Activate your premium subscription today
റീലുകളിൽ പ്രശംസ കൊണ്ടു മൂടുന്ന വീട്ടിലൂണ് ഹോട്ടലിൽ പോയി നോക്കി. മുടുക്കിലൂടെ (ഇടുങ്ങിയ ഇടവഴി) കുറേ പോകുമ്പോൾ വീട്. വണ്ടികൾ പാർക്ക് ചെയ്യാൻ പറമ്പ്. വീട്ടിലെ ‘ഊൺസ്’ പക്ഷേ കാശിനു കൊള്ളില്ല. വൻ വിലയുള്ള നോൺവെജ് സ്പെഷ്യലുകളുണ്ട്. അതിൽപ്പിടിച്ചാണ് റീലുകളിലെ പ്രശംസ. തിരിച്ചിറങ്ങുമ്പോൾ പലരും പറഞ്ഞു പോകും–
നിറത്തിന്റെ പേരിൽ ഉള്ള അവഹേളനം ഒരു യുവതിയെ ആത്മഹത്യയിലേക്ക് നയിച്ച വാർത്ത രണ്ടു ദിവസമായി പത്രത്തിൽ കാണുന്നു. ആ വാർത്തയാണ് ഈ ലേഖനം എഴുതാൻ പ്രേരണയായത്. വിവാഹശേഷം ഏതാണ്ട് ഒരു മാസമേ യുവതി ഭർത്താവിന്റെ കൂടെ പൊറുത്തിട്ടുള്ളു. അത് കഴിഞ്ഞ് വിദേശത്തു പോയ അയാൾ ഫോണിൽ വിളിച്ച് നിറത്തിന്റെ പേരിൽ ആക്ഷേപിക്കുകയും
‘‘നിങ്ങളെന്താ മനുഷ്യാ വെരുകിനെപ്പോലെ ഇങ്ങനെ പരതിനടക്കുന്നേ? കുറച്ചുനേരമായി ഞാൻ ശ്രദ്ധിക്കണ്...’’ മടിയിൽവച്ച മുറത്തിലേക്ക് അച്ചിങ്ങപ്പയർ പൊളിച്ചിടുന്നതിനിടയിൽ ആലീസ് പിറുപിറുത്തു. ആലീസ് കുറച്ചുനേരമായി ടിവിമുറിയിലെ സോഫയിൽതന്നെ ഇരിപ്പാണ്. തലേന്നു രാത്രി തുടങ്ങിയ വയറ്റുവേദന ഇനിയും കുറഞ്ഞിട്ടില്ല.
തെരുവുനായ, പണ്ടത്തെ കാമുകന്റെ അമ്മ, എപ്പോൾ കണ്ടാലും സാലറിയുടെ കാര്യം ചോദിക്കുന്ന വല്യച്ഛന്റെ മകൻ വിനാശ്, മൂന്നു വാചകത്തിനിടെ രണ്ടു തവണ നെഞ്ചിലേക്കു ഒളിഞ്ഞു നോക്കുന്ന പഴയ ബോസ് ജിസ് ചെറി മാളികയിൽ; ഇങ്ങനെ കുറെ ആളുകൾ എതിരെ വരുന്നതു കണ്ടാൽ മൈലാഞ്ചി കൃഷ്ണൻ ഒഴിഞ്ഞു മാറാറുണ്ട്. അത് അവളുടെ ശീലമാണ്.
പരിഭ്രമത്തോടെയാണ് രാജു എന്നെ കാണാൻ വന്നത്. "ഒരിക്കൽക്കൂടി അവൾ കടന്നു വന്നിരിക്കുന്നു. ഞാൻ എന്തു ചെയ്യണം?" മുഖവുരയില്ലാതെ രാജു പ്രശ്നം അവതരിപ്പിച്ചു. പ്രായം നന്നേ കുറവാണെങ്കിലും രാജു എന്റെ അടുത്ത സുഹൃത്താണ്. ഏതു കാര്യമുണ്ടായാലും 'ദേവിച്ചേച്ചിയുടെ' അടുത്ത് ഓടിയെത്തും. രാജു കണ്ടാൽ നന്ന്. നല്ല ഉയരം.
