Activate your premium subscription today
ന്യൂഡൽഹി∙ യുഎസിന്റെ മനുഷ്യത്വരഹിതമായ നാടുകടത്തൽ രീതിയെ ന്യായീകരിച്ച് ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി വിക്രം മിർസി. നടപടിക്രമങ്ങൾ പാലിച്ചാണ് അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ നാടുകടത്തുന്നതെന്നും തിരിച്ചയക്കുന്നവരോടു മോശം പെരുമാറ്റം പാടില്ലെന്നു യുഎസിനെ അറിയിക്കുമെന്നും വിക്രം മിർസി വ്യക്തമാക്കി.
നാഗ്പുർ∙ കാനഡയ്ക്ക് പോകാനായാണ് നാടുവിട്ടത്. പക്ഷേ, ഏജന്റിന്റെ പിഴവ് നാഗ്പുർ സ്വദേശിയായ ഹർപ്രീത് സിങ് ലാലിയയുടെ സ്വപ്നങ്ങളെ തച്ചുടച്ചു. ഇന്നലെ യുഎസിൽനിന്നു നാടുകടത്തപ്പെട്ട് പഞ്ചാബിലെ അമൃത്സർ വിമാനത്താവളത്തിൽ കൈകളും കാലുകളും ചങ്ങലകളാൽ ബന്ദിക്കപ്പെട്ട് അപമാനിതനായി മറ്റു 103 പേർക്കൊപ്പം ഹർപ്രീതും ഇറങ്ങി. ജീവൻപണയം വച്ച് ഹർപ്രീത് വിവിധ രാജ്യങ്ങളിലൂടെ യാത്ര ചെയ്തു. നാലു മണിക്കൂർ നീണ്ട മലകയറ്റവും യുഎസ് അതിർത്തിയിലേക്ക് 16 മണിക്കൂർ നീണ്ട നടത്തവും മുടക്കിയ 50 ലക്ഷം രൂപയും ഇപ്പോൾ ഹർപ്രീതിനെ പേടിപ്പിക്കുന്നുണ്ട്. ഹർപ്രീതിനെപ്പോലെയാണ് ഇന്നലെ തിരിച്ചെത്തിയ 103 പേരുടെയും അവസ്ഥ.
ന്യൂഡൽഹി ∙ കയ്യിൽ വിലങ്ങ്, കാലിൽ ചങ്ങല; ശുചിമുറിയിൽ പോകാൻപോലും പ്രയാസപ്പെട്ട് വിമാനത്തിൽ 41 മണിക്കൂർ നരകയാത്ര – അനധികൃത കുടിയേറ്റം ആരോപിച്ച് ട്രംപ് ഭരണകൂടം യുഎസിൽനിന്ന് 104 ഇന്ത്യക്കാരെ തിരിച്ചയച്ചതിങ്ങനെ. ഇതു സ്ഥിരീകരിക്കുന്ന വിഡിയോ യുഎസ് ബോർഡർ പട്രോൾ മേധാവി മിഷേൽ ഡബ്ല്യു. ബാങ്ക്സ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തു.
ന്യൂഡൽഹി ∙ യുഎസിലെത്തുന്നതിനുമുൻപ് കടന്നുപോയത് 7 രാജ്യങ്ങളിലൂടെ. കാടും മേടും കുന്നും കടലും നദിയും താണ്ടിയ യാത്ര. മർദനവും ഭീഷണിയും വിശപ്പും. ഒടുവിൽ യുഎസിലെത്തിയെങ്കിലും സ്വപ്നങ്ങളും അഭിമാനവും ജീവിതവും തകർന്നു മടക്കം. സ്വപ്നഭൂമി തേടിപ്പോയവർ തിരിച്ചെത്തിയതു കൊടുംകുറ്റവാളികളെപ്പോലെ കയ്യിലും കാലിലും വിലങ്ങുകളുമായി. അപമാനിതരായി തിരിച്ചെത്തിയ സംഘത്തിൽ സ്ത്രീകളും കുട്ടികളുമുണ്ട്. അവരും ബന്ധുക്കളും വിവരിച്ചത്, ഒരായുസ്സിന്റെ ദുരിതം ഒരുമിച്ചനുഭവിച്ചതിന്റെ കഥകൾ.
