Activate your premium subscription today
ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം ഒന്നാണെങ്കിലും ഓരോ നാട്ടിലെയും നോമ്പ് അനുഭവം വ്യത്യസ്തമാണ്. ഗൾഫിലും മറ്റു വിദേശ രാജ്യങ്ങളിലുമുള്ള നമ്മുടെ പ്രിയപ്പെട്ടവരുടെ നോമ്പ് ദിനങ്ങൾ നാട്ടിൽ നിന്ന് എത്രമാത്രം വ്യത്യസ്തമെന്ന് അറിയാം.
ഹൂസ്റ്റണിലെയും പരിസരപ്രദേശങ്ങളിലെയും മലയാളി മുസ്ലിങ്ങളുടെ കൂട്ടായ്മയായ "ഐഡിയൽ ഫ്രണ്ട്സ്" സംഘടിപ്പിച്ച ഈദ് ആഘോഷം നാടിന്റെ തനിമയോടെ വർണ്ണാഭമായി നടന്നു.
ദുബായ് ∙ പെരുന്നാൾ ദിനത്തിൽ അക്കാഫ് അസോസിയേഷൻ ദുബായ് മുഹൈസിന(സോണാപൂർ)യിലെ വനിതാ ലേബർ ക്യാംപിൽ തൊഴിലാളികൾക്ക് പുതുവസ്ത്രങ്ങളും മറ്റ് സമ്മാനങ്ങളും വിതരണം ചെയ്തു. ദുബായ് കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ “ഈദിയ ബൈ അക്കാഫ്” എന്ന പേരിൽ നടത്തിയ പരിപാടിയിലായിരുന്നു സമ്മാന വിതരണം.
ഷാർജ ∙ ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എസ്സിസിഐ) സംഘടിപ്പിച്ച 35-ാമത് ഷാർജ റമസാൻ ഫെസ്റ്റിവൽ സമാപിച്ചു. മേള എമിറേറ്റിന്റെ റീട്ടെയിൽ മേഖലയ്ക്കും വാണിജ്യ പ്രവർത്തനങ്ങൾക്കും പുത്തനുണർവേകി. ഏകദേശം 500 ദശലക്ഷം ദിർഹത്തിന്റെ വ്യാപാരം രേഖപ്പെടുത്തി. ഇത് മുൻ വർഷമായ 2024നെ അപേക്ഷിച്ച്
മടപ്പള്ളിയിലെയും പരിസര പ്രദേശത്തിലെയും ഖത്തറിൽ പ്രവാസ ജീവിതം നയിക്കുന്നവരുടെ സൗഹൃദ കൂട്ടായ്മയായ മാഫ് ഖത്തർ ലേഡീസ് വിങ് “പെരുന്നാൾ കിസ്സ” എന്ന പേരിൽ ഈദ് പ്രോഗ്രാം സംഘടിപ്പിച്ചു.
കാസർകോട് ജില്ലാ കെഎംസിസി ആഭിമുഖ്യത്തിൽ 'ഹല ഈദ് സംഗമം' നടത്തി. ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു.
അബുദാബി ∙ കേരള സോഷ്യൽ സെന്റർ (കെഎസ്സി ഈദുൽ ഫിത്ർ (പെരുന്നാൾ നിലാവ്) ആഘോഷം സംഘടിപ്പിച്ചു.
Results 1-6 of 84