Activate your premium subscription today
സന ∙ യെമനിലെ റാസ് ഇസ എണ്ണ തുറമുഖത്ത് യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ 74 പേർ മരിച്ചതിനു പിന്നാലെ ഇസ്രയേലിനും യുഎസിനും എതിരായ ആക്രമണങ്ങൾ തുടരുമെന്ന് ഹൂതികളുടെ മുന്നറിയിപ്പ്. ഗാസയിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നതുവരെ പലസ്തീൻ ജനതയെ പിന്തുണയ്ക്കുമെന്നും ഹൂതികൾ വ്യക്തമാക്കി. ഒരു മാസത്തിലേറെയായി യെമനിൽ യുഎസ് നടത്തുന്ന ആക്രമണങ്ങൾ കൂടുതൽ ഏറ്റുമുട്ടലുകൾക്ക് മാത്രമേ കാരണമാകൂ എന്നും ഹൂതികൾ പറഞ്ഞു.
വാഷിങ്ടൻ ∙ യുഎസിലെ ഫ്ലോറിഡ സര്‍വകലാശാലയില്‍ വിദ്യാർഥി നടത്തിയ വെടിവയ്പ്പിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 6 പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥയായിരുന്ന അമ്മയുടെ തോക്ക് ഉപയോഗിച്ചാണ് ഇരുപതുകാരനായ മകൻ വെടിയുതിർത്തത്. അക്രമിയായ വിദ്യാർഥിയെ പൊലീസ് വെടിവച്ച് കീഴ്പ്പെടുത്തി.
ഹൂസ്റ്റൺ ∙ 2021 ജൂൺ 30 ന് തെക്കുപടിഞ്ഞാറൻഹൂസ്റ്റൺ അപ്പാർട്ട്മെന്റിൽ ദമ്പതികളെയും അവരുടെ 6 വയസ്സുള്ള മകളെയും വെടിവെച്ചു കൊലപ്പെടുത്തിയ 28 കാരനായ സേവ്യർ ഡേവിസിനെ വധശിക്ഷയ്ക്ക് വിധിച്ചു. ഫോണ്ട്രെൻ റോഡിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ രാത്രി 10:30 ന് തൊട്ടുപിന്നാലെയാണ് ഭയാനകമായ കുറ്റകൃത്യം നടന്നത്.
സ്റ്റൂഡന്റ് ഗ്രൂപ്പുകളുടെ അധികാരം കുറയക്കണം, അമേരിക്കൻ മൂല്യങ്ങൾ പാലിക്കാത്ത വിദ്യാർഥികളെ കുറിച്ച് സർക്കാരിൽ റിപ്പോർട്ട് ചെയ്യണം, ഡിഇഐ ( Diversity, equity, and inclusion) പരിപാടികൾ റദ്ദാക്കണം തുടങ്ങിയ കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്ന ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങൾ നിരസിച്ച ഹാർവഡ് സർവകലാശാലയ്ക്കുള്ള ഏകദേശം 2.3 ബില്യൻ ഡോളറിന്റെ ഫെഡറൽ സഹായം യുഎസ് വിദ്യാഭ്യാസ വകുപ്പ് നിർത്തിവച്ചു.
ടെക്സസ് സംസ്ഥാനത്തെ അമേരിക്കൻ പൗരന്മാർ തങ്ങളുടെ ജന പ്രതിനിധികളെ തിരഞ്ഞെടുക്കുവാൻ ഏപ്രിൽ 22 മുതൽ പോളിങ് ബൂത്തിലേക്ക്. സമ്മതിദാനവകാശം രേഖപ്പെടുത്തുവാൻ ഉള്ള അവസാനദിവസം മെയ് 3 ന് ആറുമണിവരെയാണ്.
എൻഎസ്എസ് ഓഫ് ഹഡ്സൺവാലിയുടെ വിഷു ആഘോഷം ഏപ്രിൽ 13 ന് രാവിലെ 11 മണി മുതൽ 4 മണി വരെ ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസ് റസ്റ്ററന്റിൽ വച്ച് ആഘോഷിച്ചു.
ലൈറ്റ് മീഡിയ എന്റർടൈൻമെന്റും ഫ്രീഡിയ എന്റർടൈൻമെന്റ് ആൻഡ് വണ്ടർവാളും സംയുക്തമായി സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോ ഏപ്രിൽ 26 ന് വൈകുന്നേരം 6 മണിക്ക് മെസ്കിറ്റു ഷാരോൺ ഇവന്റ് സെന്ററിൽ വച്ച് നടത്തുന്നു
സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിൽ വിശുദ്ധ വാര കർമ്മങ്ങൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. വിശുദ്ധ വാര കർമ്മങ്ങളിലേക്കു ഇടവക ജനങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ്. വികാരി ഫാ. ജോഷി വലിയവീട്ടിൽ എന്നിവർ അറിയിച്ചു.
ഹൂസ്റ്റൺ ∙ സെന്റ് മേരീസ് ക്നാനായ കാതോലിക്ക ദൈവാലയത്തിൽ സീനിയോഴ്സിനായി ഏകദിന കൂട്ടായ്മ നടത്തപ്പെട്ടു.
ടെക്സസ് ∙ സ്ത്രീകൾമാത്രം സഞ്ചാരികളായ ആദ്യ ബഹിരാകാശയാത്ര വിജയകരം. ബ്ലൂ ഒറിജിന്റെ ബഹിരാകാശ വാഹനത്തിലാണ് പോപ് താരം കെയ്റ്റി പെറി അടക്കം 6 സ്ത്രീകൾ 11 മിനിറ്റ് ബഹിരാകാശ യാത്ര നടത്തിയത്. ബഹിരാകാശയാത്രയുടെ 60 വർഷത്തെ ചരിത്രത്തിൽ ആദ്യമാണ് സ്ത്രീകൾ മാത്രം യാത്രികരായത്. വെസ്റ്റ് ടെക്സസിൽനിന്ന് യുഎസ് സമയം
Results 1-10 of 7811