Activate your premium subscription today
കാലിഫോർണിയ ∙ തിങ്കളാഴ്ച കാലിഫോർണിയയിലെ വാൾമാർട്ടിൽ പതിവ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരാൾക്കു ഫോണിൽ ഒരു അറിയിപ്പ് ലഭിച്ചു. യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയിൽ നിന്നുള്ള ഒരു ഇമെയിലായിരുന്നു അത്. "നിങ്ങൾക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് വിടേണ്ട
സാൻ ഡിയേഗൊ ∙ അനധികൃത കുടിയേറ്റത്തിനെതിരെ കർശന നടപടിയാണ് രണ്ടാം തവണ അധികാരത്തിലേറിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വീകരിക്കുന്നത്.
2016ലെ ചുട്ടുപഴുത്ത ക്യൂബൻ പകലുകളിലൊന്നായിരുന്നു അത്. മഹ്മൂദ് സ്ലാഹിയെ അടച്ചിട്ടിരിക്കുന്ന തടവറയുടെ കിളിവാതിൽ നേർത്ത ശബ്ദത്തോടെ തുറന്നു. അതിലൂടെയാണ് അയാൾക്ക് എന്നും ഭക്ഷണം നൽകാറുള്ളത്. ഭക്ഷണസമയത്തുനിന്നു മാറി പതിവില്ലാതെ ആ വാതിൽ തുറന്നതു കണ്ട് മഹ്മൂദ് വെളിച്ചത്തിനു നേരെ തലയുർത്തി. പുതുതായി വന്ന വനിതാ ജയിൽ ഓഫിസറുടെ ശബ്ദം കേട്ടു. ‘മഹ്മൂദ്, അറിഞ്ഞോ. നിങ്ങൾ മോചിതനാവുകയാണ്, വീട്ടിലേക്ക് പോവുകയാണ്..’. അവിശ്വസനീയമായതെന്തോ കേട്ടതു പോലെ മഹ്മൂദ് നിന്നു. പിന്നെ പറഞ്ഞു. ‘ഇല്ല, ഞാനറിഞ്ഞില്ല, എന്നോടാരും പറഞ്ഞില്ല’. ആ വനിതാ ഓഫിസർ ഒന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞു– ‘അതെ, നിങ്ങൾ വീട്ടിലേക്കു പോവുകയാണ്’. ഒറ്റയടിക്ക് ആ വാക്കുകൾ വിശ്വസിക്കാൻ മഹ്മൂദിനായില്ല. കാരണം അത്രയേറെ കുപ്രസിദ്ധമാണ് ആ തടവറ. അവിടെ പലരോടും വീട്ടിലേക്ക് അയയ്ക്കുകയാണെന്നു പറയുന്നത് നേരത്തേയും കേട്ടിട്ടുള്ളതാണ്. അപ്പറഞ്ഞ പലരും ഇപ്പോഴും ജയിലിലുണ്ടുതാനും. മഹ്മൂദിന്റെ കാര്യത്തിൽ പക്ഷേ അങ്ങനെയായിരുന്നില്ല. 2016 ഒക്ടോബർ 16ന് അദ്ദേഹം ജയിൽ മോചിതനായി. നീണ്ട 15 വർഷങ്ങൾക്കു ശേഷം. ‘ചൊവ്വാ ഗ്രഹത്തിലേക്ക് പോകുകയാണ് ഞാനെന്നാണ് മോചനത്തെക്കുറിച്ചു കേട്ടപ്പോൾ ആദ്യം കരുതിയത്’ എന്നായിരുന്നു പിന്നീട് ആ നിമിഷത്തെപ്പറ്റി മഹ്മൂദ് പറഞ്ഞത്. കാരണം, ആ തടവറയിൽനിന്നു പുറത്തേക്കുള്ള യാത്രയെന്നു പറഞ്ഞാൽ ശരിക്കും ചൊവ്വായാത്ര പോലെ ദുഷ്കരമായിരുന്നു. ക്രൂരതയ്ക്ക് അത്രയേറെ പേരു കേട്ടതായിരുന്നു ആ തടവറ– ഗ്വാണ്ടനാമോ ബേ പ്രിസൻ. പല ബ്ലോക്കുകളായിട്ടായിരുന്നു ആ ജയിൽ. ഓരോ ബ്ലോക്കിലും ഓരോ ക്യാംപുകളുടെ പേരിട്ടായിരുന്നു തടവറകൾ. ‘ഹോട്ടൽ’ എന്നു പേരിട്ട ബ്ലോക്കിലെ ‘ക്യാംപ് സാക്ക്സി’ലായിരുന്നു മഹ്മൂദ്. 