Activate your premium subscription today
തെരുവുനായ, പണ്ടത്തെ കാമുകന്റെ അമ്മ, എപ്പോൾ കണ്ടാലും സാലറിയുടെ കാര്യം ചോദിക്കുന്ന വല്യച്ഛന്റെ മകൻ വിനാശ്, മൂന്നു വാചകത്തിനിടെ രണ്ടു തവണ നെഞ്ചിലേക്കു ഒളിഞ്ഞു നോക്കുന്ന പഴയ ബോസ് ജിസ് ചെറി മാളികയിൽ; ഇങ്ങനെ കുറെ ആളുകൾ എതിരെ വരുന്നതു കണ്ടാൽ മൈലാഞ്ചി കൃഷ്ണൻ ഒഴിഞ്ഞു മാറാറുണ്ട്. അത് അവളുടെ ശീലമാണ്.
ഇടതുകാൽ ആദ്യം കയറി വന്ന് അയാളുടെ അടുത്ത സീറ്റിലിരുന്നു. സാഹചര്യങ്ങളൊക്കെ വിലയിരുത്തി, അൽപനേരം കാത്തുനിന്നിട്ട് വലതുകാലും കൂടി വന്നു. അതോടെ അയാളുടെ കൈയും ആ യുവതിയുടെ കാലുകളും ഒരേ നിലയിലായി. നാടോടി എക്സ്പ്രസ് എന്ന ട്രെയിനിൽ രണ്ടാം ക്ളാസ് കംപാർട്മെന്റിൽ, വെന്തചായ മണക്കുന്ന വൈകുന്നേരത്ത് അയാളുടേത്
ഒറ്റക്കുട്ടിയെ ആറു പേരുള്ള ഒരു വീട്ടിലേക്ക് കല്യാണം കഴിച്ചയച്ചു. ആ വീട്ടിൽ ചെന്നപ്പോൾ അവിടെ അതേ പേരിൽ ഒരു ജോലിക്കാരി! ഒറ്റക്കുട്ടിയുടെ ചെല്ലപ്പേര് അമ്മു. ആ വീട്ടിലെ ജോലിക്കാരിയുടെ പേരും അമ്മു! കല്യാണത്തിന്റെ തലേദിവസം അമ്മുവിനോട് അമ്മ പ്രഫ. മായക്കുട്ടി വിശ്വനാഥൻ പറഞ്ഞു: വലതുകാൽ വച്ച് കയറാൻ അവർ
നാടുവിട്ട് നഗരത്തിലെ പുതിയ വീട്ടിലേക്കു താമസം മാറുന്ന ദിവസം. ഒഴിഞ്ഞ മുറികളും ഉറങ്ങാൻ കിടക്കുന്ന വരാന്തകളും പഴയ കാര്യങ്ങൾ നിശ്ശബ്ദം ഓർമിപ്പിച്ചുകൊണ്ടിരുന്നു. യാത്രപറഞ്ഞ് പടിയിറങ്ങിയിട്ടും എന്തോ മറന്നതുപോലെ അമ്മ വീട്ടുമുറ്റത്തേക്കു തിരിച്ചുകയറി. ഇറങ്ങി വരുമ്പോൾ കണ്ണുകൾ നനഞ്ഞിരുന്നു. കാരണം
നന്ദ എന്ന ഒരു വിളിപ്പേര് തനിക്കുണ്ടായിരുന്നു എന്ന് ഉഷാനന്ദിനി 58–ാംവയസ്സിൽ ഒരു ശുഭമുഹൂർത്തത്തിൽ തിരിച്ചറിഞ്ഞു. ആ മുഹൂർത്തത്തിൽ ഉഷാനന്ദിനിയുടെ മകൾ ധ്വനിയുടെ വിവാഹ നിശ്ചയം നടക്കുകയായിരുന്നു. ആഹ്ളാദത്തോടെയും അതിലേറെ ആകാംക്ഷയോടെയും ഒരു തരി വേദനയോടെയും ആ രണ്ട് അനുഭവങ്ങളെയും ഉഷാനന്ദിനി ഉൾക്കൊണ്ടു. ആ നേരം
