Activate your premium subscription today
അഞ്ച് മിനിറ്റ് തികച്ച് അടങ്ങിയിരിക്കാൻ നേരമില്ലാത്തവർക്കായി ചൈനയിൽ 2 മിനിറ്റ് സീരിയലുണ്ട്. ഒരു എപ്പിസോഡ് വെറും 2 മിനിറ്റ് മാത്രം. മൈക്രോ ഡ്രാമ എന്നാണു പേര്. ആദ്യ കുറേ എപ്പിസോഡുകൾ ഫ്രീ. പിന്നെ കാണണമെങ്കിൽ കാശ് കൊടുക്കുകയോ പരസ്യം കാണുകയോ വേണം. മലയാളത്തിൽ മൈക്രോ ഡ്രാമ സീരീസിന് വിദേശ ഒടിടി കമ്പനികൾ
സായിപ്പിന്റെ കോഫിഷോപ്പിൽ യങ് കപ്പിൾസാണ് മിക്ക മൂലകളും കയ്യടക്കിയിരിക്കുന്നത്. മുന്നിൽ കഫെ ലാറ്റെ, കപ്യൂച്ചിനോ, ചിലപ്പോൾ കിവി, ലിച്ചി ജ്യൂസുകളോ...! ഇവർ ഡിങ്കോൾഫിക്കാരായിരിക്കും എന്നു നമ്മൾ വിചാരിക്കുന്നു. പക്ഷേ അങ്ങനല്ല, വൈബുണ്ടോ എന്നു നോക്കാൻ വരുന്നവരാണത്രെ! എന്നു വച്ചാൽ വീട്ടിൽ കല്യാണാലോചന. പക്ഷേ
ബോയിങ് തോറ്റിടത്ത് സുനിത വില്യംസിനെ തിരികെ ഭൂമിയിലെത്തിച്ച സ്പേസ് എക്സിന്റെ വിജയം ഫാൽക്കൺ 9 റോക്കറ്റാണ്. ആ റോക്കറ്റാണ് ഡ്രാഗൺ പേടകത്തെ വിക്ഷേപിച്ചത്. പക്ഷേ, അടുത്തിടെ ചൊവ്വാ ഗ്രഹത്തിൽ പോകാനുള്ള സ്പേസ് എക്സിന്റെ സ്റ്റാർഷിപ് റോക്കറ്റ് ആകാശത്തേക്കു കുതിക്കുന്നതിനിടയിൽ വെടി തീർന്നിരുന്നു. അതൊന്നും
സിനിമക്കാർക്ക് ഒരു ഐഡിയ പറയാം– ജയിംസ് ബോണ്ട്! ഇയാൻ ഫ്ളെമിങിന്റെജയിംസ് ബോണ്ട് നോവലുകളുടെ പകർപ്പവകാശം അവസാനിക്കുന്നു. 1953ലാണ് ആദ്യ നോവലായ കസിനോ റൊയാൽ പുറത്തു വന്നത്. 1964ൽ ഫ്ളെമിങ് സിദ്ധികൂടി. ഇന്ത്യയിൽ പകർപ്പവകാശം എഴുത്തുകാരൻ മരിച്ച് 60 വർഷം വരെയാണ്. 2024ൽ കഴിഞ്ഞു. ഫ്ളെമിങിന്റെ പുസ്തകങ്ങൾ ആർക്കും
യുകെയിൽ നിന്നു വന്ന ചങ്ങാതിക്ക് നാട്ടിൽ ഒസ്യത്തായി കിട്ടിയ പത്തുമുപ്പത് സെന്റ് സ്ഥലം വിൽക്കണം. കിട്ടുന്ന കാശ് അങ്ങോട്ടു കൊണ്ടു പോകാനാണ്. നാടുവിട്ടിട്ട് കാലമേറെ ആയതിനാൽ ഇവിടെ കാര്യങ്ങൾ എങ്ങനെയൊക്കെയാണു നടക്കുന്നതെന്നറിയില്ല. നാട്ടിലെ പഴയ സഹപാഠി ‘കുടിക്കമ്പനി’കളോടു ചോദിക്കാതെ ചൈനീസ് എഐ കമ്പനിയായ ഡീപ്
