Activate your premium subscription today
വേൾഡ് മലയാളി ഫെഡറേഷന്റെ പ്രതിനിധികൾ സ്ഥാപക ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തിൽ അയർലൻഡിലെ ആദ്യത്തെ ഇന്ത്യൻ മേയർ ബേബി പെരേപ്പാടനെ (സൗത്ത് ഡബ്ലിൻ മേയർ) സന്ദർശിച്ചു.
കൊച്ചി ∙ യുവാക്കളിൽ നിന്നും ലഹരി വിരുദ്ധ അംബാസഡർമാരെ കണ്ടെത്തിയും സ്കൂൾ, കോളജ് വിദ്യാർഥികളെ ഒരുമിപ്പിച്ച് ലഹരിക്കെതിരെ പ്രതിരോധം തീർത്തും കേരളത്തിലെ ലഹരി വ്യാപനത്തിനെതിരെ പോരാടാൻ വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യൂഎംഎഫ്) ഒരുങ്ങുന്നു. ലഹരി വിരുദ്ധ പോരാട്ട ക്യാംപെയ്ൻ എന്ന തലക്കെട്ടിൽ മലയാളികളുടെ സാന്നിധ്യമുള്ള വിവിധ രാജ്യങ്ങളിലും പ്രത്യേകിച്ച് കേരളത്തിലെ 14 ജില്ലകളിലും ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിക്കും.
വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യൂ എം എഫ്) - യു.കെ ചാപ്റ്റർ സംഘടിപ്പിക്കുന്ന കേരള ഫെസ്റ്റിവൽ ഈ മാസം 25ന് നടക്കും. ഹാർലോ മലയാളി അസോസിയേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വാഴച്ചാൽ വനഡിവിഷൻ്റെ കീഴിലുള്ള പോത്ത് പാറ, വാച്ചുമരം , മുക്കുംപ്പുഴ എന്നീ ആദിവാസി നഗറുകളിലുള്ള 150 കുടുംബങ്ങൾക്ക് പുതുവസ്ത്രവും ക്രിസ്മസ് കേക്കും മിഠായികളും വിതരണം ചെയ്തുകൊണ്ട് ഡബ്ല്യുഎംഎഫ് ഏഷ്യ റീജൻ ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.
ദമാം ∙ ദുരന്തങ്ങളിലും പ്രയാസങ്ങളിലും ഒറ്റക്കെട്ടായി നിൽക്കുന്ന മലയാളികൾ മലയാളികളുടെ ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ്മയുടെ ഭാഗമാകാൻ ഇനിയും മടിക്കരുതെന്ന് വേൾഡ് മലയാളി ഫെഡറേഷൻ മിഡിൽ ഈസ്റ്റ് പ്രസിഡന്റ് വർഗീസ് പെരുമ്പാവൂർ. സൗദി എറണാകുളം എക്സ്പ്പാട്രിയേട്സ് ഫെഡറേഷൻ (സീഫ്) സംഘടിപ്പിക്കുന്ന സീഫ് കാർണിവൽ
ജി 7 കേന്ദ്രഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറ്റലിയിൽ എത്തിയ സഹമന്ത്രി സുരേഷ് ഗോപിക്ക് വേൾഡ് മലയാളി ഫെഡറേഷനും ഇറ്റലിയിലെ ഇന്ത്യൻ എംബസിയും സംയുക്ത സ്വീകരണം നൽകി.
ഡബ്ലിൻ ∙ വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ് കൗൺസിൽ സംഘടിപ്പിച്ച കുടുംബ സംഗമം ഡോ. പ്രിൻസ് പള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിലും മലയാളി സമൂഹത്തിനും നൽകിയ സംഭാവനകൾ കണക്കിലെടുത്തുകൊണ്ട് അയർലൻഡ് സൗത്ത് ഡബ്ലിന് മേയർ ബേബി പെരേപ്പാടൻ, കൗൺസിലർ ബ്രിട്ടോ പെരേപ്പാടൻ, സോമി തോമസ്, വർഗീസ് ജോയ് എന്നിവരെ
വേൾഡ് മലയാളി ഫെഡറേഷൻ സംഘടിപ്പിച്ച കൾച്ചറൽ പരിപാടിയുടെ ഭാഗമായി ഗായകൻ ബിജു നാരായണന്റെ സംഗീതപരിപാടി അരേങ്ങറി.
ആഗോള പ്രവാസി സംഘടന വേൾഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ് നിർവഹിച്ചു. ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശി മിനി രാജേന്ദ്രനാണ് വേൾഡ് മലയാളി ഫെഡറേഷൻ ചാരിറ്റി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വീട് പണിതു നൽകിയത്.
ദുബായ് ∙ വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യുഎംഎഫ്) യുഎഇയിൽ സംഘടിപ്പിക്കുന്ന ഒരുമയ്ക്കായ് ഒരോണം എന്ന കലാപരിപാടിയുടെ ബ്രോഷർ നടനും റേഡിയോ അവതാരകനുമായ മിഥുൻ രമേശ് പ്രകാശനം ചെയ്തു.
Results 1-10 of 14