വർഷാരംഭവുമായി ബന്ധപ്പെട്ട് ലോകമെമ്പാടും നിലവിലുള്ള ഒരു ചടങ്ങാണ് പുതുവത്സര പ്രതിജ്ഞ. യൂറോപ്യൻ രാജ്യങ്ങളിലാണ് ഇത് സർവ്വസാധാരണം. എന്നാൽ ഇപ്പോൾ ലോകം മുഴുവനുമുണ്ട് ഈ ചടങ്ങ്. ഒരു വർഷത്തിന്റെ അവസാനവും മറ്റൊരു വർഷത്തിന്റെ തുടക്കവുമായി വരുന്ന ദിവസമാണ് പുതു വത്സര ദിനം. വീണ്ടും ഒരു പുതുവർഷം പിറക്കുന്നു.
രാവിലെമുതൽ വരുണേട്ടൻ ആകെ ആവേശത്തിലായിരുന്നു. പണ്ടു കോളജിൽ കൂടെപ്പഠിച്ച അപ്പുവിനെ വീണ്ടും വർഷങ്ങൾക്കുശേഷം കൂടിക്കാണുന്ന ദിവസമല്ലേ. അല്ലെങ്കിലും കൂട്ടുകാരെന്നു വച്ചാൽ വരുണേട്ടന് ജീവനാണ്. ഏറ്റവും അടുപ്പം അപ്പുവിനോടാണെന്നു മാത്രം. കല്യാണം കഴിഞ്ഞ് ജോലികിട്ടി കാനഡയിലേക്കു പോയതിൽപിന്നെ അപ്പുവിനെ
ഡോണള്‍ഡ് ട്രംപ് രണ്ടാം തവണയും അമരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും വൈറ്റ്ഹൗസിലേക്ക് കലെടുത്തു വയ്ക്കാന്‍ ഇനിയും അദ്ദേഹത്തിനു കഴിയണമെങ്കില്‍ ജനുവരി 20 വരെ കാത്തിരിക്കണം.അന്നാണ് സ്ഥാനാരോഹണം. പക്ഷേ, രാഷ്ട്രത്തലവന് എന്ന നിലയിലുളള പ്രസ്താവനകളും പ്രഖ്യാപനങ്ങളുംപുറപ്പെടുവിക്കാന്
ഞങ്ങൾക്കു വേണ്ടത് ലവൽ പ്ളേയിങ് ഫീൽഡ്! ബോംബെ ക്ലബ്ബ് എന്നറിയപ്പെട്ട മുൻതലമുറ വ്യവസായ ശിങ്കങ്ങളെല്ലാം തൊണ്ണൂറുകളുടെ തുടക്കത്തിൽ മൻമോഹൻ സിങിനോട് ആവശ്യപ്പെട്ടിരുന്നതാണിത്. നിരപ്പായ കളിസ്ഥലം എന്നു വച്ചാൽ വിദേശ ബ്രാൻഡുകൾ പുത്തൻ ടെക്നോളജിയുമായി ഇന്ത്യയിൽ വന്നാൽ ഞങ്ങളുടെ കമ്പനികളെ വിഴുങ്ങും, അതുകൊണ്ട്
മനുഷ്യ ജീവിതത്തിൽ ത്യാഗത്തിന്റെ സ്ഥാനത്തെ ക്കുറിച്ച് എടുത്തു പറയേണ്ടതില്ല. ഓരോ മനുഷ്യരും ഓരോ തരത്തിൽ ത്യാഗം അനുഷ്ടിക്കുന്നുണ്ട്. മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന ഏതൊരു സൽ പ്രവർത്തിയെയും ത്യാഗം എന്ന് പറയാം. സിനിമകളിലും കഥകളിലും ത്യാഗത്തെ വാഴ്ത്തുന്ന സന്ദർഭങ്ങൾ ഏറെയുണ്ട്. ചില ത്യാഗങ്ങൾ നമ്മളെ
Results 1-10 of 1178