ഭരണങ്ങാനത്തെ മാളികയിൽ തറവാട്ടിൽ കേണൽ ജോർജ് തോമസ് മാളികയിലിന്റെ 65–ാം പിറന്നാൾ ആഘോഷം. ഐസിട്ട് തണുപ്പിച്ച സന്ധ്യ ! വെള്ളേപ്പത്തിന്റെ മാവു കോരിയൊഴിച്ചതുപോലെ നിലാവ് ! മക്കളിൽ ഒരാൾ പറഞ്ഞു... ഹാപ്പി ബേത്ഡേ ടു യൂ കേണൽ. ആദ്യം കേക്ക് കട്ടിങ്. നാലു മക്കളാണ് കേണലിന്. രണ്ടു പെണ്ണും രണ്ട് ആണും. മൂത്ത മകൾ
അമ്മ ഐസിയുവിൽ പോസ്റ്റായിട്ട് ഒരു മാസം! വിളിച്ചാൽ ഒരു നോട്ടം, പിന്നെ എന്നോടു പിണങ്ങിയിരിക്കുന്ന നേരത്തെന്നപോലെ, വേഗം കണ്ണടയ്ക്കും. ഒരു മാസമായി ഈ കാത്തിരിപ്പു മുറിയിൽ ഞാനും പോസ്റ്റാണ്. സന്ദർശകർക്കു നിയന്ത്രണം എന്നെഴുതിയ ഈ ബോർഡിനിപ്പുറം ഞങ്ങൾ കുറെ രക്തബന്ധുക്കൾ ഇങ്ങനെ കാത്തിരിക്കുമ്പോൾ
കുറെ നാളായി ശരത് സിതാര മുകുന്ദനെ വിളിക്കുന്നു; സിത്തൂ, വാടീ, നമുക്കൊരു യാത്ര പോകാം. പല തവണയായപ്പോൾ സിതാര പറഞ്ഞു... ഒരു ദിവസത്തേക്കാണെങ്കിൽ കുഴപ്പമില്ല. പക്ഷേ തിരിച്ചു വന്ന് അമ്മയോട് എല്ലാ വിവരവും പറയാൻ പറ്റണം, എല്ലാം! അങ്ങനെയൊരു മറുപടി വന്നപ്പോൾ ശരത് ഒരു നിമിഷം ആശയക്കുഴപ്പത്തിലായി. അവൾ
നോവലിസ്റ്റ് ചന്ദ്രഹാസ് തില്ലാന രാത്രിയിൽ വീടിന്റെ വാതിൽ പൂട്ടാറേയില്ല. രാധിക ചന്ദ്രസേനൻ എന്ന പ്രണയിനി എന്നെങ്കിലും വരുമെന്ന് അയാൾ വിശ്വസിക്കുന്നു. ആ കാത്തിരിപ്പ് തുടങ്ങിയിട്ട് പതിനാലു വർഷമായി. അക്ഷരമാളിക എന്നാണ് അയാളുടെ വീടിന്റെ പേര്. കർണാഭരണം, അനുവാസം, അഞ്ജിതം, ജലാധിപത്യം എന്നീ നോവലുകളിലൂടെ
മകൾ അധികം നിർബന്ധിക്കാതെ തന്നെ അമ്മ ഷോട്സ് അണിയാൻ തയാറായി. രാത്രിയാണ്. വീട്ടിൽ അവർ രണ്ടുപേരുമല്ലാതെ മറ്റാരുമില്ല. രണ്ടു വർഷത്തിനു ശേഷം മകൾ കാനഡയിൽ നിന്നു വന്ന ദിവസമാണ്. അവൾ കൊണ്ടുവന്ന ഓരോ പെട്ടി തുറക്കുമ്പോഴും പുറത്തു വരുന്ന ഏതൊക്കെയോ വിദേശ പെർഫ്യൂമുകളുടെ ഗന്ധം. ഇങ്ങനെ പല കാരണങ്ങളും അതിന് അമ്മയെ
Results 1-10 of 43