Activate your premium subscription today
‘‘നിങ്ങളെന്താ മനുഷ്യാ വെരുകിനെപ്പോലെ ഇങ്ങനെ പരതിനടക്കുന്നേ? കുറച്ചുനേരമായി ഞാൻ ശ്രദ്ധിക്കണ്...’’ മടിയിൽവച്ച മുറത്തിലേക്ക് അച്ചിങ്ങപ്പയർ പൊളിച്ചിടുന്നതിനിടയിൽ ആലീസ് പിറുപിറുത്തു. ആലീസ് കുറച്ചുനേരമായി ടിവിമുറിയിലെ സോഫയിൽതന്നെ ഇരിപ്പാണ്. തലേന്നു രാത്രി തുടങ്ങിയ വയറ്റുവേദന ഇനിയും കുറഞ്ഞിട്ടില്ല.
രാവിലെമുതൽ വരുണേട്ടൻ ആകെ ആവേശത്തിലായിരുന്നു. പണ്ടു കോളജിൽ കൂടെപ്പഠിച്ച അപ്പുവിനെ വീണ്ടും വർഷങ്ങൾക്കുശേഷം കൂടിക്കാണുന്ന ദിവസമല്ലേ. അല്ലെങ്കിലും കൂട്ടുകാരെന്നു വച്ചാൽ വരുണേട്ടന് ജീവനാണ്. ഏറ്റവും അടുപ്പം അപ്പുവിനോടാണെന്നു മാത്രം. കല്യാണം കഴിഞ്ഞ് ജോലികിട്ടി കാനഡയിലേക്കു പോയതിൽപിന്നെ അപ്പുവിനെ
പതിവിലും നേരത്തെയാണ് അന്നു മീര സ്കൂൾ വിട്ടു വന്നത്. ഗേറ്റ് പാതി തുറന്നു കിടന്നിരുന്നു. കാറ്റ് പടികടന്നു പോയപ്പോൾ തുറന്നുപോയതാകണം. മുറ്റത്തെ നാലുമണിപ്പൂക്കൾ വിരിഞ്ഞുനിന്നിരുന്നു. ഒന്ന്.. രണ്ട്.. മൂന്ന്.. നാല്... ഇന്നു കുറെയുണ്ടല്ലോ.. സാധാരണ സുമതിയക്ക നിത്യവും നാലുമണിപ്പൂക്കൾ നുള്ളി അവൾക്കുവേണ്ടി ഒരു
- ഇതുവരെ ഒരുങ്ങിക്കഴിഞ്ഞില്ലേ ഗീതു? എനിക്കിന്ന് ക്ലാസുണ്ട്. കൈനറ്റിക് ഹോണ്ട സ്റ്റാർട്ട് ചെയ്ത് മുറ്റത്തു വെറുതെ ഇരപ്പിച്ചുനിർത്തിക്കൊണ്ട് സ്റ്റെല്ല ഉറക്കെ വിളിച്ചുകൂവുന്നതു കേട്ടാണ് ഗീതു ക്ലോക്കിലേക്കു നോക്കിയത്. കർത്താവേ മണി പത്താകാൻ പത്തു മിനിറ്റ് മാത്രം. ഇപ്പോഴെങ്കിലും ഇറങ്ങിയില്ലെങ്കിൽ നേരം
- ഈ കുമുദം എവിടെപ്പോയിക്കിടക്കുകയാണ്.. ഒരാവശ്യത്തിനു നോക്കിയാൽ കാണില്ല. വരുന്നവരൊക്കെ അവളെ തിരക്കുന്നു.. കുമുദം..കുമുദം... ഉമ്മറത്തും വീട്ടകത്തും മുറ്റത്തുമൊക്കെ കൂടിനിന്ന സന്ദർശകർക്കിടയിൽനിന്നു കുമുദത്തെ തിരക്കിയുള്ള വിളിയൊച്ചകൾ കേൾക്കാമായിരുന്നു. എല്ലാം കേട്ടിട്ടും കുമുദം വിളികേൾക്കാനോ
