Activate your premium subscription today
കൃഷി തുടങ്ങുന്നേടത്താണ് സംസ്കാരം തുടങ്ങുന്നത്. കൃഷി അവസാനിക്കുന്നിടത്ത് അതവസാനിക്കുകയും ചെയ്യും. കാരണം, മനുഷ്യനു പ്രകൃതിയുമായുള്ള പൊക്കിൾക്കൊടിബന്ധം അതോടെ തീരും. അതുകൊണ്ട് എല്ലാ കുട്ടികളെയും കൃഷിയുമായി പരിചയപ്പെടുത്തണം. വിത്തു മുളയ്ക്കുന്നതു കാണാത്ത ഒരു കുട്ടിയിലും പുതിയൊരു ആശയവും മുളയ്ക്കില്ല!
ഒരു ലഹരി പദാർഥത്തിന്റെയും സ്വാധീനത്തിൽ ഒരു മഹത്കൃതിയും ഇവിടെ രചിക്കപ്പെട്ടിട്ടില്ല. ഒരു നല്ല സിനിമയും എടുക്കുകയും ചെയ്തിട്ടില്ല. എനിക്കുതന്നെ അറിയാവുന്ന വലിയ എഴുത്തുകാർ, സംവിധായകർ, മദ്യപാനമെന്ന ശീലമുള്ളവർപോലും എഴുതുമ്പോൾ അതു നിർത്തിവച്ചാണ് ചെയ്യാറുള്ളത്.
എഴുത്ത് എന്നുപറയുന്നത് ഭാവനയും സത്യവും കൂടിക്കലർന്ന ഒന്നാണ്. ഭാവന സ്വതന്ത്രമാകണം. ആ ഭാവനയുടെ വികാസത്തെ തടയുന്ന, ജനാധിപത്യം നൽകുന്ന ഇടത്തെ തടയുന്ന എന്തൊന്നിനെയും അനുവദിക്കാനാവില്ല. ഭാവന, സ്വപ്നം, പ്രതീക്ഷ ഇതിലൊന്നുംതന്നെ അതിരുകൾവയ്ക്കാൻ പാടില്ല. ഭയന്നിട്ടോ അതല്ലെങ്കിൽ മറ്റെന്തെങ്കിലും സ്വാർഥലാഭത്തിനുവേണ്ടിയോ എഴുതുമ്പോൾ സംഭവിക്കുന്നത് എഴുത്തല്ല.
ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള ദശലക്ഷക്കണക്കായ ആളുകൾ ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് പ്രകടനങ്ങൾ നടത്തുന്നു. ഒരുകാലത്ത്, കോളനിവൽക്കരണത്തിനു വിധേയരായവരുടെയും പലസ്തീൻ ജനതയുടെയും ആത്മാർഥ സുഹൃത്തായിരുന്ന നമ്മുടെ രാജ്യത്തിന്റെ തെരുവുകൾ ദശലക്ഷങ്ങളുടെ പ്രകടനങ്ങളാൽ മുഖരിതമായിരുന്നുവെങ്കിൽ ഇന്നു നിശ്ശബ്ദമാണ്.
കാട്ടാനയ്ക്ക് ജീവി എന്നതിനപ്പുറമുള്ള പരിവേഷം നൽകുന്നതാണ് പ്രശ്നം. മനുഷ്യജീവനും പ്രധാനമാണെന്ന് ഇക്കൂട്ടർ മനസ്സിലാക്കണം. ആനയോ പുലിയോ നാട്ടിൽ ഇറങ്ങിയാൽ അവയുടെ ജീവൻ, മനുഷ്യരുടെ ജീവൻ, പ്രോപ്പർട്ടി എന്നിവ ഒരേ പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ടതു നമ്മുടെ ചുമതലയാണ്.
പകൽസമയത്തെ കൃഷിപ്പണിക്കുശേഷം വൈകുന്നേരം ചെറുപ്പക്കാർ ചെറുമൈതാനങ്ങളിൽ ഫുട്ബോളും വോളിബോളും കളിക്കുന്നത് നാട്ടിൻപുറങ്ങളിലെ പതിവുകാഴ്ചയായിരുന്നു. ഇന്നു കൃഷിപ്പണിവിട്ട് അധ്വാനം കുറഞ്ഞ തൊഴിലുകളിലേക്കു മാറിയപ്പോൾ ചെറുപ്പക്കാരുടെ കായികക്ഷമത കുറഞ്ഞു.
സോഷ്യൽ മീഡിയ എഴുത്തിനു ദോഷം ചെയ്യുന്നു. ഇതുമായി അധികം ബന്ധപ്പെട്ടിട്ടുണ്ടെങ്കിൽപ്പിന്നെ വേറെ ഒന്നിനും സമയം കിട്ടില്ല. ഓരോ മനുഷ്യനും മൊബൈലിൽ ചെലവഴിക്കുന്നത് ഏഴും എട്ടും മണിക്കൂറാണ്. നമുക്ക് ഇൻപുട്സ് ഒന്നും കിട്ടില്ല. മറ്റൊന്ന് നിരൂപണത്തിന്റെ മരണം. പലപ്പോഴും കരുതിക്കൂട്ടി ആൾക്കാർ മോശമാക്കാൻ ഉപയോഗിക്കുന്നുണ്ട്.
ബാലചന്ദ്രൻ ചുള്ളിക്കാടും മമ്മൂക്കയും പറഞ്ഞ പ്രശസ്തമായ കാര്യമുണ്ട്, പണ്ടു ഞാൻ നിന്റെ വീട്ടിൽ വരുമ്പോൾ സുഹൃത്തിനെ കാണാൻ വരുന്നു എന്നായിരുന്നു അർഥം. ഇപ്പോൾ അതു മതസൗഹാർദത്തിന്റെ അടയാളമായി മാറുന്നു. അതത്ര സന്തോഷകരമായ കാര്യമല്ല. വർഗീയത വളർന്നുവരുന്നതുകൊണ്ടു സമൂഹത്തിനു യാതൊരു നേട്ടവുമില്ല. രാഷ്ട്രീയക്കാർക്കാണ് അതിന്റെ നേട്ടം.
ആദ്യമായി നിയമസഭയിലെത്തിയപ്പോഴാണ് സല്യൂട്ട് കിട്ടിയത്. നിയമസഭയിൽ മെയിൻ ഗേറ്റ് മുതൽ സല്യൂട്ട് തുടങ്ങും. മന്ദിരത്തിൽ കയറുമ്പോഴും ലിഫ്റ്റിൽ കയറുകയും ഇറങ്ങുകയും ചെയ്യുമ്പോഴും സല്യൂട്ട് കിട്ടും. നിയമസഭാ ഹാളിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും കാന്റീനിലുമെല്ലാം സല്യൂട്ടുണ്ട്. എന്നാൽ എന്തിനാണ് സല്യൂട്ട് എന്ന ചോദ്യത്തിന് ആർക്കും മറുപടിയില്ല. സമൂഹത്തിന് എന്തു സന്ദേശമാണ് ഇതിലൂടെ നൽകാൻ കഴിയുന്നത്
സമരം പൊളിക്കൽ കമ്യൂണിസ്റ്റ് നിഘണ്ടുവിലെ മോശം പദമാണ്. സമരം തീർക്കലാണ് നല്ല ഇടതുപക്ഷത്തിന്റെ ലക്ഷണം. സമരം തീർക്കുന്നതിനു പകരം സമരം പൊളിക്കുന്ന നവകേരള സൃഷ്ടിയിലാണ് പിണറായി വിജയൻ സർക്കാർ.
Results 1-10 of 165