Activate your premium subscription today
‘പൊന്മണിക്കിരീടവും ചെങ്കോലും ദൂരത്തിട്ടു ദണ്ഡുമായലയുവാൻ ഭാരതം കാട്ടിത്തന്നു! കാഞ്ചനപട്ടാംബരം കൈവിട്ടു, നിസ്സാരമാം കാവിമുണ്ടുടുക്കുവാൻ ഭാരതം കാട്ടിത്തന്നു’ ഉദ്ദേശം 2600 വർഷം മുൻപ് രാജവംശത്തിൽ പിറന്ന സിദ്ധാർത്ഥൻ മനുഷ്യരുടെ രോഗവും ദുഃഖവും ക്ലേശവും കണ്ടു മനമുരുകി, സർവാധികാരങ്ങളും ത്യജിച്ച്, മാനവസേവ ലക്ഷ്യമാക്കി ബുദ്ധനായ മാറിയ ഹൃദയഹാരിയായ കഥ, അനുഗൃഹീത കവി ചങ്ങമ്പുഴ അദ്ദേഹത്തിനു മാത്രം വഴങ്ങുന്ന അനന്യശൈലിയിൽ ആവിഷ്കരിച്ചതാണ് ഈ വരികൾ (സങ്കല്പകാന്തിയെന്ന സമാഹാരത്തിലെ വൃന്ദാവനം എന്ന കവിത). പരദുഃഖം സ്വദുഃഖമായിക്കരുതി, മാടപ്രാവിന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ ബലികഴിക്കാൻ തയാറായ ശിബിചക്രവർത്തിയുടെ തുല്യതയില്ലാത്ത ദാനശീലത്തെ സൂചിപ്പിക്കുന്ന വരികളും ഈ കവിതയിലുണ്ട്: ‘കേവലമൊരു കൊച്ചു മാടപ്രാവിനായ്പ്പോലും ജീവനെദ്ദാനം ചെയ്വാൻ ഭാരതം കാട്ടിത്തന്നു’ കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും ദാനശീലത്തിന്റെയും ചേതോഹരമായ എത്രയോ സംഭവകഥകളുണ്ട്! എനിക്കുള്ളതിന്റെ പങ്ക് അർഹിക്കുന്നവർക്കു നൽകാമെന്ന ചിന്ത സമൂഹത്തിന്റെ കെട്ടുറപ്പിനു ബലം പകരും. സേവനത്തിന്റെ പല മഹനീയമാതൃകകളും നമുക്കു ചുറ്റുംതന്നെ കാണും. ലോകംമുഴുവനും തിന്മ മാത്രമെന്നു പരാതിപ്പെടുന്നതു സാധാരണമാണ്. പക്ഷേ അകക്കണ്ണുകൂടിയുണ്ടെങ്കിൽ നന്മയുടെ രൂപങ്ങളും കാണാൻ കഴിയും. പ്രതിഫലേച്ഛയില്ലാതെ ജീവിതം സേവനത്തിനു സമർപ്പിച്ചവർ ചുരുക്കമായെങ്കിലുമുണ്ട്. അനാഥരുടെയും മറ്റും സ്ഥാപനങ്ങൾക്കു വലിയ സംഭാവനകൾ പല ഫൗണ്ടേഷനുകളും നൽകുന്നു. സ്വജീവൻ പണയപ്പെടുത്തി വലിയ അപകടങ്ങളിൽപ്പെടുന്നവരെ സാഹസികമായി രക്ഷിക്കുന്നവരുടെ എത്രയോ സംഭവകഥകൾ കൂടെക്കൂടെ നാം കേൾക്കുന്നു! 1890ൽ മാതാപിതാക്കളോടൊപ്പം തമിഴ്നാട്ടിൽ താമസിച്ചിരുന്ന ഐഡ സ്കഡർ എന്ന ഇരുപതുകാരി അമേരിക്കൻ പെൺകുട്ടി
