Activate your premium subscription today
പരിഭ്രമത്തോടെയാണ് രാജു എന്നെ കാണാൻ വന്നത്. "ഒരിക്കൽക്കൂടി അവൾ കടന്നു വന്നിരിക്കുന്നു. ഞാൻ എന്തു ചെയ്യണം?" മുഖവുരയില്ലാതെ രാജു പ്രശ്നം അവതരിപ്പിച്ചു. പ്രായം നന്നേ കുറവാണെങ്കിലും രാജു എന്റെ അടുത്ത സുഹൃത്താണ്. ഏതു കാര്യമുണ്ടായാലും 'ദേവിച്ചേച്ചിയുടെ' അടുത്ത് ഓടിയെത്തും. രാജു കണ്ടാൽ നന്ന്. നല്ല ഉയരം.
വർഷാരംഭവുമായി ബന്ധപ്പെട്ട് ലോകമെമ്പാടും നിലവിലുള്ള ഒരു ചടങ്ങാണ് പുതുവത്സര പ്രതിജ്ഞ. യൂറോപ്യൻ രാജ്യങ്ങളിലാണ് ഇത് സർവ്വസാധാരണം. എന്നാൽ ഇപ്പോൾ ലോകം മുഴുവനുമുണ്ട് ഈ ചടങ്ങ്. ഒരു വർഷത്തിന്റെ അവസാനവും മറ്റൊരു വർഷത്തിന്റെ തുടക്കവുമായി വരുന്ന ദിവസമാണ് പുതു വത്സര ദിനം. വീണ്ടും ഒരു പുതുവർഷം പിറക്കുന്നു.
മനുഷ്യ ജീവിതത്തിൽ ത്യാഗത്തിന്റെ സ്ഥാനത്തെ ക്കുറിച്ച് എടുത്തു പറയേണ്ടതില്ല. ഓരോ മനുഷ്യരും ഓരോ തരത്തിൽ ത്യാഗം അനുഷ്ടിക്കുന്നുണ്ട്. മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന ഏതൊരു സൽ പ്രവർത്തിയെയും ത്യാഗം എന്ന് പറയാം. സിനിമകളിലും കഥകളിലും ത്യാഗത്തെ വാഴ്ത്തുന്ന സന്ദർഭങ്ങൾ ഏറെയുണ്ട്. ചില ത്യാഗങ്ങൾ നമ്മളെ
ഡിസംബറിനെക്കുറിച്ചല്ലാതെ എന്താണ് ഇപ്പോൾ എഴുതുക !പന്ത്രണ്ടു മാസങ്ങളിൽ ഡിസംബർ ആണ് ഏറ്റവും നല്ല മാസം എന്നാണ് എന്റെ വിശ്വാസം. നേരിയ മഞ്ഞും കുളിരും തെളിഞ്ഞ പ്രഭാതങ്ങളുമായി വരുന്ന മനോഹാരമായ ഡിസംബർ. ഡിസംബറിന്റെ മുഴുവൻ സുഖവും കിട്ടുന്നത് ക്രിസ്മസ് അവധിക്കാലത്താണ് ക്രിസ്മസ് പരീക്ഷയെ അരക്കൊല്ല പരീക്ഷ (ഹാഫ്
പുനർവിവാഹം നമ്മുടെ നാട്ടിൽ അത്ര അപൂർവമായ സംഭവമൊന്നുമല്ല. ആദ്യത്തേതുപോലെ ഒന്നുമാവില്ല. എന്നാലും ജീവിതമല്ലേ? തട്ടിക്കൂട്ടി മുന്നോട്ടു പോകും. ഭർത്താവ് ഉപേക്ഷിച്ചു പോയാൽ, മരിച്ചു പോയാൽ, ഭാര്യ വിട്ടുപോയാൽ, മരണമടഞ്ഞാൽ ഒക്കെ ഒരു പുനർവിവാഹത്തിന്റെ സാധ്യത വരും .എന്നാൽ എല്ലാ പുനർ വിവാഹങ്ങളും
രാകേഷാണ് എന്നോട് ചോദിച്ചത്, "ചേച്ചിയമ്മയ്ക്ക് അറിയാവുന്ന യക്ഷിക്കഥകൾ പറഞ്ഞു തരാമോ?" അവൻ എന്റെ അനുജത്തിയുടെ മകനാണ്. എഞ്ചിനീയർ ആണ്. പത്തു നാൽപ്പത് വയസ്സായിക്കാണും. ഇവന് ഇപ്പോൾ എന്താണ് യക്ഷിക്കഥ കേൾക്കാൻ മോഹം. "അമ്മൂമ്മയുടെ വീട്ടിൽ ഒരുപാടു യക്ഷിക്കഥകൾ പറഞ്ഞു കേട്ടിട്ടില്ലേ? അതൊക്കെ ഒന്ന് പറഞ്ഞു തരൂ.
