Activate your premium subscription today
ലണ്ടൻ∙ ബോട്ടിലും വാനിലും ട്രക്കുകളുടെ പിന്നിലും നുഴഞ്ഞുകയറി ജീവൻ പണയം വച്ച് ബ്രിട്ടനിലെത്തി സ്ഥിരതാമസത്തിന് മോഹിക്കുന്നവർക്ക് വിലക്കിട്ട് ബ്രിട്ടൻ. ഇത്തരത്തിൽ അനധികൃത ബോട്ടിലും ട്രക്കുകളിലും അഭയാർഥികളായി എത്തുന്നവർ എത്രകാലം ബ്രിട്ടനിലെ അഭയാർഥി ക്യാംപുകളിൽ കഴിഞ്ഞാലും അവർക്ക് പൗരത്വം നൽകേണ്ടതില്ലെന്ന
അഭയാർഥി പുനരധിവാസ പരിപാടി താൽക്കാലികമായി നിർത്തിവച്ചിരിക്കെ ഹൂസ്റ്റണിലെ കാത്തലിക് ചാരിറ്റീസ് 120 ജീവനക്കാരെ പിരിച്ചുവിടും. ജനുവരി പകുതിയോടെ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് യുഎസ് അഭയാർഥി പ്രവേശന പരിപാടി (യുഎസ്ആർഎപി) താൽക്കാലികമായി നിർത്തിവയ്ക്കുകയും പതിറ്റാണ്ടുകളായി അഭയാർഥികളെ സഹായിച്ച സംഘടനകൾക്കുള്ള ഫെഡറൽ ധനസഹായം നിർത്തുകയും ചെയ്യുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചിരുന്നു.
ഗാസ ∙ വെസ്റ്റ് ബാങ്കിൽ പലസ്തീൻ കുടുംബങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യത്തിന്റെ നടപടികൾ അതിശക്തമായി തുടരുന്നു. നൂർ ഷാംസ് അഭയാർഥി ക്യാംപിൽ വീടുകൾ കേന്ദ്രീകരിച്ച് ഇസ്രയേൽ സേന നടത്തിയ വെടിവയ്പിൽ യുവതിയുൾപ്പെടെ 2 പേർ കൊല്ലപ്പെട്ടു. എട്ടു മാസം ഗർഭിണിയായ സോന്തോസ് ജമാൽ മുഹമ്മദ് ഷലാബി(23)യാണു കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് പരുക്കേറ്റു ഗുരുതര നിലയിലാണ്. റഹാഫ് ഫുവാദ് അബ്ദുല്ല അൽ അഷ്ഖറ്(21) ആണ് കൊല്ലപ്പെട്ട രണ്ടാമത്തെയാൾ. വീട്ടിൽനിന്നിറങ്ങുമ്പോൾ സൈന്യം ഇവരെ വെടിവയ്ക്കുകയായിരുന്നു. രണ്ടുപേരെയും ആശുപത്രിയിലെത്തിക്കാനുള്ള ആരോഗ്യപ്രവർത്തകരുടെ ശ്രമം സൈന്യം തടഞ്ഞതോടെ കുഞ്ഞിനെ പുറത്തെടുത്തു രക്ഷപ്പെടുത്താൻ കഴിഞ്ഞില്ലെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
വാഷിങ്ടൻ∙ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിനെക്കുറിച്ചുള്ള വൈകാരികമായ വിഡിയോ പങ്കുവച്ച ഗായികയും നടിയുമായ സെലീന ഗോമസിനെതിരെ വൈറ്റ് ഹൗസ് രംഗത്ത്. അനധികൃത കുടിയേറ്റക്കാരെ കുറിച്ച് ഓർത്തു കരഞ്ഞ നടി, കുടിയേറ്റക്കാരാൽ കൊല്ലപ്പെടുകയും ബലാത്സംഗത്തിനിരയാക്കപ്പെടുകയും ചെയ്ത പെൺകുട്ടികൾക്കായി കരഞ്ഞില്ലെന്നും വൈറ്റ് ഹൗസ് പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ഇരകളാക്കപ്പെട്ട മൂന്ന് പെൺകുട്ടികളുടെ അമ്മമാരുടെ വിഡിയോയാണ് സെലീന ഗോമസിന് മറുപടിയായി വൈറ്റ് ഹൗസ് പുറത്തുവിട്ടത്. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിൽ പൊട്ടിക്കരഞ്ഞ സെലീന ഗോമസിന്റെ വിഡിയോ വിവാദമായതിനു പിന്നാലെ, നടി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും വിഡിയോ പിൻവലിച്ചിരുന്നു.
ബോക്സ് ഓഫിസിൽ 219 മില്യൻ ഡോളറിലധികം കളക്ട് ചെയ്ത 2004 ലെ ഹോളിവുഡ് ചിത്രം, 'ദി ടെർമിനൽ' ജീവിതത്തിൽ ആവർത്തിക്കുകയാണോ?
