Activate your premium subscription today
വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഭൂകമ്പം മുതലായ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ദുരിതബാധിത പ്രദേശത്തെ ജനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ആ പ്രതികൂല സാഹചര്യത്തെ നേരിടുവാന്‍ ഒരുമിക്കുന്ന കാഴ്ചയാണ് ലോകമെമ്പാടും സാധാരണ കണ്ടുവരാറുള്ളത്. എന്നാല്‍ ഇതിന് അപവാദമായി ഒരു സംഭവം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സംഭവിച്ചു. മാര്‍ച്ച് 28നു മ്യാന്മറിലെ മാൻഡലേ പ്രദേശത്തിലെ സാഗായിങ് പട്ടണം പ്രഭവകേന്ദ്രമായി രൂപപ്പെട്ട, 7 .7 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂചലനം വലിയതോതിലുള്ള നാശനഷ്ടങ്ങള്‍ വിതച്ചു. ഇതിന്റെ തീവ്രത മൂലം ആയിരത്തില്‍പരം മൈലുകള്‍ ദൂരെ സ്ഥിതി ചെയ്യുന്ന ബാങ്കോക്കില്‍ പോലും കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്നതിന്റെ കാഴ്ചകള്‍ ലോകം മുഴുവന്‍ കണ്ടതാണ്. ബാങ്കോക്കില്‍ ഇത്രയ്ക്കധികം നാശം സംഭവിച്ചെങ്കില്‍ ഈ ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനത്തിന്റെ അടുത്തു കിടക്കുന്ന പ്രദേശങ്ങളില്‍ ഉണ്ടായ കെടുതികള്‍ എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. 1912നു ശേഷം മ്യാന്മറിന്റെ ചരിത്രത്തില്‍ ഉണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണിതെന്നാണ് പ്രാരംഭ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. മരണസംഖ്യ എത്രയെന്ന് കൃത്യമായ കണക്കുകള്‍ ഇതുവരെ പുറത്തു വന്നിട്ടില്ലെങ്കിലും അയ്യായിരത്തിനും പതിനായിരത്തിനുമിടയ്ക്കാകാം മരിച്ചവരുടെ എണ്ണമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ഭൂകമ്പം വരുത്തിവച്ച നാശനഷ്ടങ്ങള്‍ നേരിടുന്ന മ്യാന്മര് ജനതയെ സഹായിക്കാന്‍ മറ്റു രാഷ്ട്രങ്ങളും ലോകത്തിലെ പ്രമുഖ സന്നദ്ധസേവന സംഘടനകളും മുന്പോട്ട് വന്നിട്ടുണ്ട്. ഇവര്‍ നല്കുന്ന വസ്തുവകകള്‍ സ്വീകരിച്ച് അവ ദുരിതബാധിതര്‍ക്ക് കഴിയുന്നതും വേഗം എത്തിക്കുക എന്നത് മ്യാന്മര് സര്‍ക്കാരിന്റെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും മേല്‍ നിക്ഷിപ്തമായ ഉത്തരവാദിത്തമാണ്. എന്നാല്‍ ഈ ആപത്ഘട്ടത്തില്‍ ജനങ്ങളുടെ സഹായത്തിനെത്തുന്നതിനു പകരം മ്യാന്മറിലെ പട്ടാളം ചെയ്തത് ഭൂകമ്പത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നവരുടെ മേല്‍ ബോംബുകള്‍ വര്‍ഷിക്കുകയാണ്. ഇങ്ങനെ ഒരു ദുര്യോഗം അനുഭവിക്കുവാന്‍ മാത്രം എന്തു തെറ്റാണ് മ്യാന്മറിലെ ജനത ചെയ്തതെന്ന ചോദ്യം ലോകമെമ്പാടുമുള്ള നിരീക്ഷകര്‍ ഒരേ സ്വരത്തില്‍ ചോദിക്കുന്ന അവസരത്തില്‍ ഈ വിഷയത്തിന്റെ മൂല കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഒരു പരിശോധന ആവശ്യമാണ്.