നീത എന്നെ കാണാൻ വന്നത് അവളുടെ വിവാഹത്തിനു എന്നെ ക്ഷണിക്കാനാണ് എന്നാണ് ഞാൻ കരുതിയത്. പക്ഷേ, അവൾ കുശലങ്ങൾ തുടർന്നു. എനിക്ക് അതിശയമായി. വിവാഹത്തെക്കുറിച്ച് അവൾ ഒന്നും പറയുന്നില്ല. ഒടുവിൽ ഞാൻ തന്നെ വിഷയം എടുത്തിട്ടു. "നീ എന്നെ ക്ഷണിക്കാൻ വന്നതല്ലേ ?ക്ഷണക്കത്ത് എവിടെ? നിന്റെ കല്യാണത്തിന് എന്തായാലും ഞാൻ
തീർച്ചയായും അതേ. മറ്റൊരാളെ കൊല്ലുന്നത് പോലെ തന്നെ കുറ്റകരവും ശിക്ഷാർഹവുമാണ് സ്വയം കൊല്ലുന്നതും എന്നാണ് നിയമം അനുശാസിക്കുന്നത്. എന്നു വച്ച് ആരും ആത്മഹത്യ ചെയ്യുന്നില്ലേ ? ചില നിസ്സഹായാവസ്ഥകളാണ് മനുഷ്യനെ ആത്മഹത്യയിൽ എത്തിക്കുന്നത്. ആത്മഹത്യ ഭീരുത്വമാണ്. ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ് എന്നൊക്കെ
അച്ഛനും അമ്മയും പിണങ്ങിയതെന്തിനാണെന്ന് ദിവ്യയ്ക്ക് അറിയുമായിരുന്നില്ല. പക്ഷേ അവർ എന്നെന്നേയ്ക്കുമായി പിരിഞ്ഞതാണെന്നും ഇനി ഒരിക്കലും ഒരുമിച്ചു താമസിക്കുകയില്ലെന്നും അമ്മ അവളെ പറഞ്ഞു മനസ്സിലാക്കി. അച്ഛനും അമ്മയും ചേട്ടൻ ദേവനും ഒരുമിച്ച് ഇനി ഒരു കുടുംബജീവിതം ഉണ്ടാവുകയില്ലെന്ന് അവൾക്കു തോന്നി. അച്ഛൻ
"ഇന്ന് ശിവരാത്രിയല്ലേ? അമ്പലത്തിലൊന്നു പോകാം." മകൾ അങ്ങനെ ചോദിച്ചപ്പോൾ ഞാൻ ആദ്യമൊന്നു മടിച്ചു. പിന്നെ തയാറായി പുറപ്പെട്ടു. മകൾ എന്നെപ്പോലെയല്ല. അവൾ അമ്പലങ്ങളിൽ ഇടയ്ക്കിടെ പോകാറുണ്ട്. അമ്പല നടയിൽ തൊഴുതു നിൽക്കുമ്പോൾ എൻ്റെ മനസ്സ് ചിന്തകളിലേയ്ക്ക് പാറിപ്പോയി. പണ്ടും അമ്പലങ്ങളിൽ ഞാൻ നിത്യ
Results 1-10 of 182