ഫ്രഞ്ച് ദാർശനികനും ശാസ്ത്രജ്ഞനുമായിരുന്ന റെനേ ഡെക്കാർട് (René Descartes : 1596–1650) പറഞ്ഞ ലത്തീൻ ഭാഷയിലെ പ്രശസ്തവാക്യമുണ്ട് : ‘Dubito, ergo cogito, ergo sum’. ‘എനിക്കു സംശയമുണ്ട്, അതുകൊണ്ടു ഞാൻ ചിന്തിക്കുന്നു, അതുകൊണ്ടു ഞാൻ ഞാനാണ്’ എന്നു സാരം. അതായത്, ഓരോ മനുഷ്യന്റെയും വ്യക്തിത്വം നിർണയിക്കുന്നത് സ്വന്തം ചിന്തകളാണ്. ശ്രീബുദ്ധൻ എന്ന വാക്കു കേൾക്കുമ്പോൾ ദയ, കാരുണ്യം, സ്നേഹം, ശാന്തി, സമാധാനം തുടങ്ങിയവ നമ്മുടെ മനസ്സിലേക്കു വരുന്നു. ആ മഹാമനുഷ്യന്റെ ചിന്തകൾ ആ വഴിക്കാകയാൽ അദ്ദേഹത്തിന്റെ അനന്യവ്യക്തിത്വം അത്തരത്തിൽ രൂപപ്പെട്ടു. അത് ജനകോടികളെ ശക്തമായി സ്വാധീനിച്ചു. നേരേമറിച്ച് പോക്കറ്റടിച്ചും ഭവനഭേദനം നടത്തിയും കഴിയുന്നയാളിന്റെ ചിന്ത എങ്ങനെയെങ്കിലും അന്യന്റെ പണം അപഹരിക്കണമെന്നാണ്. അതിൽ അനീതിയോ അധാർമ്മികതയോ അയാൾ കാണുന്നില്ല. കാതറീൻ മേയോ എന്ന വംശവെറി പിടിച്ച അമേരിക്കൻ ചരിത്രകാരി ഇന്ത്യയെ അടിമുടി പരിഹസിച്ച് ‘മദർ ഇന്ത്യ’ എന്ന വിഷലിപ്തമായ ഗ്രന്ഥം 1927ൽ പ്രസിദ്ധപ്പെടുത്തി. അതെക്കുറിച്ച് ‘ഓട പരിശോധിച്ചവരുടെ റിപ്പോർട്ട്’ എന്ന് ഗാന്ധിജി പ്രതികരിച്ചു. മേയോയുടെ ദുഷിച്ച ചിന്തയാണ് അവരുടെ ആക്ഷേപകരമായ വ്യക്തിത്വം രൂപപ്പെടുത്തുകയും, ഈ കുത്സിതകൃതിയുടെ രചനയിലേക്ക് അവരെ നയിക്കുകയും ചെയ്തത്.
വ്യാകരണം തീരെ പഠിച്ചിട്ടില്ലാത്ത നാലു വയസ്സുള്ള കുട്ടിക്കു ശരിയായ വാക്യങ്ങൾ പറയാൻ കഴിയുന്നതിലെ രഹസ്യം ശ്രദ്ധിച്ചു കേൾക്കുന്നതു മാത്രമാണ്. സംഗീതം മിക്കവരും കേൾക്കാറേയുള്ളൂ, ശ്രദ്ധിച്ചു കേൾക്കാറില്ല. ഏറെയിഷ്ടപ്പെട്ട സിനിമാഗാനങ്ങളുടെ പോലും അനുപല്ലവിയും ചരണവും ഓർക്കാതെ പോകുന്നതെന്തുകൊണ്ട്?
നമുക്കു പൊതുവേ യോജിച്ച രസകരമായ പ്രയോഗമുണ്ട് : ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുക. ഏതെങ്കിലും പ്രശ്നമുണ്ടായാൽ അതു ശ്രദ്ധയോടെ പരിഹരിക്കുന്നതിനു പകരം എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടിയിട്ട്, പ്രശ്നം ഭംഗിയായി പരിഹരിച്ചെന്ന വീമ്പിളക്കൽ. പഴയൊരു വർക്ഷോപ്പുകാരനെപ്പറ്റിയുള്ള നർമ്മകഥയുണ്ട്. ജോലിയിൽ വേണ്ടത്ര പ്രാവീണ്യമില്ലെങ്കിലും വാചാലതവഴി ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതിൽ വിരുതൻ. കാറിന്റെ ബ്രേക്കു വേണ്ടതുപോലെ പിടിക്കുന്നില്ലെന്ന പരാതിയുമായി രാവിലെ വണ്ടിയേൽപ്പിച്ചിട്ടു വണ്ടിയുടമ പോയി. ബ്രേക്കു ശരിയാക്കിയ വണ്ടിയെടുക്കാൻ വൈകിട്ട് ഉടമസ്ഥൻ വർക്ഷോപ്പിലെത്തി. ചോദിച്ച പണം കൊടുത്തു. ‘ബ്രേക്കു ശരിയായല്ലോ, ഇല്ലേ?’
