Activate your premium subscription today
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോകരാജ്യങ്ങളോടു തീരുവയുദ്ധം പ്രഖ്യാപിച്ചതോടെ ‘രാശി തെളിഞ്ഞത്’ ഇതിലൊന്നിലും പെടാത്ത ഒരു വസ്തുവിനാണ്!. യുഎസിലേക്കു പോകുന്ന ജീവനക്കാർക്കു യൂറോപ്യൻ കമ്മിഷൻ കഴിഞ്ഞദിവസം ഇതു നൽകിയതോടെ ഇവയുടെ പ്രാധാന്യം ലോകം വീണ്ടും തിരിച്ചറിഞ്ഞു. ചാരവൃത്തിയുടെ അപകടസാധ്യത കണക്കിലെടുത്ത്, ചൈനയിലേക്കും യുക്രെയ്നിലേക്കുമുള്ള യാത്രകൾക്ക് ഇത്തരം നിയന്ത്രണം നേരത്തേയുണ്ട്. എന്നാൽ, യുഎസിനോടും ഇതേ സമീപനം സ്വീകരിച്ചതു നയംമാറ്റത്തിന്റെ ഭാഗമാണെന്നാണു നിഗമനം. അമേരിക്കയുടെ നിരീക്ഷണത്തിലാകാനുള്ള സാധ്യത ഒഴിവാക്കാനായി ജീവനക്കാർക്കു ബർണർ ഫോണുകളും ബേസിക് ലാപ്ടോപ്പുകളുമാണു യൂറോപ്യൻ കമ്മിഷൻ നൽകിയത്. യുഎസിലേക്കു പോകുന്ന ജീവനക്കാർ അതിർത്തിയിൽ എത്തിയാൽ സ്വന്തം ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തു പ്രത്യേക കവറുകളിൽ സൂക്ഷിക്കണമെന്നാണു യുറോപ്യൻ കമ്മിഷന്റെ നിർദേശം. രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്), ലോക ബാങ്ക് എന്നിവയുടെ യോഗങ്ങൾക്കായി ഏപ്രില്‍ അവസാനം യുഎസിലേക്കു പോകുന്നവരെല്ലാം ഈ സുരക്ഷാ നടപടിയുടെ ഭാഗമാകും. ഉദ്യോഗസ്ഥരുടെ ഫോണിലൂടെ ചാരവൃത്തി നടത്തി ഔദ്യോഗിക സംവിധാനങ്ങളിൽ യുഎസ് ഇടപെടൽ നടത്തുമോയെന്നാണു യൂറോപ്യൻ കമ്മിഷന്റെ ആശങ്ക. ഇതേപ്പറ്റി വൈറ്റ് ഹൗസോ യുഎസ് ദേശീയ സുരക്ഷാ കൗൺസിലോ പ്രതികരിച്ചിട്ടില്ല. പക്ഷേ ബർണർ ഫോണുകൾ ചർച്ചയായിക്കഴിഞ്ഞു; എന്താണു ബർണർ ഫോണുകൾ? ഇവയ്ക്ക് സ്മാർട്ട് ഫോണുകളുമായുള്ള വ്യത്യാസമെന്ത്? ചാരവല ഭേദിക്കാൻ ഇവയ്ക്കു സാധിക്കുന്നതെങ്ങനെ? ബർണർ ഫോണുകൾ നിയമപരമാണോ? അറിയാം വിശദമായി.
ട്രംപിന്റെ പകരച്ചുങ്കം നിലവിൽ വന്നതോടെ തിരിച്ചടിയുമായി ചൈനയും യൂറോപ്യൻ യൂണിയനും. യുഎസ് ഉൽപന്നങ്ങളുടെ തീരുവ 34 ശതമാനത്തിൽനിന്നു 84 ശതമാനമായി ചൈന ഉയർത്തി. ഏപ്രിൽ 10 മുതൽ പുതിയ തീരുവ നിലവിൽ വരും.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തിരിച്ചടി തീരുവയുടെ ആഘാതം ലോകത്തെ ഉലയ്ക്കുകയാണ്. പല രാജ്യങ്ങളുടെയും ഓഹരി വിപണിയില്‍ വലിയ തിരിച്ചടിയാണ് നേരിടുന്നത്. യൂറോപ്പ് അടക്കമുള്ളവര്‍ ട്രംപിന്റെ തീരുവ യുദ്ധത്തെ പ്രതിരോധിക്കാനുള്ള വഴികള്‍ ആരായുകയാണ്.
