Activate your premium subscription today
ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ ദാനശീല എന്റെ അമ്മയാണ്. അമ്മയെ കണ്ടുപഠിച്ച ഞങ്ങൾ മക്കളൂം ദാനശീലർ തന്നെ .എന്നാലും ഒരു ജോലിയും ചെയ്യാതെ ആരോഗ്യമുള്ള ചെറുപ്പക്കാരികളും ചെറുപ്പക്കാരൻമാരും ഒക്കത്തൊരു കുഞ്ഞുമായി ഭിക്ഷ തെണ്ടുന്നത് നഗരത്തിലെ സ്ഥിരം കാഴ്ചയാണ്.ട്രാഫിക്കിൽ വണ്ടി നിറുത്തിയാൽ, ലെവൽക്രോസിൽ കാ
നിറത്തിന്റെ പേരിൽ ഉള്ള അവഹേളനം ഒരു യുവതിയെ ആത്മഹത്യയിലേക്ക് നയിച്ച വാർത്ത രണ്ടു ദിവസമായി പത്രത്തിൽ കാണുന്നു. ആ വാർത്തയാണ് ഈ ലേഖനം എഴുതാൻ പ്രേരണയായത്. വിവാഹശേഷം ഏതാണ്ട് ഒരു മാസമേ യുവതി ഭർത്താവിന്റെ കൂടെ പൊറുത്തിട്ടുള്ളു. അത് കഴിഞ്ഞ് വിദേശത്തു പോയ അയാൾ ഫോണിൽ വിളിച്ച് നിറത്തിന്റെ പേരിൽ ആക്ഷേപിക്കുകയും
പരിഭ്രമത്തോടെയാണ് രാജു എന്നെ കാണാൻ വന്നത്. "ഒരിക്കൽക്കൂടി അവൾ കടന്നു വന്നിരിക്കുന്നു. ഞാൻ എന്തു ചെയ്യണം?" മുഖവുരയില്ലാതെ രാജു പ്രശ്നം അവതരിപ്പിച്ചു. പ്രായം നന്നേ കുറവാണെങ്കിലും രാജു എന്റെ അടുത്ത സുഹൃത്താണ്. ഏതു കാര്യമുണ്ടായാലും 'ദേവിച്ചേച്ചിയുടെ' അടുത്ത് ഓടിയെത്തും. രാജു കണ്ടാൽ നന്ന്. നല്ല ഉയരം.
വർഷാരംഭവുമായി ബന്ധപ്പെട്ട് ലോകമെമ്പാടും നിലവിലുള്ള ഒരു ചടങ്ങാണ് പുതുവത്സര പ്രതിജ്ഞ. യൂറോപ്യൻ രാജ്യങ്ങളിലാണ് ഇത് സർവ്വസാധാരണം. എന്നാൽ ഇപ്പോൾ ലോകം മുഴുവനുമുണ്ട് ഈ ചടങ്ങ്. ഒരു വർഷത്തിന്റെ അവസാനവും മറ്റൊരു വർഷത്തിന്റെ തുടക്കവുമായി വരുന്ന ദിവസമാണ് പുതു വത്സര ദിനം. വീണ്ടും ഒരു പുതുവർഷം പിറക്കുന്നു.