ജറുസലം ∙ ഗാസ വെടിനിർത്തലിനു പിന്നാലെ, അധിനിവേശ വെസ്റ്റ്ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 8 പലസ്തീൻകാർ കൊല്ലപ്പെട്ടു. 35 പേർക്കു പരുക്കേറ്റു. ഹെലികോപ്റ്ററുകളുടെ സഹായത്തോടെയായിരുന്നു ആക്രമണം. ജെനിൻ നഗരത്തിലെ അഭയാർഥി ക്യാംപ് കേന്ദ്രീകരിച്ചുള്ള പലസ്തീൻ സായുധ സംഘടനകളെ ലക്ഷ്യമിട്ട് ഏതാനും വർഷങ്ങളായി ഇസ്രയേൽ സൈന്യം ഇവിടെ ആക്രമണം നടത്തിവരികയാണ്. വെസ്റ്റ്ബാങ്കിൽ പലസ്തീൻപ്രദേശങ്ങളിൽ ആക്രമണം നടത്തുന്ന ഇസ്രയേലി കുടിയേറ്റക്കാർക്കെതിരെയുള്ള ഉപരോധം പിൻവലിക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണു ജെനിൻ നഗരത്തിൽ ആക്രമണം നടത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉത്തരവിട്ടത്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അഭയാര്‍ഥി അപേക്ഷകളുടെ എണ്ണത്തിൽ ജർമനിയിൽ ഏകദേശം 29 ശതമാനം കുറവ്. അതേസമയം ഫെഡറല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണ് ഈ ഇടിവ് എന്ന് ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന് പറയുന്നു.
വർഷങ്ങൾക്കു മുൻപ്, വടക്കൻ അഫ്ഗാനിസ്ഥാനിലെ മസാരെ ഷെരീഫ് എന്ന പട്ടണത്തിലെ രക്ഷാക്യാംപിൽ ടബാൻ എന്ന ഒൻപതു വയസ്സുകാരിയെ കാണുമ്പോൾ അവളുടെ വലതുകയ്യിൽ ഒറ്റവിരൽ മാത്രമാണുണ്ടായിരുന്നത്. ശരീരം മുഴുവൻ മുറിവുകൾ. ‘നാറ്റോ’ സൈന്യത്തിന്റെ റോക്കറ്റ് ആക്രമണത്തിൽ ടബാനു മാതാപിതാക്കളും കുഞ്ഞനിയനും വീടും നഷ്ടമായിരുന്നു. പരിമിതസൗകര്യങ്ങൾ മാത്രമുള്ള ടെന്റിൽ ചുമർ നോക്കിക്കിടക്കുന്ന ആ പെൺകുട്ടിയുടെ അടഞ്ഞ കണ്ണുകൾ തീവ്രവേദനയാൽ പിടയുന്നതും ചോരക്കറ മായാത്ത കൺപോളകൾക്കിടയിലൂടെ നീർത്തുള്ളികൾ ഇറ്റുവീഴുന്നതും ഓർക്കുമ്പോൾ ഇന്നും എനിക്കു ശ്വാസം മുട്ടും. ചിറകു മുറിഞ്ഞ കുഞ്ഞാറ്റക്കിളി തണുത്തുറഞ്ഞ ഏതോ വിദൂരദേശത്തിരുന്ന് അമ്മയെ വിളിച്ചുകരയുന്ന സ്വപ്നം ഒരുപാടുനാൾ എന്നെ പിന്തുടർന്നു. വീടും മാതാപിതാക്കളും നഷ്ടപ്പെട്ട ടബാനെപ്പോലുള്ള കുഞ്ഞിക്കിളികളെ പിന്നെയും ഒരുപാടു സ്ഥലങ്ങളിൽ കണ്ടു. 2014ൽ തെക്കൻ സുഡാനിലെ ബെന്റ്യുവിൽ വംശീയയുദ്ധം നടന്നപ്പോൾ, ഭയന്നോടിയ ജയിംസ് എന്ന പതിനൊന്നു വയസ്സുകാരനെ ഏതോ ഗറിലസംഘം പിടികൂടി കൂടെച്ചേർത്തു. പേന പിടിക്കേണ്ട കൈകളിൽ അവർ തോക്കും ബുള്ളറ്റും നൽകി. മൂന്നു വർഷത്തെ പീഡനങ്ങൾക്കുശേഷം രക്ഷപ്പെട്ട ജയിംസ് യുഗാണ്ടയിലെ അഭയാർഥിക്യാംപിൽ എത്തുമ്പോൾ മാനസികമായി തകർന്നിരുന്നു. പക്ഷേ,
മുപ്പത്തിയേഴുകാരിയായ ഹബീബ അമിദ് അഹമ്മദിന്റെ ജീവിതം കഴിഞ്ഞ 7 വർഷമായി നരകതുല്യമാണ്. ചെറുപ്പത്തിൽ അവർ ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ ഒരു പലഹാരക്കടയിൽ സെയിൽഗേളായി ജോലിയെടുത്തിരുന്നു. കടയിൽ പതിവായി വന്നിരുന്ന ഒരു ചെറുപ്പക്കാരനുമായി ഇഷ്ടത്തിലായി. താമസിയാതെ അയാളെ വിവാഹം ചെയ്തു. അയാൾക്കൊപ്പമാണു സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെത്തിയത്. പിന്നീട് ഭർത്താവിന്റെ നാടായ അഫ്രീനിലേക്കു താമസം മാറി.
കോവിഡ് കാല നിയന്ത്രണങ്ങൾക്ക് ശേഷം അമേരിക്കയിലേക്കുള്ള കുടിയേറ്റം വർധിച്ചതായി മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട്.
Results 1-10 of 42