Activate your premium subscription today
ന്യൂഡൽഹി∙ യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമൻ തലസ്ഥാനമായ സനായിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ ആണ് ഹർജി നൽകിയിരിക്കുന്നത്. അഭിഭാഷകൻ കെ.ആർ.സുഭാഷ് ചന്ദ്രനാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജി ഈ മാസം 14ന് സുപ്രീംകോടതി പരിഗണിക്കും. വധശിക്ഷ നടപ്പാക്കുന്നതു തടയണമെന്നും അടിയന്തര നയതന്ത്ര ഇടപെടൽ ഉണ്ടാകണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.
തിരുവനന്തപുരം∙ യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ മോചനത്തിനായി അവസാന ശ്രമവും നടത്തണമെന്നാവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എംഎൽഎയും മാതാവ് മറിയാമ്മ ഉമ്മനും ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ടു. തന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ ആഗ്രഹമായിരുന്നു നിമിഷ പ്രിയയുടെ മോചനമെന്നും അതിനായി ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യണമെന്നും ചാണ്ടി ഉമ്മൻ ഗവർണറോട് അഭ്യർഥിച്ചു. അനുഭാവ പൂർണമായ ഒരു നടപടി ഉണ്ടാകുമെന്നും, ശുഭകരമായ ഒരു വാർത്തയിലേക്ക് എത്തുവാൻ സാധിക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാമെന്നും ഗവർണറെ കണ്ടതിന് ശേഷം ചാണ്ടി ഉമ്മൻ സമൂഹ മാധ്യമത്തിൽ കുറിച്ചു.
ജൂലൈ 16 ലേക്ക് ഒരാഴ്ചയുടെ മാത്രം അകലം. യെമനില്‍ മലയാളി യുവതി നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒപ്പുവച്ചെന്ന വാര്‍ത്ത മനുഷ്യ സ്നേഹികളായ മുഴുവന്‍ പേരുടെയും മനസ്സിനെ മരവിപ്പിക്കുന്നുണ്ട്. നിമിഷയുടെ അഭിഭാഷകന് അറിയിച്ചതിനു ബാക്കിയായി ഒരു തുടര്‍ വാര്‍ത്ത കേള്‍ക്കരുതേ എന്ന പ്രാര്‍ഥനയിലാണ് ഏവരും
യെമൻ പൗരൻ തലാൽ അബു മഹ്ദി കൊല്ലപ്പെട്ട കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കുമെന്നതും അഖിലേന്ത്യാ പണിമുടക്കിൽ പങ്കെടുക്കുന്ന കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകില്ലെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവനയുമാണ് ഇന്നത്തെ ചില പ്രധാന വാർത്തകൾ. സ്വകാര്യ ബസ് സമരത്തിൽ വലഞ്ഞു ജനം, കേരളത്തിലെ വന്ദേഭാരതിന്റെ ഉദ്ഘാടനത്തിൽ ജ്യോതി മൽഹോത്രയ്ക്കൊപ്പം ബിജെപി നേതാക്കൾ, കേരള സര്‍വകലാശാലയിൽ ഗവർണർക്കെതിരെ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവർത്തകർ എന്നിവയാണ് മറ്റു പ്രധാന വാർത്തകൾ. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി.
സനാ ∙ യെമൻ പൗരൻ തലാൽ അബു മഹ്ദി കൊല്ലപ്പെട്ട കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കും. ഇതു സംബന്ധിച്ച ഉത്തരവിൽ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഒപ്പുവച്ചു. വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലുള്ള തലാലിന്റെ കുടുംബം മാപ്പു നൽകുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാർഗമെന്നും മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു. ഇതിനായി തലാലിന്റെ കുടുംബത്തെ നാളെ കാണാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് ∙ യെമൻ പൗരൻ തലാൽ അബു മഹ്ദി കൊല്ലപ്പെട്ട കേസിൽ വധശിക്ഷക്കു വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാരും ‘സേവ് നിമിഷ പ്രിയ’ ആക്ഷൻ കൗൺസിലും കിണഞ്ഞു ശ്രമിക്കുമ്പോഴും ആശങ്കകള്‍ ബാക്കിയാകുന്നു. നിമിഷപ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന് അറിയിച്ച് കഴിഞ്ഞ ദിവസമുണ്ടായ പ്രചാരണം ഏറെക്കുറെ അവസാനിച്ചപ്പോൾ കേസ് വീണ്ടും വിസ്മൃതിയിലായി. വീണ്ടും ഇതുപോലെ എന്തെങ്കിലും പ്രചാരണമുണ്ടായാൽ മാത്രമേ കേസ് ഇനിയും ചർച്ചയാകൂ എന്ന അവസ്ഥയാണ്.
യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ശരിവച്ചോ എന്നത് സംബന്ധിച്ച ദുരൂഹതയായിരുന്നു ഇന്നത്തെ പ്രധാനവാർത്തകളിലൊന്ന്. നവീൻബാബുവിന്റെ മരണത്തിൽ പി.പി.ദിവ്യയെ ഏക പ്രതിയാക്കിക്കൊണ്ടുള്ള കുറ്റപത്രം, അങ്കണവാടി ജീവനക്കാരുടെ സമരം അവസാനിപ്പിച്ചത് എന്നതും ചർച്ച ചെയ്യപ്പെട്ടു. വായിക്കാം
ജിദ്ദ∙ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കുമെന്ന് അറിയിച്ച് ജയിലിൽ സന്ദേശം എത്തിയിട്ടില്ലെന്ന് വിശദീകരണം. നിമിഷ പ്രിയ കഴിയുന്ന സൻആയിലെ ജയിൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ മുതൽ പ്രചരിക്കുന്ന വാർത്തയോടായിരുന്നു പ്രതികരണം.
സന ∙ യെമൻ പൗരനെ വധിച്ച കേസിൽ യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് ലഭിച്ച ദുരൂഹ ഫോൺകോൾ സന്ദേശം വ്യാജമെന്ന് സ്ഥിരീകരണം. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ ഉത്തരവില്ലെന്ന് സനാ ജയില്‍ അധികൃതർ അറിയിച്ചതായി യെമനിലെ ഇന്ത്യന്‍ എംബസിയാണ് സ്ഥിരീകരിച്ചത്.
ന്യൂഡൽഹി∙ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിനായി 40,000 ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ്. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
Results 1-10 of 91