ചെറുപ്പകാലങ്ങളിലുള്ള ശീലം, മറക്കുമോ മാനുഷനുള്ള കാലം, കാരസ്കരത്തിൻ കുരു പാലിലിട്ടാൽ, കാലാന്തരേ കയ്പു ശമിപ്പതുണ്ടോ? എഴുതിയതു ലോകത്തിലെ ചെറുഭാഷയായ മലയാളത്തിലായിപ്പോയെന്ന ഒറ്റക്കാരണംകൊണ്ട് വിശ്വപ്രസിദ്ധി നഷ്ടപ്പെട്ടുപോയ അനന്യപ്രതിഭാശാലിയാണ് കുഞ്ചൻ നമ്പ്യാർ. ഇംഗ്ലിഷിൽ ഷേക്സ്പിയറിനെന്നപോലെ, എഴുതിയ പലതും പഴമൊഴികളായി മാറാനിടയായ അസുലഭഭാഗ്യം പക്ഷേ അദ്ദേഹത്തെയും അനുഗ്രഹിച്ചു. നമ്പ്യാരിൽനിന്നു നമുക്കുകിട്ടിയ വിവേകത്തിന്റെ മുത്തുകളിലൊന്നാണ് മേൽക്കാണിച്ച വരികൾ. അക്രമത്തിൽ അഭിരമിക്കുന്ന യുവാക്കളെയും മുതിർന്നവരെയും കുറിച്ചു വിലപിക്കുന്ന സമൂഹമായി നാം മാറിയിട്ടുണ്ട്. പക്ഷേ ഈ ദുരന്തത്തിന്റെ മൂലകാരണത്തെപ്പറ്റി ചിന്തിക്കാതെ കതിരിൽ വളം വയ്ക്കുകയല്ലേ നാം മിക്കപ്പോഴും ചെയ്യുന്നത്? ശൈശവത്തിലും ബാല്യത്തിലും നല്ല ശീലങ്ങൾ സ്വന്തം മാതൃകവഴി
ചിലരങ്ങനെയാണ്. പറഞ്ഞതുതന്നെ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കും. അല്ലെങ്കിൽ ആരെങ്കിലും പറഞ്ഞതുകേട്ട്, അതേപടി ആവർത്തിക്കും. ചിലപ്പോൾ വല്ല പത്രത്തിലും കണ്ടതായിരിക്കും വെട്ടിവിഴുങ്ങി അതുപോലെ അന്യരുടെ മുന്നിൽ ആവർത്തിച്ച് അവതരിപ്പിച്ച് കേൾവിക്കാരെ മുഷിപ്പിക്കുന്നത്. മറ്റു ചിലരങ്ങനെയല്ല. എല്ലാം
ഒരു ഉത്തരേന്ത്യൻ നാടോടിക്കഥ കേൾക്കുക. ദരിദ്രയായ ഗൗരി മൂന്നു കുഞ്ഞുങ്ങളെ വളർത്താൻ കഷ്ടപ്പെടുന്ന കാലം. കുട്ടികളുടെ അച്ഛൻ കഷ്ടപ്പാടില്ലാത്ത ലോകത്തേക്കു പൊയ്ക്കഴിഞ്ഞിരുന്നു. പ്രയാസം കൂടിയപ്പോൾ മനഃസമാധാനത്തിനു പഴയ ഗുരുനാഥനെക്കണ്ടു ചോദിച്ചു, ‘ജീവിതം കഠിനമാണല്ലേ?’. ‘അതെ. പക്ഷേ ശരിയായതു ചെയ്താൽ തുടക്കത്തെക്കാൾ മെച്ചമാവും ഒടുക്കം’, ഗുരു സമാധാനിപ്പിച്ചു. കുഞ്ഞുങ്ങളെ നല്ല മനുഷ്യരായി വളർത്താൻ കഴിയണം. അതിനപ്പുറം ആഗ്രഹമൊന്നുമില്ല. രാത്രിയിൽ ഇരുൾപരന്നപ്പോൾ കുഞ്ഞുങ്ങൾ അമ്മയെ കെട്ടിപ്പിടിച്ചു ചേർന്നുനിന്നു. അമ്മയടുത്തുണ്ടെങ്കിൽ ഞങ്ങൾക്കു പേടിയേയില്ലെന്നു കുഞ്ഞുങ്ങൾ. ഇവരെ ധൈര്യമുള്ളവരായി