Activate your premium subscription today
ഊബർ ഡ്രൈവർ മലയാളിയായിരുന്നു എന്ന് അയാളുടെ ഭാര്യയുടെ ഫോൺ വന്നപ്പോഴാണ് എനിക്കു മനസ്സിലായത്. അതുവരെ ഹിന്ദിയിൽ മാത്രമാണ് അയാൾ സംസാരിച്ചിരുന്നത്. ഹൈദരാബാദിലെ ബീഗംപേട്ടിൽ നിന്ന് ഹൈടെക് സിറ്റിയിലേക്കു പോകുകയായിരുന്നു ഞാൻ. രാവിലെ റോഡിൽ നല്ല തിരക്കുണ്ട്. കുട്ടികൾ പാമ്പും കോണിയും കളിക്കുന്നതുപോലെ ആളുകൾ
ജൂൺ എന്ന പോമറേനിയൻ നായ ആദ്യമായാണ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നത്. അതും മീൻ കയറ്റുന്ന പെട്ടി ഓട്ടോറിക്ഷയിൽ. ജനിച്ചപ്പോൾ മുതൽ അവന്റെ യാത്ര കാറിന്റെ ബാക്ക് സീറ്റിലായിരുന്നു. അർധരാത്രിയിൽ സീപോർട്ട് – എയർപോർട്ട് റോഡിലൂടെ നല്ല സ്പീഡിലാണ് ആ ഓട്ടോ ഓടിക്കൊണ്ടിരുന്നത്. ചട്ടിയിൽ ചൂടുമണലിനൊപ്പമിട്ട്
മഞ്ഞു വീണ രാത്രി. ടൂറിസ്റ്റുകൾ ഒഴിഞ്ഞ് വിജനമായ ഊട്ടി നഗരത്തിനു നടുവിൽ തണുത്ത പുഡ്ഡിങ് പോലെ തടാകം. അലകളില്ലാത്ത ആ തടാകം ഒരു ആൽബം പോലെ അയാൾ മറിച്ചു തുടങ്ങി. എത്ര വർഷമായിട്ടുണ്ടാകും ഇവിടെ വന്നിട്ട്; 35 വർഷം ! ടൂറിസ്റ്റുകളെയും കയറ്റി പകൽ മുഴുവൻ നടന്നു തളർന്ന കുതിരകളിൽ ഒരെണ്ണം തടാകത്തിന്റെ പ്രവേശന
മലയാളം അധ്യാപകൻ അക്ഷരശ്രീ വിനയചന്ദ്രനും ഹിന്ദി അധ്യാപിക വാനതി സൗഭാഗ്യലക്ഷ്മിയും വിവാഹിതരായിട്ട് നാലു മാസം. വാനതി ഇപ്പോൾ ഗർഭിണിയാണ്. ഗർഭത്തിന്റെ ആദ്യ ബഹിർസ്ഫുരണമായി കഴിഞ്ഞ ദിവസം പുലർച്ചെ ഛർദിക്കുമ്പോൾ വാനതി പിറുപിറുത്തു... മനോഹരം, വിനയേട്ടാ, മനോഹരം! മഴവില്ലുപോലെ വളഞ്ഞും പിന്നെ നിവർന്നും നിന്ന്
വേളാച്ചേരിയിലെ നാഷനൽ ഹൈവേയിൽ മുതലകൾ നീന്താനിറങ്ങിയ മഹാപ്രളയത്തിനു പിന്നാലെയാണ് അഖിൽ പി. ധർമജനെന്ന യുവാവ് ചെന്നൈയിൽ ട്രെയിനിറങ്ങുന്നത്. പ്രളയം കഴിഞ്ഞ മഹാനഗരത്തിന് മഴ നനഞ്ഞ് ഉണങ്ങാത്ത പെൺമുടിയുടെ ഈർപ്പമണമായിരുന്നു. സിനിമയുടെ ഓഡിഷനു വന്ന കൂട്ടുകാരനൊപ്പം എത്തിയതാണ് അഖിൽ. കൂട്ടുകാരൻ ഫിലിം
