Activate your premium subscription today
അബുദാബി ∙ യുഎഇയിൽ സ്വകാര്യ മേഖലാ സ്ഥാപനങ്ങളിലെ നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം. 2024ൽ 6.88 ലക്ഷം കമ്പനികളിൽ നടത്തിയ പരിശോധനയിൽ 29,000 നിയമലംഘനം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
അജ്മാൻ ∙ ഒന്നര മാസത്തോളം റിക്രൂട്ടിങ് ഏജൻസിയുടെ അനധികൃത തടവിൽക്കഴിഞ്ഞ മലയാളി സ്ത്രീക്ക് ഒടുവിൽ മോചനം.
വീസ കാലാവധി കഴിഞ്ഞ ശേഷവും യുഎഇയിൽ തുടർന്നതിന്റെ പേരിൽ പിടിക്കപ്പെട്ട് ജയിലുകളിലോ നാടുകടത്തൽ കേന്ദ്രങ്ങളിലോ കഴിയുന്നവർക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം ഇതുവരെ പ്രയോജനപ്പെടുത്തിയത് ഇരുപതിനായിരത്തിലേറെ പേർ. യുഎഇ വിടാതെത്തന്നെ താമസം നിയമപരമാക്കുന്നതിനുള്ള സുവർണാവസരമാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിഷ് ഒരുക്കിയിരിക്കുന്നത്. യുഎഇയിൽതന്നെ താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും പൊതുമാപ്പു നിയമം നൽകുന്നുണ്ട്. വീസ നിയമലംഘനത്തിന്റെ പേരിൽ മടക്കയാത്ര മുടങ്ങിയ പ്രവാസികൾക്ക് യുഎഇ അനുവദിച്ച പൊതുമാപ്പ് സെപ്റ്റംബർ ഒന്നിനാണു തുടങ്ങിയത്. ഒക്ടോബർ 30 വരെയാണ് പൊതുമാപ്പിന്റെ കാലാവധി. അനധികൃത താമസവുമായി ബന്ധപ്പെട്ട എല്ലാ കുറ്റങ്ങൾക്കും ഇളവു നൽകുന്ന പൊതുമാപ്പ് കാലത്ത് നിയമലംഘകർക്ക് സുരക്ഷിതരായി സ്വന്തം രാജ്യത്തേക്കു മടങ്ങാനാകും. വീസ രേഖകൾ നിയമാനുസൃതമാക്കുകയോ പുതിയ വീസയിൽ യുഎഇയിലേക്കു മടങ്ങി വരികയോ ചെയ്യാം...
അജ്മാൻ ∙ വീട്ടുജോലിക്കായി എറണാകുളം കോതമംഗലത്ത് നിന്ന് യുഎഇയിലെത്തിയ സ്ത്രീ കഴിഞ്ഞ ഒരാഴ്ചയിലേറെയായി വീസ ഏജന്റായ ശ്രീലങ്കക്കാരന്റെ തടങ്കലിൽ. ഇവരുടെ മോചനത്തിനായി നാട്ടിലുള്ള ഭർത്താവും ഇടവകയിലെ വികാരിയച്ചനും യുഎഇ അധികൃതരുടെയും ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിന്റെയും മലയാളി സാമൂഹിക പ്രവർത്തകരുടെയും സഹായം
കുവൈത്തിൽ ഗാർഹിക മേഖലകളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് അവരുടെ വീസ ഇനി മുതൽ സ്വകാര്യ മേഖലയിലേക്ക് മാറ്റാൻ അനുമതി. നിലവിലെ സ്പോൺസറുടെ കീഴിൽ ഒരു വർഷം പൂർത്തിയാക്കിയവർക്ക് ഈ മാസം 14 മുതൽ സെപ്റ്റംബർ 12 വരെയാണ് വീസ മാറ്റത്തിന് അവസരം.
ദുബായ്∙ സന്ദർശക വീസയിൽ ജോലി തേടിയെത്തുന്നവരെ കണ്ടെത്താൻ യുഎഇയിലെ വിമാനത്താവളങ്ങളിൽ ഇമിഗ്രേഷൻ വിഭാഗം പരിശോധന കർശനമാക്കി. കൃത്യമായ യാത്രാ രേഖകൾ ഇല്ലാത്തതിനാൽ ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നെത്തിയ നൂറു കണക്കിനാളുകളെ കഴിഞ്ഞ ദിവസം ദുബായ് വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരുന്നു.
ദുബായ് ∙ തൊഴിലുടമ മുങ്ങിയതിനെ തുടർന്ന് മലയാളികളുൾപ്പെടെ മുന്നൂറിലേറെ ജീവനക്കാർ പ്രതിസന്ധിയിലായി. ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് (ഡി െഎപി) ഒന്നിലെ മാർബിൾ–വൂഡ് കമ്പനിയുടെ ഉടമകളായ 3 ലബനീസ് സ്വദേശികളാണ് അവരുടെ ജീവനക്കാർക്ക് 8 മാസത്തെ ശമ്പളം നൽകാതെ യുഎഇയിൽ നിന്ന് ആരുമറിയാതെ സ്ഥലം വിട്ടത്. ജീവനക്കാർ
ദുബായ് ∙ ജോലി ചെയ്യുന്ന വീട്ടിലെ അംഗങ്ങളുടെ ചിത്രങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചാൽ, ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തെ തൊഴിൽ വിലക്ക് ഏർപ്പെടുത്തുമെന്നു സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. വീണ്ടും തൊഴിൽ വീസ ലഭിക്കാൻ നിരോധന കാലം കഴിയണം. തൊഴിലിൽ നിന്ന് വിട്ടു നിന്ന കേസിൽ
ദുബായ് ∙ യുഎഇയില്‍ ജോലിയെന്നുളളത് മിക്കവരുടെയും സ്വപ്നമാണ്. സ്വപ്നം കണ്ട ജോലിക്കായി യുഎഇയിലേക്ക് വരാനിക്കുന്നവരാണെങ്കില് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. തൊഴില്‍ ചെയ്യുന്നതിന് കൃത്യമായ മാർഗനിർദേശങ്ങളും നിയമങ്ങളുമുളള രാജ്യമാണ് യുഎഇ. അതുകൊണ്ടുതന്നെ യുഎഇയിലേക്ക് പറക്കും മുന്‍പ് ചില കാര്യങ്ങളില്‍
ദുബായ്∙ ഓരോ ദിവസവും ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ഉച്ചവിശ്രമം 4 വരെയാക്കണമെന്നു തൊഴിലാളികൾ. തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവർക്ക് 3 മണിക്കുള്ള ചൂടും താങ്ങാനാവുന്നില്ല......
Results 1-10 of 26