Activate your premium subscription today
ഷാർജ ∙ രാത്രികാലങ്ങളെ വിലക്കുറവിന്റെ ആഘോഷരാവുകളാക്കി ഷാർജ റമസാൻ നൈറ്റ്സിന്റെ 35-ാം പതിപ്പിന് എക്സ്പോ സെന്ററിൽ വർണാഭമായ തുടക്കം. ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും ഷാർജ എക്സ്പോ സെന്ററിന്റെയും ചെയർമാൻ അബ്ദുല്ല സുൽത്താൻ അൽ ഒവൈസ് ഉദ്ഘാടനം നിർവഹിച്ചു.
അബുദാബി ∙ റമസാനിൽ നാലായിരത്തിലേറെ ഉൽപന്നങ്ങൾക്ക് 60% വരെ വിലക്കുറവുമായി അഡ്കോപ്. 185 അവശ്യ വസ്തുക്കളുടെ വില കഴിഞ്ഞ വർഷത്തെക്കാൾ കുറച്ചു. ഇതിനു പുറമെ 250 ദിർഹത്തിന് സാധനങ്ങൾ വാങ്ങുന്നവർക്ക് 50 ദിർഹം തിരികെ ലഭിക്കുന്ന കാഷ് ബാക്ക് ഓഫറും പ്രഖ്യാപിച്ചു. ഖലീഫ ഫൗണ്ടേഷനുമായി ചേർന്ന് വിലക്കുറവിൽ സാധനങ്ങൾ
ദുബായ് ∙ റമസാൻ പ്രമാണിച്ച് ദുബായിൽ 55 പുതിയ പള്ളികൾ കൂടി നിർമിക്കുന്നു. ദുബായിൽ 70 ശതമാനം മസ്ജിദുകളിലും ഇംഗ്ലിഷ് ഭാഷകളിൽ ഖുതുബ (ജുമുഅ പ്രഭാഷണം) വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. 47.5 കോടി ദിർഹം ചെലവിലാണ് പുതിയ പള്ളികൾ നിർമിക്കുന്നത്. ഇവ പൂർത്തിയാകുന്നതോടെ 40,961 വിശ്വാസികൾക്കു കൂടി പ്രാർഥനാ
ഗൾഫ് രാജ്യങ്ങളിലെ ഇസ്ലാം മത വിശ്വാസികളും ഒരു മാസം നീളുന്ന റമസാൻ വ്രതാനുഷ്ഠാനങ്ങൾക്കുള്ള അവസാന വട്ട ഒരുക്കത്തിലാണ്. ഗൾഫിൽ ശൈത്യത്തിൽ നിന്ന് വേനലിലേക്കുള്ള കാലാവസ്ഥാ മാറ്റത്തിനിടെയാണ് പുണ്യമാസത്തിന് തുടക്കമാകുന്നത്.ഒരു വിശ്വാസിയുടെ ഭക്ഷണക്രമം, ജീവിതശൈലി, സാമൂഹിക ഇടപെടൽ എന്നിവയിലെല്ലാം വലിയ മാറ്റമാണ്
ഷാർജ ∙ റമസാനിൽ അർധരാത്രിക്കു ശേഷവും തുറന്നു പ്രവർത്തിക്കുന്ന ഭക്ഷ്യശാലകൾ പ്രത്യേക പെർമിറ്റ് എടുക്കണമെന്ന് ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു. ഇത് സംബന്ധിച്ച അപേക്ഷ സ്വീകരിച്ചുതുടങ്ങി. നഗരസഭയുടെ വെബ്സൈറ്റിൽ കൺട്രോൾ ആൻഡ് ഇൻസ്പെക്ഷൻ ഓപ്ഷനിൽ പ്രവേശിച്ചാണ് അപേക്ഷ സമർപ്പിക്കേണ്ടത്. റമസാനിൽ പകൽ ഭക്ഷണം പാകം
റമസാൻ വ്രതാനുഷ്ഠാനത്തിന്റെ പവിത്രത, സദ്ഫലങ്ങള്‍, പുണ്യങ്ങള്‍ തുടങ്ങിയവ വിശദീകരിക്കുന്നതിനായി ഖിസൈസ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ “അഹ് ലന് റമസാന്‍ ‘25” വിവിധ പരിപാടികളോടെ ഈ മാസം 15ന് ഖിസൈസ് സെന്റര്‍ അങ്കണത്തില്‍ നടക്കും.
ഇപ്രാവശ്യത്തെ പെരുന്നാൾ ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച അദ്ദേഹത്തിന്റെ കൊച്ചുമക്കളോടൊപ്പമുള്ള ഫോട്ടോയാണ്.
ദുബായ് ∙ യുഎഇയിലടക്കം മിക്ക ഗൾഫ് രാജ്യങ്ങളിലും പെരുന്നാളാഘോഷം (ഈദുൽ ഫിത്ർ) ബുധനാഴ്ചയാണ്. തിങ്കൾ മുതൽ പെരുന്നാളവധി ആരംഭിച്ചു. നഗരവീഥികളില്‍ കൂടുതൽ അലങ്കാരവിളക്കുകൾ സജ്ജീകരിച്ചു. ഈദ് ഗാഹുകൾ അടക്കം ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഈദുഗാഹുകളും പള്ളികളും പെരുന്നാൾ പ്രാർഥനയ്ക്കായി ഒരുങ്ങിക്കഴിഞ്ഞു.
ദുബായ്∙ പെരുന്നാളിന് മൈലാഞ്ചിയിടാന്‍ ഇഷ്ടമില്ലാത്തവരുണ്ടാകുമോ. യുഎഇയിലും പെരുന്നാളിനോട് അനുബന്ധിച്ച് കൈകളിലും കാലുകളിലും മൈലാഞ്ചിയണിയുന്നവർ നിരവധിയാണ്. അറബ് സംസ്കാരവുമായി അഭേദ്യമായ ബന്ധമുണ്ട് മൈലാഞ്ചിക്ക്. മരുഭൂമിയിലെ ചൂട് കാലാവസ്ഥയില്‍ നിന്ന് ആശ്വാസമാകാന്‍ പണ്ട് കാലത്ത് മൈലാഞ്ചി
അബുദാബി ∙ റമസാൻ രാവിൽ ലൈലത്തുൽ ഖദ്റിന്റെ പുണ്യം തേടി എത്തിയ ആയിരക്കണക്കിന് വിശ്വാസികൾ മസ്ജിദുകളെ ഭക്തിസാന്ദ്രമാക്കി. ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും ഒത്തുവന്ന ധന്യമുഹൂർത്തത്തിൽ വിശ്വാസികളാൽ സമ്പന്നമായിരുന്നു ആരാധനാലയങ്ങൾ. 5 നേരത്തെ നമസ്കാരങ്ങളിലും റമസാനിലെ പ്രത്യേക പ്രാർഥനകളായ തറാവീഹിലും
Results 1-10 of 50