ഇന്ത്യയുടെ വിദേശ നയത്തിന് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ തിരിച്ചടി അയൽരാജ്യമായ ബംഗ്ലദേശിലെ മാറ്റങ്ങളായിരുന്നു. വന്‍ ജനരോഷത്തെ തുടര്‍ന്നു പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കു സ്ഥാനം ഒഴിയേണ്ടി വന്നതും പുതിയ സര്‍ക്കാര്‍ നിലവില്‍ വന്നതുമായിരുന്നു ബംഗ്ലദേശിലുണ്ടായ പ്രധാന മാറ്റങ്ങൾ. 2009 മുതല്‍ നീണ്ട 15 വര്‍ഷം ധാക്കയില്‍ അധികാരത്തിലിരുന്ന ഷെയ്ഖ് ഹസീന ഇന്ത്യയോടു സ്നേഹവും ആഭിമുഖ്യവുമുള്ള നേതാവായിരുന്നു. ഈ പ്രതിപത്തി അവരുടെ നയങ്ങളിലും നിലപാടുകളിലും എപ്പോഴും പ്രതിഫലിച്ചു. അവരുടെ ഭരണകാലത്ത് ഇരുരാജ്യങ്ങള്‍ക്കും ഇടയിൽ ഊഷ്മള ബന്ധം നിലനിര്‍ത്താനും കഴിഞ്ഞു. ഷെയ്ഖ് ഹസീന ഭരണത്തിലിരുന്ന ഒന്നര ദശാബ്ദക്കാലം അയൽരാജ്യങ്ങളില്‍ നമുക്ക് എപ്പോഴും വിശ്വസിക്കുവാൻ കഴിഞ്ഞ രാഷ്ട്രമായിരുന്നു ബംഗ്ലദേശ്. മറ്റ് അയല്‍രാജ്യങ്ങളെ അപേക്ഷിച്ചു ബംഗ്ലദേശിനു ഭൂമിശാസ്ത്രപരമായ പ്രാധാന്യം കൂടിയുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്ക് സ്ഥിതി ചെയ്യുന്ന ഏഴു സംസ്ഥാനങ്ങളിലേക്കുള്ള കര മാര്‍ഗമുള്ള ഏക പാത ബംഗ്ലദേശിന്റെ വടക്കു ഭാഗത്തു കൂടിയാണു പോകുന്നത്. ഈ സംസ്ഥാനങ്ങളിലേക്കുള്ള ചരക്കുകളെല്ലാം ഇതുവഴിയാണ് പോകാറുള്ളതും. അതുപോലെ ഇവിടെ നിന്നുള്ള ഉല്പന്നങ്ങള് ഇന്ത്യയിലെ ബാക്കി ഭാഗങ്ങളിലേക്കും വിദേശത്തേക്കും അയയ്ക്കണമെങ്കില്‍ ഈ വഴിയിലൂടെ സഞ്ചരിച്ചു ബംഗാളില്‍ എത്തണം. പട്ടാളത്തിന്റെ ഭാഷയില്‍ ചിക്കന്‍സ് നെക്ക് (Chickens Neck) എന്നറിയപ്പെടുന്ന ഈ പാതയോടു ചേര്‍ന്നുകിടക്കുന്ന പ്രദേശമാണു ചൈനയുമായി യുദ്ധമുണ്ടായാല്‍ ഇന്ത്യയ്ക്ക് ഏറ്റവും വേഗം പരുക്കേല്‍ക്കാവുന്ന മര്‍മ സ്ഥാനം. ഇവിടെ തടസ്സം സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുമായുള്ള ‘ലൈഫ് ലൈന്‍’ വേഗത്തിൽ നഷ്ടമാകും.
ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് തങ്ങളില്‍ നിക്ഷിപ്തമായിട്ടുള്ള പരമാധികാരം വിനിയോഗിക്കാനുള്ള അവസരമാണ് തിരഞ്ഞെടുപ്പുകള്‍. നിയമാനുസൃതമായ കാലയളവില്‍ നടക്കുന്ന ഈ പ്രക്രിയയെ നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും വളരെ ഗൗരവത്തോടെ കാണുന്നു. ജനങ്ങളുടെ ശക്തിയെ കുറിച്ച് കൃത്യമായ ധാരണയുള്ളതു കൊണ്ടാകാം ഒരുവിധം എല്ലാ ജനാധിപത്യ രാജ്യങ്ങളിലും ഭരണകര്‍ത്താക്കള്‍ ഭയാശങ്കകളോടെയാണ് തിരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കാറുള്ളത്. തിരഞ്ഞെടുപ്പു ജയിക്കാനായി തങ്ങളുടെ നേട്ടങ്ങൾ പെരുപ്പിച്ചു കാണിക്കുകയും എതിരാളികളെ ഇകഴ്ത്തുകയും ബാലറ്റ് പെട്ടികൾ പിടിച്ചെടുക്കുകയും ചെയ്യുന്ന രാഷ്ട്രീയ കക്ഷികളുടെ പല തന്ത്രങ്ങൾക്കും ഇതിനകം ലോകം സാക്ഷിയായിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ ഭയക്കുന്ന എതിരാളികള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കാനായി അവർക്കുനേരെ ആരോപണങ്ങള്‍ ഉന്നയിച്ചും അവര്‍ക്കെതിരെ നിയമ നടപടികളെടുത്ത് അവരെ മത്സരരംഗത്ത് നിന്നും പൂര്‍ണമായും മാറ്റി നിര്‍ത്തുക എന്നത് അധികമാരും ഉപയോഗിക്കാത്ത ഒരു ‘പൂഴിക്കടകന്‍’ ആയിരുന്നു. എന്നാൽ ഇങ്ങനെയൊരു നടപടിയെടുത്ത് പ്രതിയോഗിയെ അഴിക്കുള്ളിലാക്കിയ തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എർദൊഗാൻ പോയ വാരം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. തുര്‍ക്കിയിലെ പ്രധാന പട്ടണമായ ഇസ്തംബുൾ
ലോകരാജ്യങ്ങളുമായി ഒട്ടേറെ വിഷയങ്ങളിൽ പോര്‍മുഖങ്ങള്‍ തുറക്കുന്ന തിരക്കിനിടെ 61 വർഷമായി പൂട്ടിവെച്ചിരുന്ന ആ രഹസ്യപ്പെട്ടി ട്രംപ് തുറന്നു. മുൻ യുഎസ് പ്രസിഡന്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടതായിരുന്നു ആ രേഖകൾ. ഇക്കുറി ചരിത്രകാരന്മാര്ക്ക് കൂടി താൽപര്യം ഉണ്ടാക്കുന്ന പ്രവൃത്തിയാണ് ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി 1963 നവംബര്‍ മാസത്തില്‍ കൊല്ലപ്പെട്ടതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട അറുപത്തിമൂവായിരത്തിലേറെ പേജുകള്‍ വരുന്ന രേഖകളാണ് ട്രംപിന്റെ നിര്‍ദേശ പ്രകാരം പരസ്യമാക്കിയത്. കൊലപാതകവും അതിനെ കുറിച്ചുള്ള അന്വേഷണവും നടന്ന് അറുപത്തിയൊന്ന് വര്‍ഷങ്ങള്‍ പിന്നിട്ട വേളയിലാണ് ഇതുവരെ രഹസ്യമാക്കി വച്ചിരുന്ന ഈ രേഖകള്‍ പുറത്തു വിടുന്നത്. ഇവയില്‍ നിന്ന് ഈ കൊലപാതകത്തെ സംബന്ധിച്ച് ഇതിനോടകം പുറത്തു വരാത്ത പുതിയ വിവരങ്ങള്‍ എന്തെങ്കിലും ഉണ്ടാകാനുള്ള സാധ്യത കുറവാണ്. എങ്കിലും അകാലത്തില്‍ പൊലിഞ്ഞ ചെറുപ്പക്കാരനായ കെന്നഡിയെ ഓര്‍മിക്കുവാനും അദ്ദേഹത്തിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ വീണ്ടും ചർച്ച ചെയ്യാനും ട്രംപിന്റെ നടപടി വഴിതെളിച്ചു. 