Activate your premium subscription today
രണ്ടായിരാമാണ്ടിലാണ് ഡിസംബർ 18 രാജ്യാന്തര കുടിയേറ്റദിനമായി യുഎൻ പൊതുസഭ അംഗീകരിച്ചത്. 28 കോടിയാണ് ലോകമെങ്ങുമുള്ള കുടിയേറ്റക്കാരുടെ എണ്ണം.
ഈ പെൺകുട്ടികളെല്ലാം എന്തിനാണ് കേരളം വിടുന്നത്? അവരെ ഇവിടം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്ന ചില ഘടകങ്ങൾ അടിസ്ഥാനപരമായി നമ്മുടെ സമൂഹത്തിലുണ്ടോ? സംഗതി ഒട്ടുമേ നിസ്സാരമല്ല. ഏറ്റവും പുതിയ സർവേ പ്രകാരം, വിദ്യാഭ്യാസത്തിനായി കേരളം വിടുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനയാണുണ്ടായിരിക്കുന്നത്. പാശ്ചാത്യ രാഷ്ട്രങ്ങളിലെ വികസിതസമൂഹങ്ങളിൽ ജോലി നേടിക്കഴിഞ്ഞാൽ അവർ തിരിച്ചുവരുമെന്നും കരുതാനാവില്ല. നമ്മുടെ സമ്പദ്വ്യവസ്ഥയിലും സമൂഹിക രംഗത്തും ഇതുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ ചെറുതാകില്ല. നോർക്ക റൂട്ട്സ് കണ്ടെത്തിയതു പ്രകാരം 2023ൽ രണ്ടര ലക്ഷം വിദ്യാർഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി കേരളം വിട്ടത്. നിലവിൽ കേരളത്തിൽ നിന്നുള്ള പ്രവാസികളിൽ 11 ശതമാനവും വിദ്യാർഥികളാണ്. ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡവലപ്മെന്റ് (ഐഐഎംഡി) നടത്തിയ സർവേ പ്രകാരം കേരളത്തിൽ നിന്നു വിദേശ രാജ്യങ്ങളിലേക്കു പോയ വിദ്യാർഥികളിൽ 54.4 ശതമാനം പേർ ആൺകുട്ടികളാണെങ്കിൽ 45.6 ശതമാനം പേരാണ് പെൺകുട്ടികൾ. പെൺകുട്ടികളുടെ എണ്ണത്തിൽ മുൻ വർഷങ്ങളിലേതിനേക്കാൾ വലിയ വർധനയാണുണ്ടായിരിക്കുന്നത്. ഈ ട്രെൻഡ് വരും വർഷങ്ങളിലും തുടരാനും നിലവിലെ ആൺ–പെൺ വിടവ് കാര്യമായി ചുരുങ്ങാനും ഒരുപക്ഷേ, വരുംവർഷങ്ങളിൽ തന്നെ പെൺകുട്ടികളുടെ ശതമാനം ആൺകുട്ടികളുടേതിനേക്കാൾ കൂടാനുമാണു സാധ്യത. പ്രത്യേകിച്ചും യൂറോപ്യൻ രാഷ്ട്രങ്ങളിൽ മലയാളി നഴ്സുമാർക്കും മറ്റു പ്രഫഷണനലുകൾക്കുമുള്ള ഡിമാൻഡ് വർധിച്ചുവരുന്ന സാഹചര്യത്തിൽ. കേരളത്തിലെ ആകെ പ്രവാസികളിൽ
സ്പെയിനിലെ തൊഴിലന്വേഷക വീസകളുടെ കാലാവധി 12 മാസമായി നീട്ടും. നിലവിൽ 3 മാസമാണ് കാലാവധി. പുതിയ തീരുമാനം സ്പെയിനില്‍ ജോലി തേടുന്നവർക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാക്കും. പുതിയ വ്യവസ്ഥ 2025 മെയ് മാസത്തിൽ പ്രാബല്യത്തില്‍ വരും.
