Activate your premium subscription today
ലൊസാഞ്ചലസ് ∙ ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചുള്ള ജനകീയപ്രക്ഷോഭങ്ങൾ യുഎസിലെമ്പാടുമായി വ്യാപിക്കുന്നു.
ലൊസാഞ്ചലസ് ∙ യുഎസിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നടപടികൾക്കെതിരെ കലിഫോർണിയ സംസ്ഥാനത്ത് ആരംഭിച്ച പ്രക്ഷോഭം 3 ദിവസം പിന്നിട്ടിട്ടും ശമനമില്ലാതെ തുടരുന്നു.
വിദേശികളുടെ കുടുംബ പുനരേകീകരണവും പൗരത്വത്തിനുള്ള മാനദണ്ഡങ്ങളും ഉൾപ്പെടെ രാജ്യത്തിന്റെ കുടിയേറ്റ നയങ്ങൾ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടുള്ള രണ്ട് ബില്ലുകൾ ജര്‍മനിയുടെ ഫെഡറൽ കാബിനറ്റ് ബുധനാഴ്ച പാസാക്കി. ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിൻഡ് ഈ ബില്ലുകൾ അവതരിപ്പിച്ചത്.
പകരംവയ്ക്കാനാവാത്ത സ്നേഹം, അതാണവരുടെ കരുത്തും കരുതലും. പക്ഷേ കേൾക്കേണ്ടിവരുന്നതോ കരളുകരയിക്കും ചോദ്യങ്ങൾ. ‘ആഹ് നീയൊക്കെ ഇപ്പോഴും വള്ളിയിൽ തൂങ്ങിയാണോ വരുന്നേ?’, ‘അല്ല, പ്രേം നസീർ മരിച്ചതൊക്കെ നിങ്ങൾ അറിഞ്ഞായിരുന്നോ?’, ‘ഇന്ത്യയ്ക്കു സ്വാതന്ത്ര്യമൊക്കെ കിട്ടി കേട്ടോ...’ എന്നിങ്ങനെ നാട്ടുകാര്യങ്ങളൊന്നും അറിയാറില്ലെന്ന മുൻധാരണയോടെയുള്ള ചില ‘തമാശച്ചോദ്യങ്ങൾ’ സ്ഥിരമായി കേൾക്കേണ്ടി വന്നവർ, ഇപ്പോഴും കേൾക്കുന്നവർ. മറുപടിയൊന്നുമില്ലാതെ വെളുക്കെച്ചിരിച്ച് പ്രതികരണം അവസാനിപ്പിക്കും അവരിൽ പലരും. അതിനേ അവർക്കുപറ്റൂ, അത്രയേറെ നിഷ്കളങ്കരാണവർ. പരിഷ്കാരങ്ങൾ വൈകി മാത്രം എത്തിച്ചേരുന്ന ചില നാട്ടിടങ്ങളുണ്ട്, അവിടെ പുരോഗമന ചിന്തകൾ അത്രകണ്ട് പരിചയമില്ലാത്ത ചില ആളുകളുമുണ്ട്. നഗരത്തിന്റെ തിരക്കുകളിലേക്കെത്തുമ്പോൾ മാത്രം പല കാര്യങ്ങളും കേട്ടുപരിചയിക്കുന്ന, കണ്ടറിയുന്ന, പരീക്ഷിച്ചു നോക്കുന്ന നിഷ്കളങ്കരായ ഒരുപറ്റം മനുഷ്യർ. അവർക്കിടയിൽ പക്ഷേ അളവും അതിരുമില്ലാത്ത സ്നേഹമുണ്ട്, കളങ്കമില്ലാത്ത കരുതലുണ്ട്, പങ്കുവയ്ക്കലിന്റെ ഹൃദയമുണ്ട്, മനസ്സിലാക്കലിന്റെ നന്മയുണ്ട്.
ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ സംഘർഷം നിലനിന്ന ദിവസങ്ങളിൽ ഞങ്ങളുടെ കുടുംബത്തിൽ ഒരു വിവാഹം നടന്നു. ആ കല്യാണം കൂടാൻ ഗ്രീസിലെ ഏജിയൻ കടലിലുള്ള സന്റോറിനി ദ്വീപിൽ വന്നിരിക്കുന്നതിനിടയിലാണ് ഇതെഴുതുന്നത്. ജ്യേഷ്ഠസഹോദരന്റെ, പന്ത്രണ്ടു വർഷം മുൻപ് യുഎസിലേക്കു കുടിയേറിയ മകനും യുഎസിൽ ജനിച്ചുവളർന്ന അലിസണുമാണ് വിവാഹിതരായത്. ചെറുക്കന്റെ പാർട്ടിയിൽ ഞങ്ങൾ പതിനഞ്ചോളം ഇന്ത്യക്കാർ, പെണ്ണിന്റെ പാർട്ടിയിൽ അത്രത്തോളം അമേരിക്കക്കാരും. വിരുന്നിനിടെ പുത്രവധുവിന്റെ ബന്ധുക്കളോടു സംസാരിച്ചപ്പോഴാണ് രസകരമായ ഒരു കാര്യം മനസ്സിലായത്: പല നാടുകളിൽനിന്ന് പല കാലത്തായി യുഎസിലേക്കു കുടിയേറിയവരുടെ പിന്മുറക്കാരിയാണ് അലിസൺ. അവളുടെ അപ്പന്റെ അപ്പൻ ലിത്വാനിയയിൽനിന്ന്, അപ്പന്റെ അമ്മ പോളണ്ടിൽനിന്ന്, അമ്മയുടെ അപ്പൻ ഇറ്റലി-ഗ്രീസ് സങ്കരം, അമ്മയുടെ അമ്മ 17-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽനിന്നു കുടിയേറിയ കുടുംബത്തിൽ ജനിച്ചവരും. അങ്ങനെ ഒരു ‘ആഗോള’മകളും ജീവിച്ച കാലമത്രയും കേരളത്തിനു പുറത്തായിരുന്നെങ്കിലും നമ്മുടെ പ്രാതൽവിഭവമായ പുട്ടിന്റെ അടിമയും സിദ്ദിഖ്- ലാൽ സിനിമകളുടെ കട്ടഫാനുമായ ഞങ്ങളുടെ ഗോവിന്ദുമാണ് രണ്ടു വർഷത്തെ ലിവിങ് ടുഗദറിനു ശേഷം കെട്ടിക്കളയാമെന്നു തീരുമാനിച്ചത്.
ന്യൂഡൽഹി ∙ യുകെ സർക്കാർ പരിഗണിക്കുന്ന പുതിയ കുടിയേറ്റ നയം നടപ്പാക്കിയാൽ ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെയാകുമെന്നു വിലയിരുത്തൽ.
ലണ്ടന്‍ ∙ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനു കടുത്ത മാര്‍ഗനിര്‍ദേശങ്ങളുമായി കിയേര്‍ സ്റ്റാമെര്‍ സര്‍ക്കാരിന്റെ ധവളപത്രം പുറത്തിറക്കി. അപരിമിത താമസ അനുവാദം (ഐഎല്‍ആര്‍) അനുവദിക്കുന്നതിനുള്ള വീസ താമസ കാലയളവ് അഞ്ചു വര്‍ഷത്തില്‍ നിന്നു പത്തു വര്‍ഷത്തിലേയ്ക്ക് ഉയര്‍ത്തുന്നത്
ചാന്‍സലര്‍ ഫ്രീഡ്റിഷ് മേർട്സിന്റെ കീഴിലുള്ള പുതിയ ജര്‍മന്‍ സര്‍ക്കാര്‍ അതിര്‍ത്തി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിന് ശേഷമുള്ള രണ്ട് ദിവസത്തിനുള്ളില്‍, അഭയത്തിനായി എത്തിയവരെയും അപേക്ഷിച്ചവരെയും തിരിച്ചയച്ചതായി റിപ്പോർട്ട്.
കൊളറാഡോയിലെ ഭൂഗർഭ നിശാക്ലബ്ബിൽ രാത്രിയിൽ നടത്തിയ റെയ്ഡിൽ നിയമവിരുദ്ധമായി രാജ്യത്ത് താമസിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന 100-ലധികം കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തു. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ജര്‍മനിയില്‍ നിര്‍ദിഷ്ട ചാന്‍സലര്‍ ഫ്രീഡ്റിഷ് മേർട്സിന്റെ യാഥാസ്ഥിതിക ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന് (സിഡിയു) പാര്‍ട്ടിയും മധ്യ-ഇടതു നിലപാടുകള്‍ പുലര്‍ത്തുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് (എസ്പിഡി) പാര്‍ട്ടിയും തമ്മില്‍ സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിച്ച് രാജ്യം ഭരിക്കാനുള്ള കരാറില്‍ എത്തി.
Results 1-10 of 90