Activate your premium subscription today
അമേരിക്കയിൽ കുടിയേറിയ ഇന്ത്യക്കാർ പൊതുവേ ഡെം ആയിരുന്നു– ഡെമോക്രാറ്റുകൾ. ട്രംപിന്റെ വരവിൽ അനേകർ റെപ് ആയത്രെ– റിപ്പബ്ലിക്കൻ ഇന്ത്യക്കാരൻ വിവേക് ഗണപതി രാമസ്വാമിയെപ്പോലുള്ളവർ ട്രംപിന്റെ അടുപ്പക്കാരായിരുന്നല്ലോ.
വാഷിങ്ടൻ ∙ യുഎസിൽ വിദഗ്ധ തൊഴിൽ മേഖലകളിലെ വിദേശ ജോലിക്കാരുടെ നിയമനം എളുപ്പമാക്കാൻ എച്ച്1ബി വീസയ്ക്കു പുതിയ നിയമങ്ങളുമായി ബൈഡൻ ഭരണകൂടം ഉത്തരവിറക്കി. എഫ്1 വിദ്യാർഥിവീസയിലുള്ളവർക്ക് എച്ച്1ബി വീസയിലേക്കുള്ള മാറ്റവും എളുപ്പമാക്കി. വീസാച്ചട്ടങ്ങളിൽ കടുത്ത നിലപാടുള്ള ഡോണൾഡ് ട്രംപ് അധികാരമേൽക്കാൻ ഒരു മാസം മാത്രം ശേഷിക്കെയാണു ബൈഡൻ സർക്കാരിന്റെ നടപടി.
വാഷിങ്ടൻ ∙ യുഎസിൽ ജോലി നഷ്ടപ്പെട്ട എച്ച്–1ബി വീസക്കാർക്ക് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് ആശ്വാസനടപടി പ്രഖ്യാപിച്ചു. ഗൂഗിൾ, ടെസ്ല, വാൾമാർട്ട് തുടങ്ങിയ കമ്പനികൾ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച്–1ബി വീസ കുടിയേറ്റ തൊഴിലാളികൾക്ക് ആശ്വാസ കാലയളവായ 60 ദിവസത്തിനുള്ളിൽ പുതിയ വീസയ്ക്ക് അപേക്ഷ നൽകിയാലുടൻ ഇനി പുതിയ ജോലി തേടാം. നോൺ ഇമിഗ്രന്റ് പദവി മാറ്റുന്നതിനുള്ള അപേക്ഷയും ഈ കാലയളവിൽ നൽകണം.
വാഷിങ്ടൻ ∙ യുഎസ് കമ്പനികൾക്ക് സാങ്കേതിക ജ്ഞാനമുള്ള വിദേശ പ്രഫഷനലുകളെ ജോലിക്കെടുക്കാൻ സഹായിക്കുന്ന എച്ച്–1 ബി വീസ വാർഷിക നറുക്കെടുപ്പ് സംവിധാനം സർക്കാർ പരിഷ്കരിച്ചു. ഇതനുസരിച്ച് ഒരാൾ വിവിധ കമ്പനികളിലൂടെ ഒന്നിലേറെ അപേക്ഷ നൽകിയാലും ഒന്നായേ പരിഗണിക്കൂ. തൊഴിൽ ദാതാക്കൾ ഇനി ഗുണഭോക്താവിനെ
വാഷിങ്ടൻ ∙ യുഎസിൽ ഇന്ത്യക്കാരുള്പ്പെടെ എച്ച്–1 ബി വീസയിൽ ജോലിചെയ്യുന്നവർക്ക് രാജ്യം വിടാതെ തന്നെ വീസ പുതുക്കാൻ അപേക്ഷിക്കാം. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ വെബ്സൈറ്റ് മുഖാന്തരം അപേക്ഷ സ്വീകരിക്കും. വീസ പുതുക്കലിനായി യുഎസിനു പുറത്ത് സ്വന്തം രാജ്യങ്ങളിലേക്ക് പോകേണ്ടതില്ലെന്നതാണ് നേട്ടം. കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശിച്ചപ്പോൾ സംയുക്ത പ്രസ്താവനയിൽ പ്രഖ്യാപിച്ച പദ്ധതി, ഇന്ത്യക്കാരുൾപ്പെടെ നിരവധി ഐടി പ്രഫഷനലുകൾക്ക് പ്രയോജനമാകും.
വാഷിങ്ടൻ ∙ എച്ച്-1ബി നോൺ ഇമിഗ്രന്റ് വീസകൾ പുതുക്കുന്നതിനുള്ള പൈലറ്റ് പ്രോഗ്രാമിന്റെ യോഗ്യതയും അപേക്ഷാ വിശദാംശങ്ങളും യുഎസ് അധികൃതർ പുറത്ത് വിട്ടു. 2024 ജനുവരി പദ്ധതി ആരംഭിക്കുന്നു. യോഗ്യതാ വിശദാംശങ്ങൾ അനുസരിച്ച് പൈലറ്റ് പ്രോഗ്രാമിൽ ഇന്ത്യക്കാർക്കും കാനഡക്കാർക്കും മാത്രമേ പങ്കെടുക്കാൻ
വാഷിങ്ടൻ ∙ എച്ച് 1 ബി വീസയുള്ള യോഗ്യരായ അപേക്ഷകർക്ക് യുഎസിൽ തന്നെ അതു പുതുക്കുന്നതിനുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതിയുടെ പുനഃപരിശോധനാ റിപ്പോർട്ട് വൈറ്റ്ഹൗസ് ഉന്നത സമിതി അംഗീകരിച്ചു. ഇന്ത്യക്കാരുൾപ്പെടെയുള്ള ഐടി പ്രഫഷനലുകൾക്ക് ഏറെ പ്രയോജനകരമായ പദ്ധതിയാണിത്. മറ്റു രാജ്യത്തു പോകാതെ എച്ച് 1 ബി വീസ പുതുക്കുന്നതിനുള്ള പദ്ധതിയിൽ 20,000 പേർക്കാണ് തുടക്കത്തിൽ പ്രയോജനം ലഭിക്കുക. ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശിച്ചപ്പോൾ സംയുക്ത പ്രസ്താവനയിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്.
വാഷിങ്ടൻ ∙ വിദേശത്തുനിന്നുള്ള വിദഗ്ധ ജോലിക്കാർക്കു മാതൃരാജ്യത്തേക്കു മടങ്ങാതെ വീസ പുതുക്കുന്നതിനുള്ള പദ്ധതി യുഎസ് ഡിസംബറിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങും. 3 മാസം കൊണ്ട് 20,000 പേർക്ക് ഇങ്ങനെ വീസ പുതുക്കി നൽകുമെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് അറിയിച്ചു. ഇന്ത്യയിൽ നിന്നുള്ള ആയിരക്കണക്കിനു
മുംബൈ ∙ എച്ച്–1 ബി വീസയിൽ യുഎസ് ഹോം ലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് കൊണ്ടുവരുന്ന പുതിയ പരിഷ്കാരങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യൻ ഐടി കമ്പനികളുടെ ട്രേഡ് അസോസിയേഷനായ നാസ്കോം.
വാഷിങ്ടൻ ∙ എച്ച്1ബി വീസയുള്ളവരുടെ ജീവിത പങ്കാളിക്ക് തൊഴിൽ അനുമതി നൽകുന്ന പദ്ധതി റദ്ദു ചെയ്യാനുള്ള മുൻ സർക്കാരിന്റെ നടപടി പിൻവലിച്ച് ജോ ബൈഡൻ ഭരണകൂടം. | USA | Employment authorisation program | Manorama News
Results 1-10 of 41