വളർത്തുന്നതിനെക്കാൾ മെച്ചമായി യാതൊന്നുമില്ലെന്നു ഗൗരിയുടെ മനസ്സ്. പിറ്റേന്ന് ആഹാരം തേടി കുന്നു കയറിപ്പോകുകയാണ്. കുഞ്ഞുങ്ങൾക്കു കയറാൻ പ്രയാസം. ‘കുറച്ചുകൂടി ശ്രമിച്ച് ക്ഷമയോടെ കയറൂ’ എന്ന് അമ്മ. ഏറ്റവും മുകളിലെത്തിയപ്പോൾ അവർ പറഞ്ഞു, അമ്മയില്ലെങ്കിൽ ഞങ്ങൾക്കു കയറാനാവുമായിരുന്നില്ല. ഗൗരിക്ക് ആശ്വാസം. അന്നു രാത്രി അവർ നക്ഷത്രങ്ങളെ നോക്കിപ്പറഞ്ഞു, തടസ്സങ്ങളെ ദൃഢനിശ്ചയത്തോടെ നേരിട്ടു കീഴ്പ്പെടുത്താൻ ഇവർ പഠിച്ചല്ലോ. അടുത്ത നാൾ കൊടുങ്കാറ്റും മഴയും വന്നു. കറുത്തിരുണ്ട അന്തരീക്ഷം. അമ്മ കുഞ്ഞുങ്ങളോടു പറഞ്ഞു,
ഒരു അറബിക്കഥ കേൾക്കുക. ഷെയ്ഖ് രാവിലെ പൂന്തോട്ടത്തിൽ ഉലാത്തുകയായിരുന്നു. മീൻ, മീൻ എന്നു വിളിച്ചുകൊണ്ട് ഒരാൾ കൊട്ടാരത്തിന്റെ മുന്നിലൂടെ പോകുന്നതു കണ്ടു. അയാളെ വിളിച്ച് ഏറ്റവും വലിയ മീൻ ആവശ്യപ്പെട്ടു. ഒട്ടൊക്കെ ഭയന്നു നിൽക്കുകയായിരുന്ന മീൻകാരൻ ഒന്നാന്തരം വലിയ മീനെടുത്തുവച്ചു. സന്തുഷ്ടനായ ഷെയ്ഖ് അയാൾക്ക് 5,000 റിയാൽ കൊടുത്തു. അതുംകൊണ്ട് അയാൾ പോയി. ഇത്രയുമായപ്പോൾ റാണി അവിടെയെത്തി. ഷെയ്ഖ് കബളിപ്പിക്കപ്പെട്ടുവെന്ന് അവർക്കു തോന്നി. മീൻകാരനെ വിളിച്ച് പണം തിരികെ വാങ്ങണമെന്ന് അവർ നിർബന്ധിച്ചു. താൻ അത് മനസ്സറിഞ്ഞുകൊടുത്തതാണ്, തിരികെ വാങ്ങേണ്ടെന്നായി ഷെയ്ഖ്. പണം തിരികെ വാങ്ങാൻ റാണി സൂത്രം കണ്ടുപിടിച്ചു. അയാളെ വിളിച്ച് മീൻ ആണോ പെണ്ണോ എന്നു ചോദിക്കുക. ആണെന്നു പറഞ്ഞാൽ നമുക്ക് പെണ്ണായിരുന്നു വേണ്ടതെന്നു പറഞ്ഞ് മീൻ തിരികെക്കൊടുത്തു പണം വാങ്ങുക. പെണ്ണെന്നു പറഞ്ഞാൽ നമുക്കു ആണായിരുന്നു വേണ്ടതെന്നു പറഞ്ഞ് മീൻ തിരികെക്കൊടുത്തു പണം വാങ്ങുക. ഏതായാലും പണം തിരികെക്കിട്ടും. സന്തോഷത്തോടെയല്ലെങ്കിലും