1970ൽ ആഫ്രിക്കൻ രാജ്യമായ മൗറിട്ടാനിയയിൽ ജനിച്ച മഹ്മൂദ് 2001ൽ മുപ്പത്തിയൊന്നാം വയസ്സിലാണ് അറസ്റ്റിലാകുന്നത്. പിന്നീട് സ്വന്തം രാജ്യത്തുനിന്ന് യുഎസിന്റെ ആവശ്യപ്രകാരം ജോർദാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും മാറ്റി. ഒടുവിൽ 2002ൽ ഗ്വാണ്ടനാമോയിലേക്കും. 2001 സെപ്റ്റംബറിലെ ഭീകരാക്രമണത്തിനു പിന്നാലെ അമേരിക്ക ആരംഭിച്ച വൻ ഭീകര വേട്ടയിലാണ് മഹ്മൂദും അറസ്റ്റിലായത്. അൽ–ഖായിദ ബന്ധത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. കാനഡയിൽ എന്‍ജിനീയറായിരുന്ന മഹ്മൂദ് നേരത്തേ
കുടിയേറ്റക്കാരുടെ നാടാണ് അമേരിക്ക എന്ന യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക അഥവാ അമേരിക്കന്‍ ഐക്യനാടുകള്‍. ജനങ്ങളില്‍ ബഹുഭൂരിപക്ഷവും മറ്റു പല രാജ്യങ്ങളില്‍നിന്ന് അനേക തലമുറകള്ക്കുമുന്പ് കുടിയേറിപ്പാര്‍ത്തവരുടെ പിന്മുറക്കാരാണ്. നിയമാനുസൃത രീതിയില്‍ എത്തിയവരും അല്ലാത്തവരും അവരുടെ പൂര്‍വികരിലുണ്ട്.
ഹോഷിയാർപുർ ∙ എത്ര തവണ, എത്ര വഴികൾ... ശനിയാഴ്ച രാത്രി വിമാനമിറങ്ങിയപ്പോൾ പഞ്ചാബുകാരൻ ദൽജിത് സിങ്ങിന്റെ ഉള്ളുപിടയുകയായിരുന്നു. അമൃത് സറിൽ ഇറങ്ങിയയുടൻ കിട്ടിയ ഇന്ത്യൻ ഭക്ഷണം അമൃത് പോലെയായി. കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയുമായി മണിക്കൂറുകൾ നീണ്ട ദുരിതയാത്ര അവസാനിച്ചതിന്റെ ആശ്വാസത്തിനൊപ്പം നല്ല ഭക്ഷണം
അമൃത്സർ∙ യുഎസിൽ നിന്ന് നാടുകടത്തപ്പെട്ട 104 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാർ പഞ്ചാബിലെ അമൃത്സർ വിമാനത്താവളത്തിലെത്തി. യുഎസ് മിലിട്ടറി സി-17 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റിലാണ് ഇവരെത്തിയത്. അനധികൃത കുടിയേറ്റക്കാരിൽ 30 പേർ പഞ്ചാബിൽ നിന്നുള്ളവരാണ്. 33 പേർ ഹരിയാനയിൽ നിന്നും 33 പേർ ഗുജറാത്തിൽ നിന്നുമാണ്. മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നും 3 പേർ വീതവും ചണ്ഡീഗഡിൽ നിന്നുള്ള രണ്ട് പേരും വിമാനത്തിലുണ്ടായിരുന്നു.