മനുഷ്യ ജീവിതത്തിൽ ത്യാഗത്തിന്റെ സ്ഥാനത്തെ ക്കുറിച്ച് എടുത്തു പറയേണ്ടതില്ല. ഓരോ മനുഷ്യരും ഓരോ തരത്തിൽ ത്യാഗം അനുഷ്ടിക്കുന്നുണ്ട്. മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന ഏതൊരു സൽ പ്രവർത്തിയെയും ത്യാഗം എന്ന് പറയാം. സിനിമകളിലും കഥകളിലും ത്യാഗത്തെ വാഴ്ത്തുന്ന സന്ദർഭങ്ങൾ ഏറെയുണ്ട്. ചില ത്യാഗങ്ങൾ നമ്മളെ
ഡിസംബറിനെക്കുറിച്ചല്ലാതെ എന്താണ് ഇപ്പോൾ എഴുതുക !പന്ത്രണ്ടു മാസങ്ങളിൽ ഡിസംബർ ആണ് ഏറ്റവും നല്ല മാസം എന്നാണ് എന്റെ വിശ്വാസം. നേരിയ മഞ്ഞും കുളിരും തെളിഞ്ഞ പ്രഭാതങ്ങളുമായി വരുന്ന മനോഹാരമായ ഡിസംബർ. ഡിസംബറിന്റെ മുഴുവൻ സുഖവും കിട്ടുന്നത് ക്രിസ്മസ് അവധിക്കാലത്താണ് ക്രിസ്മസ് പരീക്ഷയെ അരക്കൊല്ല പരീക്ഷ (ഹാഫ്
എന്റെ കുട്ടിക്കാലത്ത് പിറന്നാളുകൾ വളരെ ലളിതമായാണ് കൊണ്ടാടിയിരുന്നത്. ആർഭാടങ്ങൾ ഒന്നുമില്ല. ആരുടെ പിറന്നാളായാലും വീട്ടിൽ അന്നൊരു പായസം ഉണ്ടാക്കും. അത് തന്നെയാണ് ആഘോഷം. കേക്ക് മുറി .ക്കലൊന്നും എന്റെ വീട്ടിൽ ഉണ്ടായിരുന്നില്ല. പായസം തന്നെ വലിയ ഒരു കാര്യമായാണ് ഞങ്ങൾ കുട്ടികൾ
പുനർവിവാഹം നമ്മുടെ നാട്ടിൽ അത്ര അപൂർവമായ സംഭവമൊന്നുമല്ല. ആദ്യത്തേതുപോലെ ഒന്നുമാവില്ല. എന്നാലും ജീവിതമല്ലേ? തട്ടിക്കൂട്ടി മുന്നോട്ടു പോകും. ഭർത്താവ് ഉപേക്ഷിച്ചു പോയാൽ, മരിച്ചു പോയാൽ, ഭാര്യ വിട്ടുപോയാൽ, മരണമടഞ്ഞാൽ ഒക്കെ ഒരു പുനർവിവാഹത്തിന്റെ സാധ്യത വരും .എന്നാൽ എല്ലാ പുനർ വിവാഹങ്ങളും
രാകേഷാണ് എന്നോട് ചോദിച്ചത്, "ചേച്ചിയമ്മയ്ക്ക് അറിയാവുന്ന യക്ഷിക്കഥകൾ പറഞ്ഞു തരാമോ?" അവൻ എന്റെ അനുജത്തിയുടെ മകനാണ്. എഞ്ചിനീയർ ആണ്. പത്തു നാൽപ്പത് വയസ്സായിക്കാണും. ഇവന് ഇപ്പോൾ എന്താണ് യക്ഷിക്കഥ കേൾക്കാൻ മോഹം. "അമ്മൂമ്മയുടെ വീട്ടിൽ ഒരുപാടു യക്ഷിക്കഥകൾ പറഞ്ഞു കേട്ടിട്ടില്ലേ? അതൊക്കെ ഒന്ന് പറഞ്ഞു തരൂ.
സൗഹൃദത്തിന് കാലമോ പ്രായമോ ഇല്ല. എന്നാലും ഈ വാർദ്ധക്യത്തിൽ എന്നെത്തേടി എത്തിയ ഒരു സൗഹൃദം എന്നെ അമ്പരപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്തു. ഇത്രയും പറഞ്ഞപ്പോൾ സംഭവത്തിന്റെ സന്ദർഭവും ആശയവും വ്യക്തമാക്കേണ്ടതുണ്ട്. ജോജോ എന്റെ മകൻ സൂരജിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ്. ഒരുപാടു നാളായി ജോജോയെ
Results 1-10 of 194