യുഎസിൽനിന്ന് നാടുകടത്തപ്പെട്ട ഇന്ത്യയ്ക്കാർ യാത്രയ്ക്കിടെ നേരിട്ടത് അതിക്രൂര നടപടികളാണ്. നാടുകടത്തപ്പെട്ട 104 യാത്രക്കാരിൽ ഒരാളായ ജസ്പാൽ സിങ് ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. സൈനിക വിമാനത്തിൽ യാത്രയിലുടനീളം കൈകളും കാലുകളും വിലങ്ങും ചങ്ങലയുംകൊണ്ട് ബന്ധിച്ചിരുന്നു എന്നാണ് സിങ്
ഡോണൾഡ് ട്രംപിന്റെ രണ്ടാം വരവിലെ ഒരു പ്രധാന നീക്കമാണ് അമേരിക്കയിലെ അനധികൃത കുടിയേറ്റമൊഴിപ്പിക്കൽ. ഇതിന്റെ ഭാഗമായി ‘ഇന്ത്യക്കാരായ കുടിയേറ്റക്കാരുമായി യുഎസ് സൈനിക വിമാനം പുറപ്പെടുന്നതിനു മുമ്പുള്ള ദയനീയ കാഴ്ച’ എന്ന അവകാശവാദത്തോടെ ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അനധികൃത കുടിയേറ്റത്തിനെതിരായ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടികൾ പ്രതിഷേധിച്ച് ലൊസാഞ്ചലസിലെ ഡൗണ്ടൗണിൽ റാലി നടത്തി.
റിയോ ഡി ജെനീറോ∙ യുഎസിൽനിന്നു നാടുകടത്തപ്പെട്ട് ബ്രസീലിലേക്കു തിരിച്ചയച്ച യാത്രക്കാരെത്തിയതു കൈവിലങ്ങുകൾ ധരിച്ച്, മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ട നിലയിലെന്ന് റിപ്പോർട്ട്. പ്രതീക്ഷയോടെ കുടിയേറാനെത്തിയ രാജ്യത്തുനിന്നു തിരിച്ചയയ്ക്കുമ്പോൾ മനുഷ്യാവകാശങ്ങൾ എന്നത് യുഎസ് ‘പ്രത്യക്ഷമായി അവഗണിച്ചു’വെന്നാണ് ബ്രസീൽ വിദേശകാര്യമന്ത്രാലയം അറിയിച്ചത്. ജനുവരി 20ന് അധികാരത്തിലെത്തിയതിനു പിന്നാലെ അനധികൃതമായി യുഎസിൽ പ്രവേശിച്ചവരെ നാടുകടുത്തമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വിമാനത്തിൽ തിരിച്ചയച്ചത്.
ട്രംപിന് ഏറ്റവും വലിയ പിന്തുണ നൽകുന്ന ലോക രാജ്യങ്ങളിൽ ഇന്ത്യ മുൻനിരയിലാണ്. എന്നാൽ ട്രംപിന്റെ നയങ്ങളുടെ പേരിൽ പ്രത്യേകിച്ച് നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിന് ലക്ഷ്യമിട്ടുള്ള നടപടികളിൽ ഇന്ത്യക്കാർ വലിയ വെല്ലുവിളികളാണ് നേരിടുന്നത്.
വാഷിങ്ടൺ ഡിസി ∙ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള നിയമനിർമാണം പാസായി. ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട കുടിയേറ്റക്കാരെ നാടുകടത്തുന്നതിനു പുറമേ, ഗാർഹിക പീഡനമോ ലൈംഗികതയുമായി ബന്ധപ്പെട്ട കുറ്റങ്ങളോ സമ്മതിച്ചതോ - അല്ലെങ്കിൽ അവയിൽ ശിക്ഷിക്കപ്പെട്ടതോ ആയ നിയമവിരുദ്ധ കുടിയേറ്റക്കാരെ യുഎസിൽ സ്വീകാര്യമല്ലാതാക്കാനും നിയമനിർമാണം സഹായിക്കും.
Results 1-10 of 67