ദുബായ് ∙ സന്നദ്ധ സേവന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും സമൂഹത്തിന് അർഥവത്തായ സംഭാവന നൽകാനും ലക്ഷ്യമിട്ട് ദുബായ് ഇമിഗ്രേഷൻ വിഭാഗം (ജിഡിആർഎഫ്എ) വൊളന്റിയർ വർക്ക് ലൈസൻസ് പ്രോഗ്രാം നടത്തി.
അധികാരം ഏറ്റെടുത്താൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും സൈന്യത്തെ ഉപയോഗിച്ച് കൂട്ട നാടുകടത്തൽ നടത്തുന്നതിനും ശ്രമിക്കുമെന്ന് റിപ്പോർട്ട്.
ഓസ്ട്രേലിയയുടെ വളർന്നു വരുന്ന വ്യാവസായിക സാമ്പത്തിക ആവശ്യങ്ങളെ മുൻനിർത്തി പ്രഗത്ഭരായ ഇന്ത്യൻ ബിരുദധാരികൾക്കായി മികച്ചൊരു അവസരം ഒരുക്കുകയാണ് മേറ്റ്സ് വിസയിലൂടെ (MATES VISA - SUBCLASS 403). ഓസ്ട്രേലിയയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും തൊഴിൽ ദൗർലഭ്യം പരിഹരിക്കുന്നതിനുമായി ആണ്
ന്യൂഡൽഹി ∙ തലസ്ഥാനത്ത് അനധികൃത കുടിയേറ്റക്കാർ കൂടുന്നതിൽ ‘അതീവ ജാഗ്രത’ പാലിക്കണമെന്നു പൊലീസിനോടു നിർദേശിച്ച് ഡൽഹി ലഫ്. ഗവർണർ വി.കെ.സക്സേന. ഡൽഹിയിൽ നിയമവിരുദ്ധ കുടിയേറ്റക്കാരുടെ എണ്ണത്തിൽ ‘വർധന’ ഉണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണു നടപടി. ഒരു മാസത്തെ പ്രത്യേക പരിശോധനാ യജ്ഞത്തിനാണു നിർദേശം.
മൂന്നുവർഷത്തെ പഠനത്തിന് ജീവിതച്ചെലവടക്കം 65 ലക്ഷത്തോളം വരും. 50 ലക്ഷം രൂപ വായ്പയെടുത്താൽ ഒരു ലക്ഷത്തോളം ഇഎംഐ അടച്ചാലേ 10 കൊല്ലംകൊണ്ടു തിരിച്ചടയ്ക്കാനാകൂ. സാദാ ഡിഗ്രി കോഴ്സ്കൊണ്ടു കാര്യമായ ശമ്പളം പ്രതീക്ഷിക്കാനുമാകില്ല. ഔദ്യോഗിക കണക്കുകളനുസരിച്ച് ഈ വർഷം വ്യത്യസ്ത കോഴ്സുകളിലായി 13 ലക്ഷത്തിലധികം
ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളിലെ മികവുറ്റ നേതൃത്വത്തെയും സൃഷ്ടിപരമായ ടീമുകളെയും ആദരിക്കുന്ന 'ഹാർവാർഡ് ബിസിനസ് കൗൺസിൽ 2024' ദുബായ് ഇമിഗ്രേഷന്‍ മികച്ച നേട്ടം. വിവിധ രംഗങ്ങളിൽ ശ്രദ്ധേയമായ മികവുകൾ കൈവരിച്ചതിന് ഏഴ് പുരസ്കാരങ്ങളാണ് ഹാർവാർഡ് ബിസിനസ് കൗൺസിൽ ഇമിഗ്രേഷന്‍ ലഭിച്ചത്. സ്ഥാപനത്തിലെ മികച്ച പരിവർത്തനത്തിന് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി വ്യക്തിഗത ലീഡർഷിപ്പ് അവാർഡ് ലഭിച്ചു.
Results 1-10 of 88