ബര്‍ലിന്‍ ∙ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉപദേഷ്ടാവ് ഇലോണ്‍ മസ്കും ചേർന്ന് തയാറാക്കിയ പകരച്ചുങ്കം ആഗോളതലത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ യൂറോപ്യൻ യൂണിയൻ (ഇയു) മസ്കിനെതിരെ മെഗാ പെനാല്‍റ്റികള്‍ ചുമത്താന്‍ കരുക്കള്‍ നീക്കുന്നു.
ബര്‍ലിന്‍ ∙ ട്രംപ് താരിഫുകള്‍ക്കെതിരെ യുഎസുമായിട്ടുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ യൂറോപ്യന്‍ താല്‍പ്പര്യങ്ങളും ബിസിനസുകളും സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ തയാറാക്കി വരികയാണെന്ന് യൂറോപ്യന്‍ യൂണിയന്.
റോം ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യൂറോപ്യൻ യൂണിയൻ ഇറക്കുമതികൾക്ക് 20 ശതമാനം താരിഫ് പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി റോമിൽ അടിയന്തര യോഗം നടത്തി. യൂറോപ്യൻ യൂണിയനിലും ആഗോള സമ്പദ്വ്യവസ്ഥയിലും ഞെട്ടൽ സൃഷ്ടിച്ച ട്രംപിന്റെ വ്യാപകമായ താരിഫുകളുടെ പ്രത്യാഘാതങ്ങൾ ചർച്ച
ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകൾക്ക് മറുപടിയായി യുഎസ് ഉൽപന്നങ്ങൾക്കെതിരെ താരിഫ് ഉയർത്താൻ നീക്കവുമായി യൂറോപ്യൻ യൂണിയൻ.
ന്യൂഡൽഹി ∙ ഇന്ത്യയും യൂറോപ്യൻ യൂണിയനും (ഇയു) തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) ഈ വർഷം തന്നെ ഒപ്പിടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺഡെയർ ലെയനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. എഫ്ടിഎ എങ്ങനെ േവഗത്തിൽ നടപ്പാക്കാമെന്നതിനു ചർച്ചയിൽ ഊന്നൽ നൽകിയെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (വെസ്റ്റ്) തൻമയ ലാൽ വിശദീകരിച്ചു. കരാർ ഈ വർഷം തന്നെ ഒപ്പിടാനാണു ശ്രമമെന്നു ഉർസുല വോൺഡെയർ ലെയൻ ഡൽഹിയിൽ സ്വകാര്യ പരിപാടിയിൽ പറഞ്ഞു. എഫ്ടിഎയുമായി ബന്ധപ്പെട്ട മന്ത്രിതല ചർച്ചകൾ തുടരും.
∙ യൂറോപ്യന്‍ കാറുകള്‍ക്കും മറ്റ് ഉല്പന്നങ്ങള്ക്കും 25% തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച അറിയിച്ചു. ഇത് ഇയുവിനെതിരെ യുഎസ് നടത്തിയ വ്യാപാര യുദ്ധപ്രഖ്യാപനമായി മാറി.
ബര്‍ലിന്‍∙ യൂറോപ്പിന്റെ സുരക്ഷ വഴിത്തിരിവിലാണെന്നും യുക്രെയ്നിലെ യുദ്ധത്തിൽ യുഎസിന്റെ നയമാറ്റത്തെ മുന്നറിയിപ്പായി കാണണമെന്ന് യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ. അടിയന്തര യോഗത്തിനായി പാരിസ് നഗരത്തിൽ എത്തിയതായിരുന്നു ഉർസുല. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുമായി ശ്രമങ്ങൾ ആരംഭിച്ച
Results 1-10 of 161