻ ചൂൽജിയാനാണ് ഉത്തരവിട്ടത്. ലൊസാഞ്ചലസ് ഡൗൺടൗണിലെ ഫെഡറൽ ലോക്കപ്പിൽ കഴിയുന്ന റാണയ്ക്ക് അപ്പീൽ
Results 1-10 of 11