1960 നവംബറില്‍ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ എതിരാളിയായ റിച്ചഡ് നിക്സനെ പരാജയപ്പെടുത്തിയാണ് അമേരിക്കയുടെ പ്രസിഡന്റ് ആയി കെന്നഡി തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ അമേരിക്കൻ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന വിശേഷണവും കെന്നഡിക്കു ലഭിച്ചു. ചെറുപ്പത്തിന്റെ പ്രസരിപ്പും യുവത്വത്തിന്റെ ചുറുചുറുക്കും ആരെയും ആകര്‍ഷിക്കാന്‍ പോന്ന വ്യക്തിത്വവും മികച്ച വാക്ചാതുരിയും കെന്നഡിയെ ലോക ജനതയ്ക്ക് പ്രിയങ്കരനായി. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്കി അദ്ദേഹം രൂപീകരിച്ച കാബിനറ്റ് അമേരിക്കന്‍ ജനതയ്ക്കിടയില്‍ ഏറെ പ്രതീക്ഷയും ആവേശവും ഉണര്‍ത്തി. കര്‍ശന നിലപാടുകള്‍ എടുക്കാന്‍ വിമുഖത കാണിക്കാത്ത തന്റെ സഹോദരന് റോബര്‍ട്ട് കെന്നഡിയെ
എട്ടു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഒരു പ്രദേശം ചൈനയിലുണ്ട്. വടക്കു പടിഞ്ഞാറേ കോണിൽ സ്ഥിതി ചെയ്യുന്ന പ്രവിശ്യയായ സിൻജിയാങ്. മധ്യ- ദക്ഷിണ ഏഷ്യയിലെ എട്ടു രാജ്യങ്ങളുമായിട്ടാണ് സിൻജിയാങ് അതിർത്തി പങ്കിടുന്നത്. സിൻജിയാങ്ങിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിൽ കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളും വടക്കു ഭാഗത്തു റഷ്യയും വടക്കു കിഴക്കേ ഭാഗത്തായി മംഗോളിയയും സ്ഥിതി ചെയ്യുന്നു. ഈ രീതിയിൽ നോക്കിയാൽ ചൈനയിൽനിന്ന് മധ്യ-ഉത്തര ഏഷ്യയിലേക്കുള്ള പാതയിൽ പ്രമുഖ സ്ഥാനമാണ് സിൻജിയാങ്ങിനുള്ളത്. ഇതിനു പുറമേ ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്ന അക്സായി ചിൻ എന്ന വിജനമായ പീഠഭൂമിയും സിൻജിയാങിന്റെ തെക്കാണ് സ്ഥിതി ചെയ്യുന്നത്. കിഴക്കൻ തുർക്കിസ്ഥാൻ (East Turkistan) എന്ന പേരിൽ കൂടി അറിയപ്പെടുന്ന ഈ പ്രദേശത്തിലെ നിവാസികൾ തുർക്കി വംശജരായ ഉയിഗുർ എന്ന ജനതയാണ്. ചൈനയിലെ ഹാൻ വംശജരിൽ നിന്നും കാഴ്ചയിലും ജീവിതരീതികളും വ്യത്യസ്തരായ ഇവരിൽ ഭൂരിഭാഗവും ഇസ്ലാം മത വിശ്വാസികളുമാണ്. ആദ്യ കാലങ്ങളിൽ മധ്യ ഏഷ്യയിലെ വിവിധ ഭരണാധികാരികളുടെ കീഴിലായിരുന്നു ഈ പ്രദേശം. മംഗോളിയയുടെ പ്രതാപകാലത്ത് അവരുടെ അധീശത്തിലായിരുന്നു. മംഗോളിയയുടെ ശക്തി പതിനെട്ടാം നൂറ്റാണ്ടോടെ ക്ഷയിച്ചതോടെ പ്രദേശം ചൈനാ മഹാരാജ്യത്തിന്റെ ഭാഗമായി. പക്ഷേ, പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ യാക്കൂബ് ബേഗ് എന്ന പടനായകൻ ചൈനക്കാരെ തുരത്തി 'കഷ്ഗെറിയ' എന്ന പേരിൽ ഇസ്ലാമിക രാജ്യം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ കാലശേഷം 1879ൽ ചൈനീസ് പട്ടാളം വീണ്ടുമെത്തി ഈ പ്രദേശം കൈയടക്കി. ശേഷം അവർ പ്രവിശ്യയെ സിൻജിയാങ് എന്നു നാമകരണം ചെയ്തു. രണ്ടാം ലോക മഹായുദ്ധം അവസാന നാളുകളിലെത്തിയപ്പോൾ സിൻജിയാങ്ങിൽ ഒരു കലാപമുണ്ടായി. ചൈനയിലെ
2025 ഫെബ്രുവരി 24നു യുഎസ് തങ്ങളുടെ വിദേശനയത്തില്‍ ദൂരവ്യാപക ഫലങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പിക്കാവുന്ന ഒരു നടപടി കൈക്കൊണ്ടു. 2022ല്‍ റഷ്യ- യുക്രെയ്ന് യുദ്ധം തുടങ്ങിയത് മുതലുള്ള മൂന്ന് വര്‍ഷങ്ങളില്‍ ഈ വിഷയത്തില്‍ ആറു പ്രമേയങ്ങള്‍ ഐക്യരാഷ്ട്ര സംഘടനയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. യുദ്ധം തുടങ്ങിയ റഷ്യയുടെ നടപടിയെ അപലപിക്കുകയും റഷ്യന്‍ സേന യുക്രെയ്നില്‍നിന്ന് പിന്മാറണമെന്നുമായിരുന്നു ഈ പ്രമേയങ്ങള്‍ ആവശ്യപ്പെട്ടത്. ഇവയെല്ലാം യുഎസ് പിന്തുണച്ചിരുന്നെന്ന് മാത്രമല്ല ഇക്കാലം മുഴുവന്‍ റഷ്യയുടെ ആക്രമണം ചെറുത്തുനില്ക്കാൻ അവര്‍ യുക്രെയ്നിന് നിര്‍ലോഭമായ പിന്തുണ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേ വിഷയത്തില്‍ യാതൊരു ഉളുപ്പും കൂടാതെ യുഎസ് തങ്ങളുടെ നയങ്ങളില്‍ മലക്കം മറിയുന്ന കാഴ്ചയാണ് ഈ യുദ്ധം തുടങ്ങിയതിന്റെ മൂന്നാം വാര്‍ഷികത്തില്‍ ഐക്യരാഷ്ട്ര സംഘടനയിൽ (യുഎൻ) കണ്ടത്. ഈ യുദ്ധത്തിന് ഉത്തരവാദി എന്ന നിലയ്ക്ക് റഷ്യയെ അപലപിക്കുന്നു എന്ന പ്രമേയം യുഎസ് എതിര്‍ക്കുകയും, ആരുടെയും മേല്‍ ഉത്തരവാദിത്തം ആരോപിക്കാതെ യുദ്ധം വേഗം അവസാനിക്കണമെന്ന് മാത്രം പറഞ്ഞുകൊണ്ട് ഒരു പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. യുഎന്നിന്റെ ചരിത്രത്തില്‍ ഒരു സുപ്രധാന വിഷയത്തില്‍ ഒരു വന്‍ ശക്തിയുടെ നിലപാട് ഇത്രവേഗം പാടെ മാറിമറിയുന്നത് ആദ്യമായാണ്.
ഇന്ത്യയിലെ തന്നെ വളരെ അപൂർവ പക്ഷിയിനങ്ങളിലൊന്നായ ബാണാസുര ചിലപ്പനെ സംരക്ഷിക്കാനാവുമോ? വയനാട് തുരങ്കപാത നിർമാണത്തിന് പരിസ്ഥിതി ആഘാത അനുമതി നൽകിയ സമിതിയുടെ പഠന റിപ്പോർട്ട് കഴിഞ്ഞയാഴ്ച ഏറെ ചർച്ചയായിരുന്നു. ബാണാസുര ചിലപ്പനെ സംരക്ഷിക്കണമെന്ന പരിസ്ഥിതി ആഘാത സമിതിയുടെ കർശന നിർദേശം വന്നപ്പോൾ ഈ പക്ഷിയുടെ പ്രത്യേകതകളെ കുറിച്ചുള്ള പ്രീമിയം വാർത്തയും ഏറെ പ്രാധാന്യത്തോടെ വായനക്കാർ സ്വീകരിച്ചു. അതിനിടെ, പോയവാരവും കേരളത്തിൽ വന്യജീവി ശല്യം ഏറെ ചർച്ചയായി. കാട്ടാനകളുടെ നാട്ടിലേക്കുള്ള വരവ് എങ്ങനെ തടയാം എന്നു ചിന്തിച്ചവർക്ക് തമിഴ്നാട് വനം വകുപ്പിന്റെ വിജയമന്ത്രം ഏറെ ഗുണകരമായി. തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റുമായ ശ്രിനിവാസ് റെഡ്ഡിയുമായുള്ള അഭിമുഖമാണ് മനോരമ ഓൺലൈൻ പ്രീമിയം നൽകിയത്. മലയോര മേഖല മാത്രമല്ല തീരപ്രദേശവും കടുത്ത ആശങ്കയിലാണ്. ഇവിടെ കേന്ദ്ര പദ്ധതിയായ കടൽ മണൽ ഖനനമാണ് ആശങ്ക തീർക്കുന്നത്. മണൽഖനനത്തിനു തിരഞ്ഞെടുത്ത കൊല്ലം ജില്ലയിലെ തീര മേഖലയുടെ ആശങ്കയും പ്രീമിയത്തിലൂടെ വായനക്കാരിലേക്ക് എത്തി. മത്സ്യവളർച്ചയ്ക്ക് ഏറെ സഹായകരമായ കൊല്ലം പരപ്പിന്റെ നാശത്തിനു മണൽഖനനം കാരണമാവും എന്നാണ് മത്സ്യത്തൊഴിലാളികൾ വിശ്വസിക്കുന്നത്.
‘കുക്ക് ഐലന്‍ഡ്സ്’ എന്നു കേട്ടിട്ടുണ്ടോ? ലോകരാജ്യങ്ങളിൽ ശ്രദ്ധ അധികം നേടാത്ത ഒരു രാജ്യമാണിത്. പസിഫിക് മഹാസമുദ്രത്തില്‍ ന്യൂസീലന്‍ഡിന് വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന 15 ദ്വീപുകള്‍ അടങ്ങിയ സമൂഹം. ആകെ 236 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണവും 15,000ത്തിൽ താഴെ ജനസംഖ്യയുമുള്ള ഈ കുഞ്ഞൻ രാജ്യം 1965 വരെ ന്യൂസീലന്‍ഡിന്റെ ഭാഗമായിരുന്നു. ശേഷം സ്വന്തം ഭരണഘടനയും ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കുന്ന പ്രധാനമന്ത്രി നയിക്കുന്ന സര്‍ക്കാരുമുള്ള രാജ്യമായി 'കുക്ക് ഐലന്‍ഡ്സ്' മാറി. മറ്റു രാജ്യങ്ങളില്‍ നിന്നും വളരെ അകലെയായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ സമൂഹത്തിന് സമുദ്രത്തിൽ രണ്ടു ലക്ഷം കിലോമീറ്റര്‍ വലുപ്പമുള്ള എക്സ്ക്ലുസിവ് ഇക്കണോമിക് സോണ്‍ (Exclusive Economic Zone അഥവാ EEZ) സ്വന്തമായിട്ടുണ്ട്. ഇതാണ് ഈ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്ക് ഒരു അഭയകേന്ദ്രം കൂടിയാണ് കുക്ക് ഐലന്‍ഡ്സ്. കള്ളപ്പണം വെളുപ്പിക്കാന്‍ താല്പര്യമുള്ളവര്ക്ക് ആവശ്യത്തിനു സഹായം ചെയ്യാന്‍ ഇവിടത്തെ ഭരണകൂടം സദാ തയാറാണ്. അമേരിക്ക അറിയാതെ റഷ്യയില്‍ നിന്നും എണ്ണയും പ്രകൃതി വാതകവും കടത്തുന്ന കപ്പലുകള്‍ കൂടുതലും ഈ രാജ്യത്തിന്റെ റജിസ്ട്രേഷനാണ് കാണിക്കാറുള്ളത്. അതുപോലെ ഇറാനില്‍ നിന്നുള്ള ആയുധക്കടത്ത്, ഉത്തര കൊറിയയില്‍ നിന്നുള്ള കള്ളക്കടത്ത് എന്നിവയ്ക്കു വേണ്ടി പുറപ്പെടുന്ന കപ്പലുകളുടെ മേല്‍വിലാസവും ഈ രാജ്യമാണ്. അതേസമയം കുക്ക് ഐലന്‍ഡ്സിലെ ഭരണാധികാരികൾ അഴിമതി ആരോപണങ്ങളും നേരിടുന്നു. അങ്ങനെ എന്തുകൊണ്ടും അത്യാവശ്യം ‘പേരുദോഷമുള്ള’