മട്ടുപ്പാവിലേക്കു ചാഞ്ഞുനിന്ന പൈൻമരങ്ങളുടെ ഇലത്തുമ്പുകൾ മഞ്ഞുതുള്ളികളുടെ ലോലാക്ക് അണിഞ്ഞിരുന്നു. ഓരോ ഇലത്തുമ്പിലും ജലരാശിയുടെ ഇളനീലിമ അവശേഷിപ്പിച്ച് ശിശിരം വിടവാങ്ങാനൊരുങ്ങുന്ന പോലെ. ദൂരെദൂരെയുള്ള മലനിരകളിൽ മഞ്ഞും കോടയും മാഞ്ഞ് വെയിൽ തെളിഞ്ഞുവരുന്നതുംനോക്കി അവൾ ചാരുകസേരയിൽ പാതി കണ്ണുകളടച്ച് പാതി
അഞ്ചാം നിലയിലാണ് ഓഫിസ്. ലിഫ്റ്റ് തുറന്ന് പുറത്തേക്കിറങ്ങിയപ്പോൾതന്നെ ഇടനാഴിയിൽ ചുറ്റിപ്പറ്റിനിന്നിരുന്ന സഹപ്രവർത്തകർ തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് അവള്ക്കു തോന്നി. രണ്ടുമാസത്തെ നീണ്ട അവധിക്കുശേഷം ആദ്യമായി ഓഫിസിലേക്കു തിരികെയെത്തുകയാണ്. എല്ലാവരുടെ കണ്ണുകളും ആകാംക്ഷയോടെ തന്നിലേക്കു നീളുന്നത്
തുലാമഴക്കാലം ഫോട്ടോഷോപ് ചെയ്തൊരു ഫ്രെയിമിലെന്നവണ്ണം പുറത്തു ത്രിസന്ധ്യ ചുവന്നുകിടന്നു. മഴച്ചാറ്റലിന്റെയും ചീവീടൊച്ചകളുടെയും മെഡ്ലേയിലേക്ക് മറ്റൊരു മൂവന്തിയുടെ മൗനംകൂടി. ആഹാ.. എന്തൊരു ഫീലാണ് ഈ നാട്ടിൻപുറംകാഴ്ചകൾക്ക്... ജീവിതത്തിൽ ഇതിനു മുൻപൊരിക്കലും ഇതുപോലൊരു സന്ധ്യാകാശം കണ്ടിട്ടില്ലല്ലോ എന്ന
പരീക്ഷാഡ്യൂട്ടിയായിരുന്നതിനാൽ അന്നു സ്റ്റെല്ലയുടെ ക്ലാസ് നേരത്തെ കഴിഞ്ഞു. നേരെ പോയത് ലൈബ്രറിയിലേക്കായിരുന്നു. എംടിയുടെ നോവലുകളിലെ ആൺ ഏകാന്തതയെക്കുറിച്ച് അടുത്ത ദിവസം പേപ്പർ പ്രസന്റേഷനുണ്ട്. ലൈബ്രറിയിൽനിന്ന് കുറച്ചു പുസ്തകങ്ങൾ തപ്പിപ്പിടിച്ച് നേരെ ടൗണിലെ ത്രീ സിക്സ്റ്റി ഫൈവ് കോഫി ഷോപ്പിലേക്കു
കവിളത്തു തണുത്ത കാറ്റ് കൈതട്ടിവിളിച്ചപ്പോഴാണ് അത്രയും നേരം ഉറങ്ങിപ്പോയതിന്റെ കുറ്റബോധത്തോടെ ശാരദാമ്മ കണ്ണുതുറന്നത്. നേരം പുലർന്നിരിക്കുന്നു. മരക്കൂട്ടങ്ങൾക്കിടയിലെ പച്ചിലവിടവുകളിലൂടെ അരിച്ചിറങ്ങുന്ന പുലർവെയിലിന്റെ മിനുക്കത്തിൽ കൈത്തണ്ടയിലെ കുപ്പിവളകൾപോലും തിളങ്ങുന്നുണ്ടായിരുന്നു. കടുംപച്ചയും
Results 1-10 of 72