സംഖ്യകൾ, സെറ്റ് തിയറി മുതലായവയെക്കുറിച്ച് ആഴത്തിൽ പഠനം നടത്തിയ ഗണിതശാസ്ത്രജ്ഞനായിരുന്ന പോളണ്ടുകാരനായ വാക്ലാ സെർപിൻസ്കി (1882 –1969). ആറു പെട്ടികളുമായി ട്രെയിനിൽ കയറിയ അദ്ദേഹം എത്ര തവണ എണ്ണിനോക്കിയിട്ടും ഒരു പെട്ടി കുറവ്. ആവർത്തിച്ചു പരാതി പറഞ്ഞ വാക്ലയോട് പെട്ടി ആറുമുണ്ടെന്നു ഭാര്യ പറഞ്ഞുനോക്കിയെങ്കിലും അദ്ദേഹത്തിനു വിശ്വാസമില്ല. പെട്ടികൾ തൊട്ട് എണ്ണി – പൂജ്യം, ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്. സ്കൂൾകുട്ടികൾക്കു പോലുമറിയാം പൂജ്യം എണ്ണൽസ്സംഖ്യയല്ലെന്ന്. പക്ഷേ സംഖ്യകളുടെ പാരാവാരം കടന്ന ശാസ്ത്രജ്ഞൻ അതു മറന്നുപോയി. ഐൻസ്റ്റൈന്റെ മറവിയെപ്പറ്റി കഥകൾ പലതുമുണ്ട്. ട്രെയിൻ യാത്രയിൽ ചെക്കർ വന്നു ടിക്കറ്റു ചോദിച്ചു. പോക്കറ്റുകളും പെട്ടിയുമെല്ലാം തപ്പിയെങ്കിലും ടിക്കറ്റ് കാണാനില്ല. ചെക്കർ സമാധാനിപ്പിച്ചു, ‘വിഷമിക്കേണ്ട. അങ്ങാരാണെന്ന് എല്ലാവർക്കും അറിയാം. ടിക്കറ്റെടുക്കാതെ യാത്ര ചെയ്യില്ലെന്നും അറിയാം. അത് കാണിക്കേണ്ട’
ക്യാമൽ ബ്രാൻഡ് സിഗററ്റിന് അമേരിക്കയിൽ ഏറെ പ്രചാരമുണ്ടായിരുന്ന കാലം. രസികനായ പ്രഭാഷകൻ സിഗററ്റ് പാക്കറ്റുകളെല്ലാം പോക്കറ്റിലിടാൻ സദസ്യരോട് അഭ്യർഥിച്ചു. എന്നിട്ട് ചോദ്യമുയർത്തി. ക്യാമൽ ബ്രാൻഡ് സിഗററ്റുകൂടിനു പുറത്തുള്ള പടത്തിൽ ഒട്ടകക്കാരൻ (നമ്മുെട ആനക്കാരനെപ്പോലെയുള്ളയാൾ) ഒട്ടകത്തിനു പുറത്തോ മുൻപിലോ പിൻപിലോ? ഓരോരുത്തരും ഉത്തരം മനസ്സിൽ ഉറപ്പിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഓരോ വിഭാഗക്കാരും കൈയുയർത്താൻ പറഞ്ഞു. ഏതാണ്ട് തുല്യമായിരുന്നു മൂന്നു വിഭാഗങ്ങളിലെയും സദസ്യർ. തീരെക്കുറച്ചുപേർ മാത്രമേ കൈയുയർത്താതിരുന്നുള്ളൂ. ‘ഇനി സിഗററ്റ് പാക്കറ്റ് എടുത്തു നോക്കുക’ എന്നു നിർദേശം നൽകി. ഏവരും ഞെട്ടി. ചിത്രത്തിൽ ഒട്ടകം മാത്രമേയുള്ളൂ,ഒട്ടകക്കാരനേയില്ല. ഏതാണ്ട് ഒരു ശതമാനം പേരുടെ മനസ്സിൽ മാത്രമാണ് ശരിയുത്തരമുണ്ടായിരുന്നത്. നിത്യവും പല പ്രാവശ്യം കാണുന്ന ചിത്രത്തിൽ ഒട്ടു മിക്കവരും വേണ്ടവിധം നോക്കിയിരുന്നില്ല. ‘എനിക്കു നല്ല നിരീക്ഷണപാടവമുണ്ട്’ എന്നു മിക്കവരും വിചാരിക്കുന്നു. സത്യം ഇതിൽനിന്ന് ഏറെ അകലെയാണ്. തീരെച്ചുരുക്കം പേർ മാത്രമാണ് കൃത്യതയോടെ കാഴ്ചകൾ നോക്കിക്കാണുന്നത്.
Results 1-10 of 141