കോഴിക്കോടങ്ങാടിയിൽ വൃശ്ചികത്തിലെ ഒരു രാത്രി. നിയോൺ ബൾബുകളുടെ വെളിച്ചത്തിന് തണുത്ത സുലൈമാനിയുടെ നിറം ! അടഞ്ഞ കടകൾക്കു നടുവിൽ റോഡിൽ അലി കാർ നിർത്തി പുറത്തിറങ്ങിയിട്ടു പറഞ്ഞു... ഇവിടെയായിരുന്നു അങ്ങാടി സിനിമയുടെ ഷൂട്ടിങ്. രാത്രിയോട്ടം കഴിഞ്ഞ് മടങ്ങുന്ന ഒരോട്ടോ മുളിപ്പറന്നു വന്ന് കാറിനു പിന്നിൽ
അയാൾ ഉറങ്ങാതെ കിടക്കുകയായിരുന്നു. മകളുടെ മെലിഞ്ഞ കൈ അയാളുടെ നെഞ്ചിലുണ്ട്. കൂമ്പിയ ഒരു ആമ്പൽപ്പൂ തണ്ടോടെ ഒടിച്ച് നെഞ്ചിലേക്കിട്ടതു പോലെ ! ഉടുപ്പിന്റെ മുകളിലെ രണ്ടു ബട്ടൺ അഴിച്ച് അതിലൂടെ കൈകയറ്റി അയാളുടെ ഹൃദയത്തെ തൊട്ട്, മിടിപ്പുകളറിഞ്ഞായിരുന്നു മകളുടെ ഉറക്കം. അമ്മ മരിച്ചതിൽപ്പിന്നെ അവളുടെ ആശ്വാസം
കാലുകൾ ഡാഷ് ബോർഡിന്റെ മുകളിൽ കയറ്റി വച്ച് സീറ്റ് അൽപം പിന്നോട്ടു ചായിച്ച് അലസമായിട്ടായിരുന്നു കാറിനുള്ളിൽ മധുരിമയുടെ ഇരിപ്പ്! അഥവാ കിടപ്പ് ! കുസൃതിക്കാരായ ഇരട്ട മുയൽക്കുട്ടികളെപ്പോലെ അവളുടെ കാൽപാദങ്ങൾ ഇടയ്ക്കിടെ തുള്ളുന്നതു കണ്ട് മന്ദഹാസ് കൃഷ്ണന് അവയോട് അസാധാരണമായ പ്രണയം തോന്നി. അയാൾ ഡ്രൈവിങ്ങിനീടെ
ഒരു തുക ശൊല്ലട്ടുമാ? കാറിനു പുറത്തു നിന്ന് ഒരു ചോദ്യം. നന്ദൻ നീലകണ്ഠൻ ഡ്രൈവിങ് സീറ്റിന്റെ ചില്ലു താഴ്ത്തി. തൊട്ടപ്പുറം നിൽക്കുകയാണ് ഒരു തടിയൻ. നല്ല ഉയരമുള്ളതിനാൽ അയാളുടെ നെഞ്ച് മാത്രമാണ് കാറിലിരുന്നു നോക്കിയാൽ കാണാൻ പറ്റുന്നത്. കഴുത്തു മുതലുള്ള ഭാഗം കാറിനും മുകളിൽ അപാരതയിലേക്ക് ഉയർന്നു
ഇന്നു രാവിലെ താനൊരു അപൂർവ പുഷ്പമായി മാറി എന്ന് അരുണിമയ്ക്കു തോന്നി. തലയ്ക്കു മുകളിൽ നാലഞ്ചു ഡ്രോൺ വണ്ടുകൾ ! എവിടെപ്പോയാലും കൂർപ്പിച്ച ആകാംക്ഷയുമായി ഫോട്ടോഗ്രഫർമാർ ! കരയാൻ ഒരുങ്ങി നിന്ന അമ്മയെയും അച്ഛനെയും റീൽസ് എടുക്കാൻ നിന്ന കസിൻകുട്ടിയെയും തള്ളിപ്പുറത്താക്കി അവർ വീണ്ടും തന്നെ പൊതിഞ്ഞതോടെ അരുണിമ ചോദിച്ചു... വലതുകാൽ വച്ച് കാറിൽ കയറണോ? ക്യാമറക്കൂട്ടം പറഞ്ഞു... വേണം. പ്ളീസ്.
Results 1-10 of 59