Activate your premium subscription today
അബുദാബി ∙ യുഎഇയിൽ പൊതുമാപ്പ് അവസാനിച്ചതിനുശേഷം നിയമലംഘകരെ കണ്ടെത്താൻ നടത്തിയ പരിശോധനയിൽ ഒരു മാസത്തിനിടെ 6000 പേർ അറസ്റ്റിലായി. 270 പരിശോധനകളിലായാണ് ഇത്രയും പേർ പിടിക്കപ്പെട്ടതെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐസിപി) വാർത്താസമ്മേളനത്തിൽ
പൊതുമാപ്പ് അവസാനിച്ചതിന് ശേഷം കഴിഞ്ഞ മാസം നടത്തിയ തിരച്ചിലിൽ 6,000ലേറെ വീസ നിയമലംഘകർ പിടിയിലായി. ഇതിനായി അധികൃതർ 270 പരിശോധനകൾ നടത്തി. ടുവേർഡ്സ് എ സെയ്ഫർ സൊസൈറ്റി എന്ന തലക്കെട്ടിലാണ് ക്യാംപെയിൻ നടത്തിയത്.
ദുബായ് ∙ നാലു മാസം നീണ്ട യുഎഇ പൊതുമാപ്പ് ദുബായിൽ 15,000ത്തോളം ഇന്ത്യക്കാർ പ്രയോജനപ്പെടുത്തിയതായി ഇന്ത്യൻ കോൺസുലേറ്റ്.
രാജ്യത്ത് അനധികൃതമായി താമസിക്കുന്നവർക്ക് പിഴകളോ ശിക്ഷാനടപടികളോ ഇല്ലാതെ താമസ രേഖകൾ ശരിയാക്കാനും രാജ്യം വിടാനുംഅവസരം നൽകുന്ന പൊതുമാപ്പ് പദ്ധതി ഇന്ന് (ഡിസംബർ 31) അവസാനിക്കും. പൊതുമാപ്പിന്റെ ആനുകൂല്യം ഇതുവരെ പ്രയോജനപ്പെടുത്തിയത് രണ്ടര ലക്ഷത്തോളം പേരാണെന്ന് അധികൃതർ അറിയിച്ചു. ദുബായ് എമിറേറ്റിൽ ഇതിനകം 2,36,000 പേർ പൊതുമാപ്പിന്റെ അവസരം പ്രയോജനപ്പെടുത്തിയതായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി വെളിപ്പെടുത്തി.
അബുദാബി∙യുഎഇയിൽ നാലു മാസം നീണ്ട പൊതുമാപ്പ് ഇന്ന് അവസാനിക്കുന്നതോടെ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന നാളെ മുതൽ ഊർജിതമാക്കും. രണ്ടര ലക്ഷത്തോളം പേരാണ് ഇത്തവണ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. 55,200 പേർക്ക് എക്സിറ്റ് പെർമിറ്റ് നൽകി. 41,000 പേർ ഇതിനകം രാജ്യം വിട്ടു. 1.8 ലക്ഷത്തിലേറെ പേർ രേഖകൾ ശരിയാക്കി രാജ്യത്തു തന്നെ തുടരും. പൊതുമാപ്പ് കാലാവധിക്കു ശേഷം പിടിയിലാകുന്നവരെ ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തും.
അബുദാബി ∙ യുഎഇയിൽ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധന ജനുവരി ഒന്നു മുതൽ ശക്തമാക്കുന്നു.
അബുദാബി ∙ യുഎഇയിൽ പൊതുമാപ്പ് അവസാനിക്കാൻ ഒരാഴ്ച ബാക്കി നിൽക്കെ, അനധികൃത താമസക്കാർ എത്രയും വേഗം താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടുപോവുകയോ ചെയ്യണമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) ആവശ്യപ്പെട്ടു. 31നകം നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവർക്കു കടുത്ത ശിക്ഷ നേരിടേണ്ടിവരും.
അബുദാബി ∙ യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് അവസാനിക്കാൻ ഒരാഴ്ച കൂടി മാത്രം ബാക്കി. അനധികൃത താമസക്കാർ ഈ മാസം 31നകം നടപടിക്രമങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമലംഘകർക്ക് രേഖകൾ ശരിയാക്കി യുഎഇയിൽ തുടരാനോ രാജ്യംവിട്ടു പോകാനോ മതിയായ കാലയളവ് നൽകിയതിനാൽ ഇളവ് നീട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച 2 മാസത്തെ പൊതുമാപ്പ് അപേക്ഷകർ കൂടിയതോടെ 2 മാസത്തേക്കു കൂടി നീട്ടുകയായിരുന്നു.
ദുബായ് ∙ ഉദാരമായ നിബന്ധനകളോടെ യുഎഇ നടപ്പാക്കുന്ന പൊതുമാപ്പ് തീരാൻ ഇനി രണ്ടാഴ്ച കൂടി മാത്രം.
പൊതുമാപ്പ് പദ്ധതിയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കണമെന്ന് താമസ- കുടിയേറ്റ വിഭാഗം (ജിഡിആർഎഫ്എ) തലവൻ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അഭ്യർഥിച്ചു.
Results 1-10 of 76