അമേരിക്കയുടെ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരം ഏറ്റെടുത്തതിനു ശേഷം അദ്ദേഹത്തെ സന്ദർശിക്കാൻ ഒട്ടേറെ രാഷ്ട്രത്തലവന്മാർ തിടുക്കം കാട്ടുന്നുണ്ട്. ജപ്പാൻ പ്രധാനമന്ത്രി ഇഷിബ ഷിഗേരുവിന്റെ വിജയകരമായ യുഎസ് സന്ദര്‍ശനത്തിനെ കുറിച്ച് പോയ വാരം ഈ പംക്തിയിൽ പ്രതിപാദിച്ചിരുന്നു. അദ്ദേഹത്തിന് പുറമേ കഴിഞ്ഞ ഒരു മാസത്തില്‍ ട്രംപിനെ കണ്ടത് 3 രാഷ്ട്രത്തലവന്മാരാണ്– ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല ഇബ്ൻ അൽ ഹുസൈൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവര്‍ക്കെല്ലാമിടയില്‍ പൊതുവായ ഒറ്റക്കാര്യം മാത്രമേയുള്ളൂ. എല്ലാവരും ഏഷ്യയില്‍ നിന്നുള്ളവരാണ്. അതായാത് ട്രംപ് പ്രസിഡന്റായി ഒരു മാസം കഴിഞ്ഞിട്ടും യൂറോപ്പില്‍ നിന്നുള്ള ഒരു രാഷ്ട്രത്തലവന് പോലും അദ്ദേഹത്തെ കാണാനോ ചര്‍ച്ചകള്‍ നടത്താനോ യുഎസിലേക്ക് വിമാനം കയറിയിട്ടില്ല. ഈ കാലയളവില്‍ യൂറോപ്പിലെയും അമേരിക്കയിലെയും മുതിര്‍ന്ന ഭരണകര്‍ത്താക്കൾ ഉള്‍പ്പെട്ട ഒരു യോഗം മാത്രമാണ് നടന്നത്. ഇതിന്റെ വേദി ജര്‍മനിയിലെ മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സ് (Munich Security Conference arenas MSC) ആയിരുന്നു. 1963 മുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ നടന്നുവരുന്ന ഈ സമ്മേളനത്തില്‍ രാജ്യാന്തര സുരക്ഷയെ സംബന്ധിച്ച ഗൗരവതരമായ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യാറുള്ളത്. ലോക മഹായുദ്ധങ്ങള്‍ പോലെ, മനുഷ്യരാശിക്ക് നാശം സംഭവിക്കാവുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യമാണ് മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സ് ആരംഭിച്ചതിന് പിന്നിലുള്ളത്. യൂറോപ്പില്‍ നിന്നുള്ള ഭരണാധികാരികള്‍ക്കു പുറമേ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളും സുരക്ഷാ വിദഗ്ധരും ഈ ചർച്ചയിൽ പങ്കെടുക്കാറുണ്ട്. അമേരിക്കയില്‍ നിന്നും വൈസ് പ്രസിഡന്റാണ് സാധാരണയായി പങ്കെടുക്കാനെത്തുക. ട്രംപ് അധികാരമേറ്റെടുത്തതിന് ശേഷം നടക്കുന്ന ആദ്യ മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സ് എന്ന നിലയ്ക്കും പുതിയ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് സംബന്ധിക്കുന്ന ആദ്യ രാജ്യാന്തര സമ്മേളനം ആയതിനാലും ഫെബ്രുവരി മൂന്നാം വാരം നടന്ന യോഗം ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. യൂറോപ്പിന്റെ ഒരു ഭാഗത്തു തുടരുന്ന റഷ്യ- യുക്രെയ്ന് യുദ്ധം, ഇനിയും പൂര്‍ണ സമാധാനം തിരിച്ചെത്താത്ത ഗാസ, തെക്കന്‍ ചൈന സമുദ്രത്തിലും തയ്വാന് തുരുത്തിലും ചൈന നിരന്തരം തുടരുന്ന പ്രകോപനം എന്നിങ്ങനെ ലോകത്തിന്റെ സമാധാനത്തിന് തടസ്സം വരുത്തുന്ന ധാരാളം വിഷയങ്ങള്‍ നിലവിലുണ്ട്. ഇവയോട് അമേരിക്കയിലെ പുതിയ ഭരണകൂടത്തിന്റെ സമീപനമെന്താണ്
സാധാരണയായി വാര്‍ത്തകളിൽ ഇടം പിടിക്കാത്ത ഒരു പ്രദേശമാണ് ഗ്രീന്‍ലാന്‍ഡ്. ആര്‍ട്ടിക് മഹാസമുദ്രത്തിനും അറ്റ്ലാന്റിക് മഹാസമുദ്രത്തിനും ഇടയില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ്. എന്നാല്‍ ആര്‍ട്ടിക് മുനമ്പിനോട് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഇവിടെ തീക്ഷ്ണമായ തണുപ്പ് അനുഭവപ്പെടുന്നതിനാല്‍ ജനസാന്ദ്രത തീരെ കുറവാണ്. ആയിരം ചതുശ്ര കിലോമീറ്ററില്‍ ശരാശരി 28 ആളുകൾ മാത്രം! 1814 മുതല്‍ ഈ പ്രദേശം ഡെന്മാര്ക്കിന്റെ കീഴിലായിരുന്നു. 1950കള്‍ വരെ ഒരു അധീശ പ്രദേശമായും അതിനുശേഷം ഡെന്മാർക്കിന്റെ ഭാഗമായും. 1979ലും 2009ലും നടത്തിയ ഹിതപരിശോധനകളുടെ ഫലമായി വിദേശ നയം, ദേശീയ സുരക്ഷ, സുപ്രീം കോടതി, കറന്‍സിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എന്നിവയൊഴിച്ചുള്ള മിക്കവാറും എല്ലാ മേഖലകളിലും ഗ്രീന്‍ലാന്‍ഡിന് സ്വയംഭരണാവകാശമുണ്ട്. ഔദ്യോഗികമായി ഡെന്മാര്ക്കിന്റെ ഭാഗമായതിനാല്‍ ഈ പ്രദേശം നാറ്റോ (NATO) സഖ്യത്തിന്റെ ഭാഗമാണ്; എന്നാല്‍ സ്വയംഭരണാവകാശം ഉപയോഗിച്ച് ഇവര്‍ യൂറോപ്പിയൻ ഇക്കണോമിക് യൂണിയനില്‍ നിന്ന് പുറത്തു വരാനും മടി കാണിച്ചില്ല. ഇവരും കാനഡയും തമ്മില്‍ ഹാന്‍സ് എന്ന ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപിന്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള തര്‍ക്കം ഒരു തരത്തിലുള്ള വൈരവും വിദ്വേഷവും ജനിപ്പിക്കാതെ സമാധാനപരമായി പരിഹരിച്ചു മറ്റു രാഷ്ട്രങ്ങള്‍ക്ക് ഒരു മാതൃക കൂടി സൃഷ്ടിച്ച ചരിത്രവുമുണ്ട്. അങ്ങനെ മറ്റു രാജ്യങ്ങളെ ബുദ്ധിമുട്ടിക്കാതെ സ്വന്തം കാര്യങ്ങളില്‍ മാത്രം ശ്രദ്ധ ചെലുത്തി ജീവിക്കുന്ന സമാധാനകാംക്ഷികളുടെ പ്രദേശമാണ് ഗ്രീന്‍ലാന്‍ഡ് എന്ന കാര്യത്തില്‍ എതിരഭിപ്രായത്തിന് സാധ്യതയില്ല. എന്നാല്‍, കഴിഞ്ഞ വര്‍ഷം നവംബറില്‍ ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഗ്രീന്‍ലാന്‍ഡ് പൊടുന്നനെ വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങി. തങ്ങളുടെ രാജ്യ സുരക്ഷയ്ക്ക് ഗ്രീന്‍ലാന്‍ഡ് യുഎസിന്റെ
Results 1-10 of 42