Activate your premium subscription today
ദുബായ് ∙ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. ഇന്ന് ഉച്ചയോടെയാണ് ദുബായിലെ വിവിധ പ്രദേശങ്ങളിൽ നേരിയ മഴ ലഭിച്ചത്. ഖിസൈസ്, മുഹൈസിന എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാത്രിയും നേരിയ മഴ പെയ്തിരുന്നു. ഇന്ന് ഉച്ചയോടെ ഖവാനീജ് ഭാഗങ്ങളിലും മഴ പെയ്തു.
രാജ്യത്ത് പല ഭാഗങ്ങളിലും മൂടൽമഞ്ഞ് കനക്കുന്നു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദൂരക്കാഴ്ച കുറയുമെന്നതിനാൽ സാവധാനത്തിൽ മാത്രമേ വാഹനം ഓടിക്കാവൂ. അബുദാബിയിൽ പലയിടത്തും വേഗപരിധിയിൽ മാറ്റമുണ്ടായിട്ടുണ്ടെന്നും റോഡിലെ ഇലക്ട്രോണിക് ബോർഡുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന്(ശനി) പുലർച്ചെ മഴ പെയ്തു. ഇതോടെ രാജ്യം വീണ്ടും കൂടുതൽ തണുപ്പിലേയ്ക്ക് നീങ്ങി.ഫുജൈറയിലെ അൽ ഖലാബിയ്യ, അൽ ഹലാ, ദിബ്ബ എന്നിവിടങ്ങളിലും റാസൽ ഖൈമയിലെ ആസ്മഹ് മിൻ അടക്കമുള്ള പ്രദേശങ്ങളിലുമാണ് മഴ പെയ്തതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അബുദാബി ∙ യുഎഇയിൽ ഇന്നലെ പൊടിപൂരം. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ച മണൽക്കാറ്റാണ് അന്തരീക്ഷത്തിൽ പൊടി നിറച്ചത്. ഇതോടെ ദൃശ്യപരിധി കുറഞ്ഞത് ഗതാഗതം ദുഷ്കരമാക്കി.
റാസൽഖൈമ ∙ കേരളത്തിലെ കാലവർഷത്തെ അനുസ്മരിപ്പിച്ച് റാസൽഖൈമയിൽ ഇടിയോടുകൂടി ശക്തമായ കാറ്റും മഴയും.
അബുദാബി ∙ യുഎഇയിൽ വിവിധയിടങ്ങളിൽ ഇന്ന് നേരിയ തോതിൽ മഴ പെയ്യും. അതോടെ താപനില വീണ്ടും കുറയും. അൽഐനിലും അബുദാബിയിലും ആകാശം മേഘാവൃതമായിരിക്കും. അബുദാബിയിലെ റസീൻ, അൽസൂത് എന്നിവിടങ്ങളിൽ ഇന്നലെ വൈകിട്ട് മഴ പെയ്തു.
അബുദാബി ∙ യുഎഇ നിവാസികൾക്ക് തെളിഞ്ഞ കാലാവസ്ഥയോടെ പുതുവർഷത്തെ വരവേൽക്കാം. 31ന് രാത്രിയോ ജനുവരി ഒന്നിന് പകലോ മഴ പെയ്യാൻ സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
യുഎഇയിൽ ഇന്നു മൂടൽമഞ്ഞിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
അബുദാബി ∙ രാജ്യത്ത് മൂടൽമഞ്ഞ് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ യുഎഇ നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
അബുദാബി ∙ ഇന്ന് രാജ്യത്ത് ഏറ്റവും കുറഞ്ഞ താപനില പർവതപ്രദേശങ്ങളിൽ 8 ഡിഗ്രി സെൽഷ്യസും കൂടിയത് 30 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പകൽ നേരിയതോ മിതമായതോ ആയ കാറ്റ് വീശും. കൂടാതെ, മൂടൽമഞ്ഞിന് യെല്ലോ അലർട്ട് പുറപ്പെടുവിക്കുകയും ചെയ്തു. അതേസമയം,ഇന്നലെ അബുദാബിയിൽ 28
Results 1-10 of 30