റീലുകളിൽ പ്രശംസ കൊണ്ടു മൂടുന്ന വീട്ടിലൂണ് ഹോട്ടലിൽ പോയി നോക്കി. മുടുക്കിലൂടെ (ഇടുങ്ങിയ ഇടവഴി) കുറേ പോകുമ്പോൾ വീട്. വണ്ടികൾ പാർക്ക് ചെയ്യാൻ പറമ്പ്. വീട്ടിലെ ‘ഊൺസ്’ പക്ഷേ കാശിനു കൊള്ളില്ല. വൻ വിലയുള്ള നോൺവെജ് സ്പെഷ്യലുകളുണ്ട്. അതിൽപ്പിടിച്ചാണ് റീലുകളിലെ പ്രശംസ. തിരിച്ചിറങ്ങുമ്പോൾ പലരും പറഞ്ഞു പോകും–
അമേരിക്കയിൽ കുടിയേറിയ ഇന്ത്യാക്കാർ പൊതുവേ ഡെം ആയിരുന്നു–ഡെമോക്രാറ്റുകൾ. ട്രംപിന്റെ വരവിൽ അനേകർ റെപ് ആയത്രെ–റിപ്പബ്ളിക്കൻ. ഇന്ത്യാക്കാരൻ വിവേക് ഗണപതി രാമസ്വാമിയെപ്പോലുള്ളവർ ട്രംപിന്റെ അടുത്ത ശിങ്കിടികളായിരുന്നല്ലോ. കോഴിക്കോട് എൻഐടിയിൽ പഠിച്ച പാലക്കാട് സ്വദേശി ഗണപതി രാമസ്വാമിയുടെ മകൻ. വിവേക്
ഇന്ത്യയിൽ ക്രോണി കാപിറ്റലിസത്തിന്റെ അഥവാ ചങ്ങാത്ത മുതലാളിത്തത്തിന്റെ മൂർത്തിമദ് ഭാവമായി അവതരിപ്പിക്കുന്നത് അദാനിയെ ആണെങ്കിൽ മലേഷ്യയിൽ ഉണ്ടായിരുന്നു വേറൊരു അദാനി. മഹാതിർ മുഹമ്മദ് പ്രധാനമന്ത്രിയായിരുന്ന 25 വർഷം ലൈസൻസുകളും കരാറുകളും നേടിയ ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ ടി. അനന്തകൃഷ്ണൻ. മോഡേൺ മലേഷ്യയുടെ
സീപ്ളെയിനിൽ മാട്ടുപ്പെട്ടിവരെ പോയി ഇടുക്കിയിൽ ആദ്യമായി വിമാനം ഇറക്കി ചരിത്രം സൃഷ്ടിച്ചു തിരിച്ചു വന്നവർക്ക് കാഴ്ചകളെപ്പറ്റി പറഞ്ഞു മതിയാകുന്നില്ല. കേരളം മുകളിൽ നിന്നു താഴോട്ടു നോക്കുന്നതാണത്രെ ഭംഗി! നേരേ നിന്നു നോക്കിയാൽ വെടക്കു കാഴ്ചകൾ കാണേണ്ടി വരും. മാനത്തു നിന്നു താഴോട്ടു നോക്കുമ്പോഴോ...??
നാസയും ബോയിങും വിചാരിച്ചിട്ടു നടക്കാത്തത് ഇലോൺ മസ്കിന്റെ സ്പേസ് എക്സ് കമ്പനി നടത്തി കാണിക്കുന്നു. അവരുടെ പ്രോജക്ടുകൾക്ക് ചെലവും അതു പൂർത്തിയാക്കാൻ വേണ്ട സമയവും നാസ–ബോയിങ് ദൗത്യങ്ങളുടെ പാതിയിലും താഴെ. ഇതെങ്ങനെ സംഭവിക്കുന്നു? എന്തുകൊണ്ട് നാസ–ഐഎസ്ആർഒ പോലുള്ള സ്ഥാപനങ്ങൾക്ക് ഇത്തരം സ്റ്റാർട്ടപ്പുകളുടെ
Results 1-10 of 146