ന്യൂയോർക്ക്∙ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ ഡോണൾഡ് ട്രംപ് ഭരണകൂടം സൈനിക വിമാനത്തിൽ തിരിച്ചയച്ചതായി റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചു വാർത്ത പുറത്തുവിട്ടിരിക്കുന്നത്. സി–17 വിമാനം 205 യാത്രക്കാരുമായാണ് ഇന്ത്യയിലേക്കു പുറപ്പെട്ടത്. ഓരോ യാത്രക്കാരന്റെ രേഖകളും കൃത്യമായി പരിശോധിച്ചശേഷമാണ് നടപടിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. 2023 ഒക്ടോബർ മുതൽ 2024 സെപ്റ്റംബർ വരെ 1,100 ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരെ യുഎസ് തിരിച്ചയച്ചിട്ടുണ്ടെന്ന് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
വാഷിങ്ടൻ ∙ യുഎസിലെ അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കം വിമർശനം നേരിടുന്നതിനിടെ, പണച്ചെലവ് സംബന്ധിച്ചും ആശങ്ക. പ്രതിരോധ വകുപ്പിന്റെ സൗകര്യങ്ങൾ ഉപയോഗിച്ചാണു കുടിയേറ്റക്കാരെ നാടുകടത്തുന്നത്. ഉപയോഗിക്കുന്നതാകട്ടെ സൈനിക വിമാനങ്ങളും. ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ചാർട്ടേഡ് ചെയ്യുന്ന വിമാനങ്ങളേക്കാൾ ഇതിനു ചെലവ് കൂടുതലാണെന്നാണു റിപ്പോർട്ട്.
പലേർമോ (ഇറ്റലി) ∙ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ 2019ൽ അഭയം തേടിയെത്തിയവരുടെ ബോട്ട് മൂന്നാഴ്ച കടലിൽ തടഞ്ഞുവയ്ക്കുകയും 100 കുടിയേറ്റക്കാരെ തട്ടിക്കൊണ്ടുപോവുകയും ചെയ്ത കേസിൽ തീവ്രവലതുപക്ഷ ലീഗ് പാർട്ടി നേതാവും ഉപപ്രധാനമന്ത്രിയുമായ മാറ്റിയോ സാൽവീനിയെ കോടതി കുറ്റവിമുക്തനാക്കി. രാജ്യത്തിന്റെ അതിർത്തി സംരക്ഷിക്കുന്നതും അനധികൃത കുടിയേറ്റം തടയുന്നതും കുറ്റമല്ലെന്ന് 3 വർഷം നീണ്ട വിചാരണയ്ക്കുശേഷം കോടതി വിധിച്ചു. അനധികൃത കുടിയേറ്റത്തിനെത്തുന്നവരുടെ ബോട്ടുകൾ ഇറ്റലിയിലെ തുറമുഖങ്ങളിൽ അടുപ്പിക്കാൻ അനുവദിക്കില്ലെന്നാണ് സാൽവീനിയുടെ നിലപാട്. ഹംഗറി പ്രസിഡന്റ് വിക്ടർ ഒർബാൻ, യുഎസ് ശതകോടീശ്വരനും നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേശകനുമായ ഇലോൺ മസ്ക് തുടങ്ങി ഒട്ടേറെ പ്രമുഖർ ഈ നിലപാടിനെ പിന്തുണയ്ക്കുന്നുണ്ട്.
യുഎസില്‍ ജനിച്ചതിനാൽ പൗരത്വം നല്കുന്ന പതിവ് അവസാനിപ്പിക്കുമെന്നാണ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയിരിക്കുന്ന പ്രഖ്യാപനം.
Results 1-10 of 23