Activate your premium subscription today
റിയാദ് ∙ സൗദി അറേബ്യയിൽ വാഹനാപകടത്തിൽ തകർന്ന വാഹനത്തിൽ മരണത്തെ മുഖാമുഖം കണ്ടെങ്കിലും അത്ഭുതകരമായി രക്ഷപെട്ട് മലയാളി കുടുംബം. ഉംറ നിർവഹിച്ചു മടങ്ങും വഴിയാണ് മലപ്പുറം, മഞ്ചേരി, പയ്യനാട് സ്വദേശിയും 6 അംഗ കുടുംബം അൽ ഉലയ്ക്ക സമീപം അപകടത്തിൽപ്പെട്ടത്. കാൽനൂറ്റാണ്ടിലേറെ സൗദിയിലെ അറാറിൽ മുൻ പ്രവാസിയായ
പ്രവാസി മലയാളി ഹൃദയാഘാതം മൂലം റിയാദിലെ താമസ സ്ഥലത്ത് അന്തരിച്ചു. കണ്ണൂർ, കുറ്റൂർ, നെല്ലിയാട് സ്വദേശി പുതിയേടത്ത് വീട്ടിൽ, അജിത് കുമാർ(43) ആണ് മരിച്ചത്.
മക്ക ∙ ഈ വർഷം ആദ്യ 3 മാസത്തിനിടെ 65 ലക്ഷത്തിലേറെ പേർ ഉംറ നിർവഹിച്ചതായി ഹജ്, ഉംറ മന്ത്രി ഡോ.തൗഫിഖ് അൽ റബീഅ് അറിയിച്ചു.
തബൂക്കിൽ സദാചാരവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട നാല് പ്രവാസികളെ അറസ്റ്റ് ചെയ്തു.
സൗദി അറേബ്യയുടെ മുൻ സിവില് സര്വീസ് മന്ത്രിയും രാജ്യത്തെ പ്രമുഖ വ്യക്തിയായി എണ്ണപ്പെടുന്നയാളുമായ മുഹമ്മദ് ബിന് അലി അല്ഫായിസ്(87) അന്തരിച്ചു. സൗദിയിലെ ആദ്യത്തെ സിവില് സര്വീസ് മന്ത്രിയായിരുന്ന ഫായിസ് നേരത്തെ, തൊഴില്, സാമൂഹിക കാര്യ മന്ത്രിയായും സേവനം അനുഷ്ഠിച്ചിരുന്നു.
ഹജ് സീസണിൽ ജോലി ചെയ്യുന്ന താമസക്കാർക്ക് പാസ്പോർട്ട് വിഭാഗം പെർമിറ്റുകൾ നൽകിത്തുടങ്ങി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ 'അബ്ഷർ', മുഖീം പോർട്ടൽ എന്നിവ വഴി ഹജ് സീസണിൽ ജോലി ചെയ്യുന്നവർക്ക് മക്കയിലേക്കുള്ള പ്രവേശന പെർമിറ്റുകൾക്കുള്ള അപേക്ഷകൾ ഓൺലൈനിലൂടെ സ്വീകരിക്കാൻ തുടങ്ങിയതായി പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് പ്രഖ്യാപിച്ചു.
ഉംറ നിർവഹിക്കാൻ നാട്ടിൽ നിന്നും എത്തിയ മലയാളി തീർഥാടകൻ മക്കയിൽ അന്തരിച്ചു. തൃശൂർ, വട്ടപ്പള്ളി സ്വദേശി മുഹമ്മദ് രായം മരക്കാർ (81) ആണ് മരിച്ചത്.
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം ദമാമിൽ അന്തരിച്ചു. മലപ്പുറം, തിരൂർ, പരിയാപുരം സ്വദേശി പുഴക്കര അബ്ദുൽ സമദ് (46) ആണ് ദമാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ മരിച്ചത്.
ബുറൈദക്ക് സമീപം അൽഗാത് - മിദ്നബ് റോഡിൽ നടന്ന വാഹന അപകടത്തിൽ പ്രവാസി മലയാളി യുവാവ് മരിച്ചു. റിയാദിൽ ജോലി ചെയ്തിരുന്ന കോഴിക്കോട് സിവിൽ സ്റ്റേഷൻ സ്വദേശി റയിസ്(32) ആണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച പത്തനംതിട്ട സ്വദേശിനിയായ ആരോഗ്യ പ്രവർത്തക ലക്ഷ്മി ശ്രീകുമാറി (34)ന്റെ മൃതദേഹം ഇന്ന്(ചൊവ്വ) നാട്ടിലെത്തിക്കും.
Results 1-10 of 4240