Activate your premium subscription today
റാസൽഖൈമ ∙ മോട്ടർ സൈക്കിളിൽ കാറിടിച്ച് 2 ഇമറാത്തി പെൺകുട്ടികൾ മരിച്ചു.
നെടുങ്കണ്ടം ∙ ബാലഗ്രാം സ്വദേശിയായ യുവാവ് ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. പുളിമൂട്ടിൽ ജോൺസന്റെ മകൻ മനു പി.ജോൺസനാണു (39) മരിച്ചത്.
ശ്രീകണ്ഠപുരം (കണ്ണൂർ) ∙ രണ്ടു മാസം മുൻപ് ഷാർജയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വളക്കൈ സിദ്ദിഖ് നഗറിലെ സി.പി.മുബഷിർ (28) മരിച്ചു.
അബുദാബി ∙ റോഡപകടങ്ങൾ വഴിയുള്ള മരണങ്ങളിൽ 50% കുറവ് രേഖപ്പെടുത്തിയ ലോകത്തെ 10 പ്രമുഖ രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയും. ബെലാറസ്, ബ്രൂണെ, ഡെൻമാർക്ക്, ജപാൻ, ലിത്വാനിയ, നോർവേ, റഷ്യ, ട്രിനിഡാഡ്, ടൊബാഗോ, വെനസ്വേല എന്നിവയാണ് മറ്റ് രാജ്യങ്ങൾ.
ഫുജൈറ ∙ മർബാഹ് തുറമുഖത്ത് മത്സ്യബന്ധന ബോട്ടിന് തീ പിടിച്ച് ഒരാൾ മരിച്ചു. 2 പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 9.48നാണ് ഇതുസംബന്ധമായ വിവരം ലഭിച്ചതെന്ന് ഫുജൈറ പൊലീസ് പറഞ്ഞു. മരിച്ചയാളെക്കുറിച്ചും പരുക്കേറ്റവരെക്കുറിച്ചും കൂടുതൽ വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.
ഫുജൈറ ∙ യുഎഇയിൽ പരിശീലന വിമാനം തകർന്ന് പരിശീലകനായ പൈലറ്റ് മരിച്ചതായി ജനറൽ അതോറിറ്റി ഒാഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ട്രെയിനിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ട്രെയിനിയുമായി പരിശീലന വിമാനം പറത്തുകയായിരുന്ന ഫ്ലൈറ്റ് ഇൻസ്ട്രക്ടറാണ് മരിച്ചത്. ഫുജൈറ തീരത്താണ് പൈലറ്റിന്റെ മൃതദേഹം കണ്ടെത്തിയത്.
ഷാർജ ∙ എമിറേറ്റ്സ് റോഡിൽ നാലുവാഹനങ്ങൾ കൂട്ടിയിടിച്ച് 6 പേർക്കു പരുക്കേറ്റു. അമിത വേഗമാണ് അപകട കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു.
ദുബായ് ∙ രണ്ടുപേരുടെ മരണത്തിനിടയാക്കി തീപിടിത്തമുണ്ടായത് ദുബായുടെ പഴയ സിരാകേന്ദ്രമായ നായഫിലെ ബനിയാസ് സ്ക്വയറിൽ. മലയാളികളടക്കം തിങ്ങിപ്പാർക്കുന്ന ഇവിടുത്തെ ഹോട്ടലിൽ ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. ഹോട്ടലിലുണ്ടായിരുന്ന 2 പേർ കനത്ത പുക ശ്വസിച്ച് ശ്വാസംമുട്ടി മരിക്കുകയായിരുന്നു.
ദുബായ് ∙ ദെയ്റ നായിഫിൽ പുക ശ്വസിച്ച് 2 പേര് മരിച്ചു. ദുബായ് മീഡിയാ ഓഫിസാണ് ഇക്കാര്യം അറിയിച്ചത്. നായിഫിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം. ഉടൻ സ്ഥലത്തെത്തിയ ദുബായ് സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം നടത്തി. ഹോട്ടലിലുണ്ടായിരുന്നുവരെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചു. അപകടത്തക്കുറിച്ചും മരിച്ചവരെക്കുറിച്ചും
ചെറിയ അപകടങ്ങൾക്കു ശേഷം വാഹനങ്ങൾ റോഡിൽനിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റണമെന്ന് അബുദാബി പൊലീസ് ഡ്രൈവർമാരോട് അഭ്യർഥിച്ചു. വാഹനം നീക്കാത്തവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.
Results 1-10 of 43