Activate your premium subscription today
കുവൈത്ത് സിറ്റി ∙ വിവിധ നിയമലംഘനങ്ങളെ തുടർന്ന് കഴിഞ്ഞ 60 ദിവസത്തിനിടെ കുവൈത്തിൽ നിന്ന് നാടുകടത്തിയത് 6,300 പ്രവാസികളെ.
കുവൈത്ത് സിറ്റി ∙ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെ സാമ്പത്തിക രംഗത്തെ കുറ്റകൃത്യങ്ങൾ സംബന്ധിച്ചു വിവരങ്ങൾ കൈമാറാൻ കുവൈത്തും ഇന്ത്യയും തമ്മിൽ ധാരണയായി.
കുവൈത്ത് സിറ്റി ∙ മാർ ഇവാനിയോസിന്റെ ഓർമ പെരുന്നാളിന്റെ ഭാഗമായി മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റും കുവൈത്ത് മലങ്കര റൈറ്റ് മൂവ്മെന്റും ചേർന്നു നടത്തുന്ന മാർ ഇവാനിയോസ് അനുസ്മരണ യാത്രയ്ക്ക് അഹമ്മദി ഔർ ലേഡി ഓഫ് അറേബ്യ ദേവാലയത്തിൽ തുടക്കമായി.
വണ്ടൂർ (മലപ്പുറം) ∙ അടുത്തയാഴ്ച നാട്ടിൽ വരാനിരുന്ന വാണിയമ്പലം സ്വദേശിയായ യുവാവ് കുവൈത്തിൽ മരിച്ചതായി ബന്ധുക്കൾക്കു വിവരം കിട്ടി. വാണിയമ്പലം അങ്കപ്പൊയിൽ മഠത്തിൽ റിഷാദ് (29) ആണ് മരിച്ചത്. ജോലി സ്ഥലത്തു നെഞ്ചുവേദനയുണ്ടായി കുഴഞ്ഞു വീഴുകയായിരുന്നു. 2 വർഷം മുൻപാണു വിദേശത്തേക്കു പോയത്. പിതാവ്: അബ്ദു.
കുവൈത്ത് സിറ്റി ∙ നീണ്ട 50 വർഷത്തിന് ശേഷം കുവൈത്തിലെ കോടതി ഫീസ് നിരക്കുകൾ പുതുക്കി. അഞ്ച് ദശാബ്ദക്കാലം പഴക്കമുള്ള നിയമത്തിലെ ചില വ്യവസ്ഥകളാണ് ഭേദഗതി ചെയ്തത്.
കുവൈത്ത് സിറ്റി∙ ഇടുക്കി അസോസിയേഷൻ കുവൈത്ത് ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ‘ഒന്നിച്ചുണ്ണാം തിരുവോണം ഇടുക്കിയോടൊപ്പം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്റ്റംബർ അഞ്ചിന് തിരുവോണ ദിനത്തിൽ സാൽമിയയിലെ സുമൃദയ പാലസ് ഹാളിൽ വെച്ച് നടക്കും. ഓണാഘോഷങ്ങളുടെ ഔപചാരികമായ തുടക്കം കുറിച്ച് ജോയ് ആലുക്കാസ്
കുവൈത്ത് സിറ്റി∙ കുവൈത്തിൽ വിസിറ്റ് വീസകൾ ഇനി ഓൺലൈനിൽ അപേക്ഷിക്കാം. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ നാല് ഇനം സന്ദർശക വീസകൾക്കായാണ് പുതിയ ഇ-സംവിധാനം ആരംഭിച്ചത്.
ദുബായ് ∙ കടൽ വഴി കടത്താൻ ശ്രമിച്ച 110 കിലോ ലഹരി വസ്തുക്കൾ യുഎഇ – കുവൈത്ത് സംയുക്ത പരിശോധനയിലൂടെ പിടികൂടി. 100 കിലോ മെത്താഫെറ്റമിനും 10 കിലോ ഹെറോയിനുമാണ് പിടികൂടിയത്. കണ്ടെയ്നറിന്റെ വാതിലിലും ചുവരിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. ലഹരി കടത്തു സംബന്ധിച്ച് യുഎഇ ആഭ്യന്തര മന്ത്രാലയം കൈമാറിയ
ദുബായ്/ കുവൈത്ത് സിറ്റി ∙ വൻ ലഹരിമരുന്ന് വേട്ടയുമായി യുഎഇയും കുവൈത്തും. കടൽമാർഗം കടത്താൻ ശ്രമിച്ച 100 കിലോയിലധികം ക്രിസ്റ്റൽ മെത്തും (ഷാബു) 10 കിലോ ഹെറോയിനും ഇരു രാജ്യങ്ങളിലെയും സുരക്ഷാ സേനകൾ ചേർന്ന് പിടികൂടി.
കുവൈത്ത് സിറ്റി∙ കുവൈത്തിൽ രണ്ടിടങ്ങളിലായി നടന്ന തീപിടിത്തത്തിൽ ഒരാൾ മരിച്ചു. 9 പേർക്ക് പരുക്ക്. ഇന്ന് രാവിലെ അൽ ഖുറെയ്ൻ മാർക്കറ്റിലെ റസ്റ്ററന്റിലും ഫർവാനിയയിലെ താമസ സമുച്ചയത്തിലുമാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിൽ ഗുരുതരമായി പരുക്കേറ്റയാളാണ് മരിച്ചത്.
Results 1-10 of 1816